കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്സഭയിലെ കേരളത്തിന്‍റെ ശബ്ദം.. നാലാം ഊഴം ലക്ഷ്യമിട്ട് പി കരുണാകരന്‍

  • By Aami Madhu
Google Oneindia Malayalam News

2004ലെ കന്നിയങ്കത്തിൽ റെക്കോഡ് ഭൂരിപക്ഷം നേടിയ പി. കരുണാകരന് കഴിഞ്ഞ രണ്ടുതിരഞ്ഞെടുപ്പികളിലും ഭൂരിപക്ഷത്തിൽ വ്യക്തമായ ഇടിവുണ്ടായിട്ടുണ്ട്.
അതേസമയം സംസ്ഥാനത്തെ കൂടുതൽ മണ്ഡലങ്ങളിലും യുഡിഎഫിന് അനുകൂലമായ കാറ്റ് വീശിയപ്പോഴും കാസർകോട് നിലനിർത്താനായി. കാസർകോട് ഇടതുപക്ഷത്തിന്റെ ഇളകാത്ത കോട്ടയാണെന്ന് തെളിയിക്കുകയായിരുന്നു പി കരുണാകരൻ.

pkmpfb3-1516690747-

സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും പാർലമെന്ററി പാർട്ടി ഉപനേതാവുമായ പി കരുണാകരൻ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 98 തവണ പാർലമെന്റ് ചർച്ചകളിൽ പങ്കെടുത്തത് മികവായി വിലയിരുത്തുന്നു.

പ്രാദേശിക വികസന പദ്ധതിയിൽ കാസർഗോഡ് ലോക്‌സഭാ മണ്ഡലത്തിൽ 26.70 കോടി രൂപയുടെ പദ്ധതികൾക്കാണ് പി കരുണാകരൻ എംപി ഭരണാനുമതി നൽകിയത്. ഇതിൽ എംപി നിർദ്ദേശിച്ച 251 പദ്ധതികൾ ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്. പട്ടിക വിഭാഗ മേഖലകളിൽ അടക്കം 3.8 കോടിയുടെ പദ്ധതികൾ പൂർത്തീകരിച്ചിട്ടുണ്ട്. കൂടുതൽ പ്രവർത്തികൾ കാസർഗോഡ് നിയമസഭാ മണ്ഡലത്തിൽ ഏറ്റെടുത്ത് നടത്തുന്നതിന് കേന്ദ്ര സർക്കാരിൽ നിന്ന് അടിയന്തര ഫണ്ട് ലഭിക്കുന്നതടക്കുമുള്ള ഇടപെടലുകൾ എംപിയുടെ നേതൃത്വത്തിൽ ഉണ്ടായിട്ടുണ്ട്.

പ്രളയത്തിൽ മുങ്ങിതാഴ്ന്ന കേരളത്തിന്റെ ദുരവസ്ഥ ലോക്‌സഭയിൽ അവതരിപ്പിക്കുന്നതിനൊപ്പം കേരളത്തോട് തുടരുന്ന കേന്ദ്ര അവഗണനയ്‌ക്കെതിരെ പ്രതിഷേധിച്ചും അദ്ദേഹം രംഗത്തെത്തി. അതേസമയം മണ്ഡലത്തിലേക്ക് കൂടുതൽ പദ്ധതികൾ കൊണ്ടുവരുന്നതിൽ വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്ന ആരോപണമുയർന്നിട്ടുണ്ട്.

റെയിൽവേ ബോർഡിന്റെയും മന്ത്രാലയത്തിന്റെയും അംഗീകാരം കിട്ടിയ കാണിയൂർ പാത വലിയ നേട്ടമായാണ് സി.പി.എം ഉയർത്തിക്കാട്ടുന്നത്. ലോകസഭയിൽ സബോർഡിനേറ്റ് ലെജിസ്ലേഷൻ കമ്മിറ്റി ചെയർമാൻ, പ്രതിരോധ സ്റ്റാൻഡിങ് കമ്മിറ്റി അംഗം, റെയിൽവേ കൾസട്ടേറ്റീവ് കമ്മിറ്റി അംഗം, എംപിമാരുടെ പ്രോട്ടോകോൾ ലംഘന പരിശോധന കമ്മിറ്റി അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്.

English summary
kasargod mp p karunakaran perfomance report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X