കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസര്‍കോഡ് മൗലവിയെ കൊലപ്പെടുത്തിയവര്‍ ചില്ലറക്കാരല്ല!! ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍..

പ്രതികളെ ചോദ്യം ചെയ്തു വരികയാണ്

  • By Sooraj
Google Oneindia Malayalam News

കാസര്‍കോഡ്: പഴയ ചൂരിയില്‍ മദ്രാസാധ്യാപകനായ റിയാസ് മൗലവിയുടെ കൊലയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികള്‍ വേറെയും ആക്രമങ്ങളില്‍ പങ്കാളികളായതായി കണ്ടെത്തി. കസ്റ്റഡിയില്‍ വിട്ടുകിട്ടിയ പ്രതികളെ ഉപയോഗിച്ച് പോലീസ് തെളിവെടുപ്പ് തുടങ്ങിയിട്ടുണ്ട്.

1

കേസിലെ ആദ്യ രണ്ടു പ്രതികളായ കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിനു സമീപത്തു താമസിക്കുന്ന അജേഷ് (20), കേളുഗുഡ്ഡെയിലെ നിതിന്‍ (19) എന്നിവര്‍ കഴിഞ്ഞ 10 മാസത്തിനിടെ സാമുദായിക കലാപത്തിനു വഴിയൊരുക്കുന്ന പത്തിലധികം അക്രമസംഭവങ്ങള്‍ നടത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. പ്രതികള്‍ തന്നെയയാണ് ഇക്കാര്യം പോലീസിനോടു വെളിപ്പെടുത്തിയത്.

2

പ്രതികളെ തിരിച്ചറിയാന്‍ കഴിയാതിരുന്നതിനാല്‍ ഈ സംഭവങ്ങളില്‍ പലതിലും ഇവര്‍ക്കെതിരേ കേസെടുത്തിരുന്നില്ല. കറന്തക്കാട് ഉമ നഴ്‌സിങ് ഹോം മുതല്‍ കേളുഗുഡ്ഡെ വരെയുള്ള എട്ടു വീടുകള്‍ക്കു നേരെ കല്ലേറ് നടത്തിയതും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ എറിഞ്ഞു തകര്‍ത്തതും നഗരത്തിലും മറ്റും രാത്രിയില്‍ ബൈക്കിലെത്തി രണ്ടു പേരെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചതും തങ്ങളാണെന്നാണ് പ്രതികള്‍ പോലീസിനോടു പറഞ്ഞത്.

3

കേസിലെ ഒന്നാം പ്രതിയായ അജേഷിന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ മീപ്പുഗിരിയിലെ ബൂത്തിലുണ്ടായ തര്‍ക്കത്തിനിടെ മര്‍ദ്ദനമേറ്റിരുന്നതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെ ഇപ്പോഴും ചോദ്യം ചെയ്യുകയാണ്. മൂന്നു പേരാണ് കേസില്‍ അറസ്റ്റിലായത്.

English summary
Kasargod maulavi murder case convicts were included in more crimes says police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X