കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹേതര ബന്ധം ചോദ്യം ചെയ്തു; കാസര്‍കോഡ് ഭര്‍ത്താവിനെ ഭാര്യയും കാമുകനും ക്വട്ടേഷന്‍ നല്‍കി കൊന്നു

Google Oneindia Malayalam News

കാസര്‍കോഡ്: ഭര്‍ത്താവിനെ ക്വട്ടേഷന്‍ കൊടുത്തു കൊന്ന് കേസില്‍ ഭാര്യ അറസ്റ്റില്‍. കാസര്‍കോഡ് പാവൂര്‍ കിദമ്പാടി സ്വദേശി ഇസ്മായിലിനെയാണ് ഭാര്യ ആയിശ ക്വട്ടേഷന്‍ കൊടത്തു കൊലപ്പെടുത്തിയത്. സംഭവത്തില്‍ ആയിശയേയും ബന്ധുവും കാമുകനുമായ മുഹമ്മദ് ഹനീഫയേയും പോലീസ് അറസ്റ്റ് ചെയ്തു.

വിവാഹേതര ബന്ധം ചോദ്യം ചെയ്തതിനാണ് ഇസ്മായിലിനെ ആയിഷയും ഹനീഫയും ചേര്‍ന്ന് 3500 രൂപ വീതം ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

തിങ്കളാഴ്ച്ച രാത്രി

തിങ്കളാഴ്ച്ച രാത്രി

കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രിയാണ് ഇസ്മായില്‍ മരണപ്പെടുന്നത്. പുലര്‍ച്ചയോടെ ഭാര്യ ആയിഷയാണ് ഇസ്മായില്‍ മരണപ്പെട്ട വിവരം സഹോദരനെ വിളിച്ച് അറിയിക്കുന്നത്. റൂമിനകത്തെ ഫാനില്‍ ഇസ്മായില്‍ തുങ്ങി മരിക്കുകയാണെന്നായിരുന്നു വിവരം അറിഞ്ഞ് വീട്ടിലെത്തിയ ബന്ധുക്കളോട് ആയിഷ പറഞ്ഞിരുന്നത്.

കയര്‍ കുരുങ്ങി

കയര്‍ കുരുങ്ങി

കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ച നിലയിലായിരുന്നു ഇസ്മയിലിന്‍റെ മൃതദേഹം കിടന്നത്. കയര്‍ മുറുകിയ പാടുകള്‍ വ്യക്തമായിരുന്നു. ചില ബന്ധുക്കള്‍ സംശയങ്ങള്‍ ഇന്നയിച്ചപ്പോള്‍ പോസ്റ്റുമോര്‍ട്ടം ഒഴിവാക്കാനായി താനും അയല്‍വാസിയായ ഹനീഫയും ചേര്‍ന്ന് മൃതദേഹം അഴിച്ച് കട്ടിലില്‍ കിടത്തുകയായിരുന്നെന്നും ആയിഷ പറഞ്ഞു.

അന്വേഷണം

അന്വേഷണം

താന്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ഹനീഫ വീട്ടില്‍ എത്തിയതെന്നും ആയിഷ പറഞ്ഞു. എന്നാല്‍ ആയിഷയുടെ ഈ മറുപടിയും ബന്ധുക്കള്‍ക്ക് തൃപ്തികരമായിരുന്നില്ല. ഇസ്മായിലിന്‍റെ മരണത്തില്‍ അസ്വാഭാവിക മരണത്തില്‍ കേസെടുത്ത മഞ്ചേശ്വരം പോലീസ് അന്വേഷണം തുടങ്ങി

കഴുത്തു മുറുക്കി

കഴുത്തു മുറുക്കി

പോലീസ് നടത്തിയ ഇന്‍ക്വസ്റ്റില്‍ ഇസ്മായിലിന്‍റെ ദേഹത്ത് ചിലപാടുകള്‍ കണ്ടതും കൊലപാതകം എന്ന സംശയത്തിന് ബലം നല്‍കി. പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ കഴുത്തു മുറുക്കിയാണ് ഇസ്മായിലെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായി. ശരീരത്തില്‍ ബലപ്രയോഗം നടത്തിയതിന്‍റെയും ലക്ഷണങ്ങള്‍ വ്യക്തമായിരുന്നു.

സംശയങ്ങള്‍

സംശയങ്ങള്‍

തുടര്‍ന്ന് ആയിഷയെ വിശദമായി ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചു. ഇതിനിടെ മുഹമ്മദ് ഹനീഫ സ്ഥലത്ത് നിന്ന് മുങ്ങുകയും മൊബൈല്‍ ഫോണ് സ്വിച്ച് ഓഫ് ആക്കുകയും ചെയ്തതോടെ സംശയങ്ങള്‍ ശക്തമാക്കി. തൂങ്ങി മരിച്ചതാണെങ്കില്‍ കയര്‍ എവിടെ എന്ന് പോലീസ് ചോദിച്ചപ്പോള്‍ പകച്ചു പോയ ആയിഷക്ക് ഉത്തരം നല്‍കിനായില്ല.

