കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക സംഘർഷം; സ്വമേധയാ കേസെടുത്ത് കോടതി

Google Oneindia Malayalam News

Newest First Oldest First
3:22 PM, 18 Feb

കാസർകോഡ് ഇരട്ടക്കൊലപാതകം; രണ്ട് പേർ കസ്റ്റഡിയിൽ,രണ്ട് ബൈക്കുകളും കസ്റ്റഡിയിൽ എടുത്തു. പ്രതികളെ പിടികൂടാൻ ഡിജിപി കർണാടക പോലീസിന്റെ സഹായം തേടി. അന്വേഷണ സംഘം വിപുലീകരിച്ചു
2:09 PM, 18 Feb

സിപിഎമ്മുകാർ ആക്രമിക്കുമെന്ന് മകന് മുന്നറിയിപ്പ് നൽകിയിരുന്നതായി പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ അച്ഛൻ
1:01 PM, 18 Feb

നിയമവിരുദ്ധമായ ഹർത്താൽ ആഹ്വാനങ്ങൾ മാധ്യമങ്ങൾ ഇനി വാർത്ത ആക്കരുതെന്ന് ഹൈക്കോടതി. മിന്നൽ ഹർത്താൽ ആഹ്വാനങ്ങളെ നിയമവിരുദ്ധമായി കണക്കാക്കണം. അവ നിയമവിരുദ്ധമാണെന്ന് ജനങ്ങളെ അറിയിക്കാനുള്ള ഉത്തരവാദിത്തം മാധ്യമങ്ങൾക്കും ഉണ്ടെന്ന് കോടതി
1:00 PM, 18 Feb

പാർട്ടി പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ സംരക്ഷിക്കില്ലെന്ന് കോടിയേരി. പാർട്ടി ബോധമുള്ളവർ അങ്ങനെ ചെയ്യില്ലെന്നും കോടിയേരി
12:59 PM, 18 Feb

പൊതുഗതാഗതം ഉടൻ പുനസ്ഥാപിക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടരുതെന്നും കോടതി നിർദ്ദേശം നൽകി.
12:11 PM, 18 Feb

മിന്നൽ ഹർത്താൽ ആഹ്വാനം വാർത്തയാക്കരുതെന്ന് മാധ്യമങ്ങളോട് കോടതി
11:11 AM, 18 Feb

ഡീൻ കുര്യാക്കോസിനെതിരെ കോടതിയലക്ഷ്യ നടപടി.യുഡിഎഫ് കാസർകോഡ് ജില്ലാ ചെയർമാനെതിരെയും നടപടി
10:58 AM, 18 Feb

ഇടുക്കിയിൽ 26 യൂത്ത് കോൺഗ്രസ് പ്രവർ‌ത്തകർ കരുതൽ തടങ്കലിൽ
10:57 AM, 18 Feb

ഡീൻ കുര്യാക്കോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് സർക്കാർ ഹൈക്കോടതിക്ക് കൈമാറി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തതെന്ന് സർക്കാർ. ആരാണ് ഹർത്താലിന് ആഹ്വാനം ചെയ്തതെന്ന് കോടതി ചോദിച്ചിരുന്നു
10:57 AM, 18 Feb

യൂത്ത് കോൺഗ്രസ് ഹർത്താലിൽ പരക്കെ സംഘർഷം. ചിന്നക്കടയിൽ ഓട്ടോ ഡ്രൈവറെ കയ്യേറ്റം ചെയ്തു .പാലക്കാടും കോഴിക്കോടും കെഎസ്ആർടിസി ബസിന് നേരെ കല്ലേറ് .കൊയിലാണ്ടിയിൽ വ്യാപാരിയെ കടയ്ക്കുള്ളിൽ പൂട്ടിയിട്ടു. മെട്രോ നിർമാണ പ്രവർത്തനങ്ങൾ ഹർത്താൽ അനുകൂലികൾ തടഞ്ഞു
10:57 AM, 18 Feb

സിപിഎമ്മിന്റെ രാഷ്ട്രീയ ഗുണ്ടകൾ നടത്തിയ കൊലപാതകമാണെന്ന് മുല്ലപ്പള്ളി
10:57 AM, 18 Feb

കൊലപാതകങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി
10:56 AM, 18 Feb

മുൻകൂർ‌ നോട്ടീസ് നൽകണമെന്ന നിബന്ധന പാലിക്കാത്തതിനാലാണ് നടപടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസെടുത്തത്. ഹർത്താലിൽ പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് ന്യായീകരിക്കാനാവില്ല. നിയമവിരുദ്ധ പ്രവർത്തനം നടത്തുവർ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കോടതി
9:31 AM, 18 Feb

