കസ്റ്റഡി മരണം...കാസര്‍കോഡ് ഹര്‍ത്താല്‍ തുടങ്ങി, ആഹ്വാനം ചെയ്തത് ബിജെപി
മരിച്ചത് ഓട്ടോറിക്ഷ ഡ്രൈവര്‍
കാസര്‍കോഡ്: ഓട്ടോറിക്ഷ ഡ്രൈവര്‍ സന്ദീപ് (28) പോലീസ് കസ്റ്റിയില്‍ മരിച്ചതിനെ തുടര്‍ന്നു ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറിനു തുടങ്ങിയ ഹര്‍ത്താല്‍ വൈകീട്ട് ആറു മണി വരെയാണ്. പാല്‍, പത്രം, പരീക്ഷയ്ക്കു പോവുന്ന വിദ്യാര്‍ഥികള്‍ എന്നിവരെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.

വെള്ളിയാഴ്ച വൈകീട്ടാണ് വിവാദമായ സംഭവം നടന്നത്. കറന്തക്കാട് സ്റ്റേറ്റ് സീഡ് ഫാമിന്റെ നെല്‍വയലുകളില്‍ പരസ്യ മദ്യപാനവും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളും നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സന്ദീപിനെയും മറ്റു മൂന്നു പേരെയും ടൗണ്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ കസ്റ്റിയില്‍ എടുത്തത്.

പോലീസിനെ കണ്ടു ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പിന്തുടര്‍ന്നു പിടികൂടി ജീപ്പില്‍ കൊണ്ടു പോവുകയായിരുന്നു. ഇതിനിടെ സന്ദീവിന് ജീപ്പില്‍ വച്ച് കിതപ്പും തളര്‍ച്ചയും അനുഭവപ്പെട്ടതായി പോലീസ് അറിയിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അതേസമയം, പോലീസ് മര്‍ദ്ദനമാണ് സന്ദീപിന്റെ മരണത്തിനു കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ജീപ്പില്‍ വച്ചു പോലീസുകാര്‍ സന്ദീപിനെ മര്‍ദ്ദിക്കുകയും ചവിട്ടുകയും ചെയ്തതായും വെള്ളം പോലും കൊടുത്തില്ലന്നും സഹോദരന്‍ ദീപക്ക് പറഞ്ഞു.












Click it and Unblock the Notifications