വിവാഹേതര ബന്ധം

വിവാഹേതര ബന്ധം

പിന്നീട് കയര്‍ വീട്ടില്‍ ഉണ്ടെന്ന് ആയിഷ മറുപടി നല്‍കിയെങ്കിലും പോലീസിന് കണ്ടെത്താനായില്ല. തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കാതിരുന്ന ആയിഷ കൊലപാതകത്തിനെ കുറിച്ച് പോലീസിന് മുന്നില്‍ വിവരിക്കുകയായിരുന്നു. ആയിഷയുടെ വിവാഹേതര ബന്ധം ചോദ്യം ചെയ്തതിനാണ് ഇസ്മായിലിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയതെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍.

തര്‍ക്കം

തര്‍ക്കം

ഹനീഫയുമായുള്ള ബന്ധത്തെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. മദ്യപിച്ച് വീട്ടില്‍ എത്താറുണ്ടായിരുന്നു ഇസ്മായീല്‍ തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്നും ആയിഷ പോലീസിന് മൊഴി നല്‍കിയിട്ടുണ്ടുണ്ട്. ആയിഷയും ഹനീഫും ചേര്‍ന്നാണ് കൊലപാതം ആസൂത്രണം ചെയ്തെന്നും പോലീസ് പറയുന്നു.

10000 രൂപ

10000 രൂപ

ഇസ്മായിലിനെ കൊലപ്പെടുത്തിയാല്‍ 10000 രൂപയായിരുന്നു അയിഷ ഹനീഫിന് വാഗ്ദാനം ചെയ്തത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയാല്‍ 10000 രൂപ തരാമെന്ന് ഹനീഫയോടെ ആയിഷ പറഞ്ഞതായി വ്യക്തമായിട്ടുണ്ട്. ഇസ്മായിലിനെ നേരിട്ട് കൊലപ്പെടുത്താന്‍ നില്‍ക്കാതിരുന്ന ഹനീഫ മറ്റൊരു സംഘത്തിന് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു.

മറ്റ് രണ്ടുപേര്‍

മറ്റ് രണ്ടുപേര്‍

മദ്യപാന ശീലമുള്ള ഇസ്മായില്‍ 19 ന് രാത്രി വീട്ടിലെ കിടപ്പു മുറിയില്‍ കിടന്നുറങ്ങുമ്പോള്‍ ഹനീഫയും സംഘവും എത്തി കൊലപ്പെടുത്തുകയായിരുന്നു. കര്‍ണാടക മഞ്ഞനടി സ്വദേശികളും ഹനീഫയുടെ സുഹൃത്തുക്കളുമായ രണ്ട് പേരാണ് കൃത്യത്തിന് നേതൃത്വം നല്‍കിയത്. കൊലയാളികള്‍ക്കായി പിന്‍വശത്തെ കതക് തുറന്നു കൊടുത്തത് ആയിഷയായിരുന്നു.

ഗള്‍ഫിലേക്ക് കടക്കാന്‍

ഗള്‍ഫിലേക്ക് കടക്കാന്‍

മഞ്ഞനടി സ്വദേശികളെ ഇതുവരെ പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവരെ കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട് പോലീസ് അറിയിച്ചു. ആത്മഹത്യയെന്നത് പിന്നീട് കൊലപാതകത്തിലേക്ക് എത്തിയതോടെ ഹനീഫ ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും അതിനു മുമ്പ് തന്നെ പോലീസ് പിടികൂടുകയായിരുന്നു.

3500 രൂപ വീതം

3500 രൂപ വീതം

ആയിഷ വാഗ്ദാനം ചെയ്ത 10000 രൂപയില്‍ നിന്ന് 3500 രൂപ വീതമായിരുന്നു കൊലപാതകത്തിന് നേതൃത്വം നല്‍കിയ സുഹൃത്തുക്കള്‍ക്ക് ഹനീഫ നല്‍കിയിരുന്നത്. എന്നാല്‍ ആയിഷയില്‍ നിന്ന് ഹനീഫ പണം കൈപറ്റിയിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തമായില്ല. മഞ്ചേശ്വരം സിഐ എ വി ദിനേശന്‍, എസ്ഐ ഇ അനൂപ്കുമാര്‍, എസ്‌ഐമാരായ വിഷ്‌ണുപ്രസാദ്‌, ബാലചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌.

 ജെഎൻയു വിദ്യാർത്ഥികൾക്ക് പെൻഷൻ കൊടുക്കണം, ഷഹീൻ ബാഗിന് പിന്നിൽ വിദേശ ശക്തികളെന്ന് ബാബാ രാംദേവ്! ജെഎൻയു വിദ്യാർത്ഥികൾക്ക് പെൻഷൻ കൊടുക്കണം, ഷഹീൻ ബാഗിന് പിന്നിൽ വിദേശ ശക്തികളെന്ന് ബാബാ രാംദേവ്!

 ജമ്മു കശ്മീരിൽ 2ജി ഇന്റർനെറ്റ് സേവനങ്ങൾ പുന: സ്ഥാപിക്കും, വാട്സാപ്പും ഫേസ്ബുക്കും വീണ്ടും ബ്ലോക്ക് ജമ്മു കശ്മീരിൽ 2ജി ഇന്റർനെറ്റ് സേവനങ്ങൾ പുന: സ്ഥാപിക്കും, വാട്സാപ്പും ഫേസ്ബുക്കും വീണ്ടും ബ്ലോക്ക്

English summary
kasargod; husband killed by quotation, wife and lover held
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X