ആറിടങ്ങളില്‍ തീപിടിത്തം; ഉപ്പള ഫയര്‍ഫോഴ്‌സ് നെട്ടോട്ടമോടി
ഉപ്പള: മഞ്ചേശ്വരത്തും സമീപ പ്രദേശങ്ങളിലുമായി ആറിടങ്ങളില്‍ തീപിടിത്തമുണ്ടായി. ഇതേ തുടര്‍ന്ന് ഉപ്പളയിലെ ഫയര്‍ഫോഴ്‌സ് സംഘം നെട്ടോട്ടമോടി. രാവിലെ പത്ത് മണിയോടെ ഷിറിയ റെയില്‍വെ ട്രാക്കിന് സമീപം കുറ്റിക്കാട്ടില്‍ തീപടരുകയുണ്ടായി. അതിനിടെ മീഞ്ച ബേരിക്കയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലും തീപടര്‍ന്നു. തലപ്പാടിയില്‍ ഇന്നലെ ഉച്ചക്കും രാത്രിയും തീപിടിത്തമുണ്ടായി. മഞ്ചേശ്വരത്ത് കുറ്റിക്കാട്ടില്‍ പടര്‍ന്ന തീ ഏറെ പരിശ്രമിച്ചാണ് അണച്ചത്.
പൈവളിഗെ കയ്യാറില്‍ മദ്യപസംഘം കുറ്റിക്കാട്ടില്‍ തീയിടുകയായിരുന്നു. മൂന്നു മണിക്കൂര്‍ പരിശ്രമിച്ചാണ് നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീയണച്ചത്. അതിനിടെ ആലംപാടിയില്‍ തീപിടിത്തമുണ്ടായി.

കാസര്‍കോട് ഫയര്‍സ്റ്റേഷനില്‍ വാഹനമില്ലാത്തതിനാല്‍ ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് ഇവിടെയും തീയണച്ചത്. സ്റ്റേഷന്‍ ഓഫീസര്‍ നന്ദകൃഷ്ണനാഥ്, ലീഡ് ഫയര്‍മാന്‍ ബാബുരാജ്, വിനീത്, രഞ്ജിത്ത്, അനൂപ്, രാഹുല്‍, ഡ്രൈവര്‍മാരായ മഹേഷ്, രാഗേഷ്, താല്‍ക്കാലിക ജീവനക്കാരായ ഈശ്വര്‍നായക്, നരേന്ദ്രന്‍, ശ്രീധരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.












Click it and Unblock the Notifications