Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസർഗോഡ് ജില്ലയ്ക്ക് അഭിമാനിക്കാം; ഇന്റർനെറ്റ് റേഡിയോ പ്രക്ഷേപണത്തിനൊരുങ്ങുന്നു

കാസര്‍ഗോഡ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ , നീലേശ്വരം റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ തേജസ്വിനിറേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നു . ഡിസംബർ 23 ന് ശനിയാഴ്ച്ച രാവിലെ 11 ന് നീലേശ്വരം റോട്ടറി ക്ലബ് ഹാളിൽ തേജസ്വിനി ഇന്റർനെറ്റ് റേഡിയോ സംവിധാനത്തിന്റെ ഉദ്ഘാടനം' റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി . ഇ. ചന്ദ്രശേഖരൻ നിർവ്വഹിക്കും. .തൃക്കരിപ്പൂർ എം.എൽ.എ .എം. രാജഗോപാലൻ അദ്ധ്യക്ഷത വഹിക്കും. കാസറഗോഡ് എം.പി .പി.കരുണാകരൻ, ' എം.എൽ.എമാരായ.

പി.ബി അബ്ദുൽ റസാഖ്, .എൻ.എ. നെല്ലിക്കു്, .കെ. കുഞ്ഞിരാമൻ എന്നിവർ സംസാരിക്കും. ജില്ലാ കളക്ടർ ശ്രീ. ജീവൻ ബാബു.കെ ഐഎഎസ് പദ്ധതി വിശദീകരിക്കും. ജില്ലാ പോലീസ് മേധാവി . കെ ജി സൈമൺ ഐപിഎസ്, നീലേശ്വരം നഗരസഭാ ചെയർമാൻ പ്രൊഫ: കെ.പി ജയരാജൻ,നീലേശ്വരം ബ്ളോക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകി, ആർ.ഡി.ഒ വി.സി.ബിജു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ .സുഗതൻ.ഇ.വി, ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ . രാജൻ കെ എന്നിവർ ആശംസ പ്രസംഗം നടത്തും. എ.ഡി.എം ശ്രീ. എൻ. ദേവീദാസ് സ്വാഗതവും നീലേശ്വരം റോട്ടറി ക്ലബ്ബ് സെക്രട്ടറി ശ്രീ.കെ ജെ കമലാക്ഷൻ നന്ദിയും പറയും. ചടങ്ങിൽ സൗണ്ട് ബോക്‌സ് റോട്ടറി ക്ലബ്ബ് പ്രസിഡന്റ് . കെ രാമകൃഷ്ണൻ നീലേശ്വരം നഗരസഭ ചെയർമാന് കൈമാറും.

clctr

തേജസ്വിനി റേഡിയോയുടെ ലോഗോയും തീം മ്യൂസിക് പ്രകാശനവും ഇന്ന് പ്രസ്‌ക്ലബിൽ നടന്ന പരിപാടിയിൽ ജില്ലാ കളക്ടർ ജീവൻ ബാബു കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീറിന് നൽകി ലോഗോ പ്രകാശനം ചെയ്തു. തീം മ്യൂസിക് ജില്ലാ പോലീസ് മേധാവി കെ.ജി സൈമൺ നിർവ്വഹിച്ചു.

തേജസ്വിനി ഇന്റർനെറ്റ് സംവിധാനത്തിന്റെ തീം മ്യൂസിക് കാസറഗോഡ് ഇറിഗേഷൻ ഡിവിഷൻ ഓഫീസിലെ സീനിയർ ക്ലർക്ക് ഹരിപ്രസാദാണ് തീം മ്യൂസിക് തയ്യാറാക്കിയത്. റവന്യു ജില്ലാ കലോത്സവത്തിന്റെ ലോഗോ ഉൾപ്പെടെ ശ്രദ്ധേയമായ നിരവധി ലോഗോ തയ്യാറാക്കിയി'ുള്ള പരവനടുക്കം സ്വദേശി ശ്രീ. നാഫിദ് ആണ് തേജസ്വിനി റേഡിയോ ലോഗോ രൂപകൽപ്പന ചെയ്തത്.

clctr222

ഭരണ സംവിധാനങ്ങൾക്കും, പൊതുജനത്തിനുമിടയിൽ കാര്യക്ഷമവും ഫലപ്രദവുമായ ആശയവിനിമയ മാധ്യമം കെ'ിപ്പടുക്കുക എ ലക്ഷ്യത്തോടുകൂടിയാണ് ഈ റേഡിയോ പ്രക്ഷേപണത്തിനു തുടക്കമിടുത് . ജില്ലാ ഭരണകൂടത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളിലും സേവന വിതരണ പദ്ധതികളിലും വലിയ പങ്കുവഹിക്കുവാൻ ഈ റേഡിയോ പദ്ധതിക്ക് കഴിയുമൊണ് പ്രതീക്ഷിക്കുത്.

ഇന്റർനെറ്റ് അധിഷ്ഠിത റേഡിയോ സംവിധാനം ആദ്യമായാണ് കേരളത്തിൽ നടപ്പാക്കുത്. കമ്പ്യൂ'റുകളിലും സ്മാർ'് ഫോണുകളിലും ഈ സേവനം ശ്രോതാവിനു ലഭ്യമാണ്. തുടക്കത്തിൽ മലയാളത്തിലും പിീട് കഡ ഭാഷയിലും പ്രക്ഷേപണം വ്യാപിപ്പിക്കുവാനാണ് പദ്ധതി. സർക്കാർ അറിയിപ്പുകൾ, വിവിധ വകുപ്പുകൾ സംബന്ധിച്ച വിവരങ്ങൾ , ജില്ലാ വൃത്താന്തം, ജോലി സംബന്ധവും , ആരോഗ്യ പരവുമായ അറിയിപ്പുകൾ, ടൂറിസം വിശേഷങ്ങൾ, ഇവയൊക്കെ കോർത്തിണക്കിയാണ് റേഡിയോ ഒരുങ്ങുത്. ജനങ്ങൾ വിവിധ ആവശ്യങ്ങൾക്കായി വരു അക്ഷയകേന്ദ്രങ്ങൾ , വില്ലേജ് ഓഫീസുകൾ , പഞ്ചായത്തുകൾ, ബസ്‌സ്റ്റോപ്പുകൾ, വായനാശാലകൾ, കലക്ടറേറ്റ്, മിനി സിവിൽ സ്റ്റേഷൻ, സ്‌കൂളുകൾ ഇവയെല്ലാം വഴി പൊതുജനങ്ങളിലേക്ക് എത്തിച്ചേരാനാണ് ഉദ്ദേശിക്കുത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+