പെരുമാറ്റ ദൂഷ്യം ആരോപിച്ച് സസ്‌പെന്റ് ചെയ്തു; മനംനൊന്ത ജഡ്ജി ജീവനൊടുക്കി
ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിനിടയില്‍ പെരുമാറ്റ ദൂഷ്യം ആരോപിച്ച് ഹൈക്കോടി കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തിരുന്നു. ഓട്ടോ ഡ്രൈവറോടും പൊലീസിനോടും മോശമായി പെരുമാറിയെന്ന പരാതിയിലായിരുന്നു സസ്‌പെന്റ് ചെയ്തത്
കാസര്‍കോട്: മജിസ്‌ട്രേറ്റ് വികെ ഉണ്ണികൃഷ്ണനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ഫസ്റ്റ് ക്ലാസ് ജുഢീഷ്യല്‍ മജിസ്‌ട്രേറ്റ് ആണ് ഉണ്ണികൃഷ്ണന്‍. ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിനിടയില്‍ പെരുമാറ്റ ദൂഷ്യം ആരോപിച്ച് ഹൈക്കോടി കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തിരുന്നു. ഓട്ടോ ഡ്രൈവറോടും പൊലീസിനോടും മോശമായി പെരുമാറിയെന്ന പരാതിയിലായിരുന്നു സസ്‌പെന്റ് ചെയ്തത്.
ഓട്ടോ ഡ്രൈവര്‍മാരുമായി ഉണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് മജിസ്‌ട്രേറ്റ് സംസ്ഥാനം വിട്ടത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ മുന്‍കൂര്‍ അനുവാദം വാങ്ങാതെയാണെന്നും അദ്ദേഹം മദ്യപിച്ചാണ് ബഹളം വെച്ചതെന്നും ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്ത് ഹൈക്കോടതി രജിസ്ട്രാര്‍ ഉത്തരവ് പുറത്തിറക്കിയത്.

ഓട്ടോ ഡ്രൈവര്‍
സുള്ള്യ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പോയി മടങ്ങുമ്പോള്‍ ഓട്ടോ ഡ്രൈവര്‍അധികം കൂലിചോദിച്ചത് ചോദ്യം ചെയ്തതാണ് പ്രശ്‌നത്തിന് കാരണമെന്നായിരുന്നു മജിസ്‌ട്രേറ്റിന്റെ വാദം.

അനുവാദം ചോദിക്കാന്‍ കഴിഞ്ഞില്ല
ക്ഷേത്രത്തിലേക്ക് പോകേണ്ടിവന്നത് പെട്ടെന്നുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലായതിനാല്‍ അനുമതി വാങ്ങാന്‍ കഴിഞ്ഞില്ല.

പോലീസിന്റെ അക്രമം
മദ്യപിച്ചിരുന്നില്ലെന്നും സ്‌റ്റേഷനില്‍ കൊണ്ടുപോയി പൊലീസാണ് മദ്യം വായില്‍ ഒഴിച്ചതെന്നുമാണ് അദ്ദേഹം കോടതി മുന്ാകെ പറഞ്ഞിരുന്നു.

എഫ്‌ഐആര്‍
ഉണ്ണികൃഷ്ണന്‍ നവംബര്‍ അഞ്ചിന് 12.30ന് സുള്ള്യ കെഎസ്ആര്‍ടിസിക്ക് പരിസരത്ത്, മദ്യപിച്ച നിലയില്‍ ഓട്ടോ ഡ്രൈവര്‍മാരെ മര്‍ദിച്ചുവെന്നും തടയാന്‍ ഇടപെട്ട രണ്ടു പോലീസുകാരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തി വധഭീഷണി മുഴക്കിയെന്നുമാണ് സുള്ള്യ പോലീസ് എഫ്എആര്‍ രജിസ്റ്റര്‍ ചെയ്തത്.

കോണ്‍സ്റ്റബിള്‍
സുള്ള്യ സര്‍ക്കിളിലെ കോണ്‍സ്റ്റബിള്‍മാരായ അബ്ദുല്‍ ഖാദര്‍, സച്ചിന്‍ എന്നിവരെ മജിസ്‌ട്രേറ്റിന്റെ മര്‍ദനത്തില്‍ പരിക്കേറ്റ് സുള്ള്യ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഭീഷണി
കേട്ടാല്‍ അറക്കുന്ന ഭാഷയില്‍ തെറിവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മജിസ്‌ട്രേറ്റ് ചെയ്തതായി എഫ്‌ഐആറില്‍ പറയുന്നു.












Click it and Unblock the Notifications