ശരത് ലാലിന്റെ കഴുത്തിൽ ആഴത്തിൽ വെട്ടേറ്റു. ഇരുകാലുകളിലുമായി അഞ്ച് മാരകവെട്ടുകൾ. കാലുകളിലെ അസ്ഥികൾ തകർന്നെന്നും എഫ്ഐആർ
9:27 AM, 18 Feb

യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം ഞെട്ടിക്കുന്നതെന്ന് രാഹുൽ ഗാന്ധി
9:26 AM, 18 Feb

കാസർകോഡ് ഇരട്ടക്കൊലപാതകം; രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്ഐആർ. പ്രതികൾ സിപിഎം പ്രവർത്തകർ
9:22 AM, 18 Feb

ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ കട കമ്പോളങ്ങളെയും സ്വകാര്. വാഹനങ്ങളെയും ഹർത്താലിൽ നിന്നും ഒഴിവാക്കി
9:15 AM, 18 Feb

മുൻകൂർ നോട്ടീസ് നൽകാതെ ഹർത്താലിന് ആഹ്വാനം ചെയ്തതിന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസിനെതിരെ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യും. ചേംബർ ഓഫ് കൊമേഴ്സും തൃശൂരിലെ മലയാളവേദിയുമാണ് ഹർജി സമർപ്പിക്കുന്നത്.
9:12 AM, 18 Feb

തലസ്ഥാനത്ത് കിളിമാനൂരിൽ കോൺഗ്രസ് പ്രവർത്തകർ കടകൾ അടപ്പിച്ചു. ആറ്റിങ്ങളിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞു. സംഭവത്തിൽ അഞ്ച് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി
9:03 AM, 18 Feb

ഹർത്താലിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂർ, പാലക്കാട് ജില്ലകളിൽ നടത്താനിരുന്ന പരിപാടികൾ മാറ്റിവെച്ചു. കനത്ത സുരക്ഷയിൽ തിരുവനന്തപുരത്തേയ്ക്ക് മടങ്ങി
9:02 AM, 18 Feb

ആലുവയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഹനങ്ങൾ തടയുന്നു, ഇരുചക്ര വാഹനങ്ങൾ മാത്രമാണ് കടത്തി വിടുന്നത്.
8:27 AM, 18 Feb

കൊലപാതകത്തിന്റെ കാരണം പൂർവ്വ വൈരാഗ്യമെന്ന് ശരത്തിന്റെ ബന്ധുക്കൾ. സംഭവ സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു
8:14 AM, 18 Feb

കോഴിക്കോട് കുന്ദമംഗലത്ത് ഹർത്താൽ അനുകൂലികൾ കെസ്ആർടിസി ബസുകൾ തകർത്തു
8:14 AM, 18 Feb

ഹർത്താലിനെ തുടർന്ന് ഇന്ന് നടത്താനിരുന്ന എസ്എസ്എൽസി, ഒന്നാം വർഷ ഹയർസെക്കണ്ടറി മോഡൽ പരീക്ഷകൾ മാറ്റിവെച്ചു. കേരളാ, എംജി സർവ്വകലാശാലകൾ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു
8:12 AM, 18 Feb

അതിദാരുണമായ സംഭവമെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ
8:12 AM, 18 Feb

ഇന്ന് സംസ്ഥാന വ്യാപകമായി കെഎസ് യു വിദ്യാഭ്യാസ ബന്ദ്
8:11 AM, 18 Feb

കാസർകോഡ് ഇരട്ടക്കൊലപാതകം പ്രത്യക സംഘം അന്വേഷിക്കും. ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി പ്രദീപിന് അന്വേഷണ ചുമതല
8:02 AM, 18 Feb

സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ഏതെങ്കിലും തരത്തിൽ അക്രമങ്ങൾ നടത്തുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ നിർദ്ദേശം
8:01 AM, 18 Feb

യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താലിന്റെ പശ്ചാത്തലത്തിൽ സൗമാന്യ ജീവിതം ഉറപ്പുവരുത്താൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവികൾക്കും നിർദ്ദേശം നൽകി.

കാസർകോട്: കല്ലിയോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു. വൈകിട്ട് 6 മണിവരെയാണ് ഹർത്താൽ. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവം പ്രത്യേക സംഘം അന്വേഷിക്കും. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.

ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് പെരിയ കല്ലിയോട്ട് സ്വദേശികളായ കൃപേഷ്, ശരത് ലാൽ എന്നിവരാണ് കൊല്ലപ്പെട്ടത്. കൃപേഷ് സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. ശരത് ലാലിനെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കല്യോട്ട് തെയ്യം സംഘാടക സമിതി യോഗം കഴിഞ്ഞ് ഇരുവരും മടങ്ങുമ്പോഴാണ് സംഭവം. സംഭവത്തിന് പിന്നിൽ സിപിഎം ആണെന്നാണ് കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണം.

main
English summary
kasargod murder, youth congress hartal live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X