കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തി അടക്കല്‍: കര്‍ണാടകയ്ക്കെതിരെ ഹര്‍ജിയുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍

Google Oneindia Malayalam News

ദില്ലി: കേരള-കര്‍ണാടക അതിര്‍ത്തി അടച്ച കര്‍ണാട സര്‍ക്കാറിന്‍റെ നടപടിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്ത് കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍. കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ തുറക്കാന്‍ കര്‍ണാടക സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. സംസ്ഥാന അതിര്‍ത്തികള്‍ അടക്കാനുള്ള തീരുമാനം എത്രയും പെട്ടെന്ന് സ്റ്റേ ചെയ്യണമെന്നും ഉണ്ണിത്താന്‍ ആവശ്യപ്പെടുന്നു.

രോഗികളുമായി പോകുന്ന ആംബുലന്‍സ് പോലും തടയുന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് ഭരണഘടനയുടെ ഫെഡറൽ സംവിധാനത്തിന് എതിരാണെന്നും ഭരണഘടന ഉറപ്പുനൽകുന്ന സഞ്ചാരസ്വാതന്ത്ര്യം, ആഹാരത്തിനുള്ള അവകാശം, ആരോഗ്യ ശുശ്രൂഷക്കുള്ള അവകാശം തുടങ്ങിയ അവകാശങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. നാഷണൽ ഹൈവേകൾ ബ്ലോക്ക് ചെയ്യാനുള്ള അധികാരം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഇല്ലെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടേയും ഉണ്ണിത്താന്‍ വ്യക്തമാക്കുന്നു.

രാജ്മോഹന്‍ ഉണ്ണിത്താന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കോവിഡ് 19 മഹാമാരിയുടെ ഭാഗമായുള്ള ലോക്ക് ഡൗണിന്റെ മറവിൽ കേരളത്തെ കർണാടകവുമായി ബന്ധിപ്പിക്കുന്ന അതിർത്തിയിലുള്ള നാഷണൽ ഹൈവേ 66 ഉൾപ്പെടെയുള്ള റോഡുകളും മറ്റ് ഉൾനാടൻ റോഡുകളും കർണാടക സർക്കാർ അടച്ചതിനെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീംകോടതിയെ സമീപിച്ചു.

rajmohanunnithan

അഡ്വക്കേറ്റ് ഹാരിസ് ബീരാൻ വഴിയാണ് പൊതുതാൽപര്യ ഹർജി സുപ്രീം കോടതിയിൽ ഇന്ന് ഫയൽ ചെയ്തത്. കർണാടക ഗവൺമെന്റ് റോഡുകൾ ബ്ലോക്ക് ചെയ്തതിന്റെ ഫലമായി കേരളത്തിലേക്കുള്ള അവശ്യവസ്തുക്കളുടെ സപ്ലൈയും അതുപോലെതന്നെ കേരളത്തിലെ, പ്രത്യേകിച്ചും കാസർകോട് ജില്ലയിലെ ജനങ്ങൾക്ക് മംഗലാപുരം അടക്കമുള്ള കർണാടകത്തിലെ ആതുര ശുശ്രൂഷ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിന് തടസ്സം ഉണ്ടാകുകയും ചെയ്തിരിക്കുകയാണ്.

ഇത് ഭരണഘടനയുടെ ഫെഡറൽ സംവിധാനത്തിന് എതിരാണെന്നും ഭരണഘടന ഉറപ്പുനൽകുന്ന സഞ്ചാരസ്വാതന്ത്ര്യം, ആഹാരത്തിനുള്ള അവകാശം, ആരോഗ്യ ശുശ്രൂഷക്കുള്ള അവകാശം തുടങ്ങിയ അവകാശങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. മാത്രമല്ല നാഷണൽ ഹൈവേകൾ, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ സ്വത്താണ്, അവ ബ്ലോക്ക് ചെയ്യാനുള്ള അധികാരം സംസ്ഥാന സർക്കാരിനില്ല...

എല്ലാവരുടെ പിന്തുണയും സപ്പോർട്ടും ഈ വിഷയത്തിൽ ഉണ്ടാവണം

കുടിയേറ്റ തൊഴിലാളികള്‍ക്കായി അംബാനിയടക്കമുള്ളവര്‍ക്ക് പ്രിയങ്കയുടെ കത്ത്; സൗജന്യ സേവനം നല്‍കണംകുടിയേറ്റ തൊഴിലാളികള്‍ക്കായി അംബാനിയടക്കമുള്ളവര്‍ക്ക് പ്രിയങ്കയുടെ കത്ത്; സൗജന്യ സേവനം നല്‍കണം

അമേരിക്ക നേരിടാന്‍ പോവുന്നത് വന്‍ ദുരന്തത്തെ; 2 ലക്ഷം പേര്‍ മരിച്ചുക്കും, മുന്നറിയിപ്പുമായി വിദഗ്ധന്‍

English summary
kasargod mp rajmohan unnithan files petition against karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X