കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർവ്വത്ര ആഫ്രിക്കൻ ഒച്ചുകൾ; പൊറുതിമുട്ടി നം..'അടിയന്തര നടപടി വേണം'

Google Oneindia Malayalam News

കാസർഗോഡ്: പെരിയടുക്കയിൽ ആഫ്രിക്കൻ ഒച്ചിന്റെ ശല്യം കാരണം പൊറുതിമുട്ടി ജനം. വീടിന് ചുറ്റുപാടും ശുചിമുറിയിലും എന്തിന് അടുക്കളയിൽ വരെ ഒച്ചുകളാണ്. കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് പോലും കാരണമായാക്കുന്നവയാണ് ഇവ എന്നത് കൊണ്ട് തന്നെ ഒച്ചുകളെ തുരത്താൻ അടിയന്തര നടപടി തേടി അധികൃതരെ സമീപിച്ചിരിക്കുകായാണ് ഇവിടെയുള്ളവർ.

പകൽ മുഴുവൻ ചെടിയുടെ മറ്റും ഇലകൾക്കിടയിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന ഇവ രാത്രിയാണ് തീറ്റ തേടി ഇറങ്ങുക. കൂട്ടമായി ഇവയെത്തും. വെള്ളത്തിന്റെ ടാപ്പുകളിലും ജല സംഭരണ ടാങ്കുകളിലും കെട്ടിടത്തിനകത്ത് ഭിത്തിയിലും പറ്റിക്കിടക്കും. ശുചിമുറികളിലും ഈർപ്പമുള്ളിടത്തെല്ലാം ഇവയെ കാണും. ഒരു പൊട്ട് പോലെയാകും ഇവ. എന്നാൽ പീന്നീട് വലിയ രൂപത്തിലാകും.

1-1633790030-16649

മനുഷ്യരിൽ മസ്തിഷ്ക ജ്വരം ഉൾപ്പെടയുള്ള രോഗങ്ങൾ ഉണ്ടാക്കാൻ ഉള്ള വിരകൾ ഇവയുടെ സ്രവങ്ങളിൽ ഉണ്ടെന്നാണ് ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. വ്യാപകമായി ഇവ കൃഷിയും നശിപ്പിക്കുന്നുണഅട്. തെങ്ങ്, കമുക് തുടങ്ങിയവയിലെല്ലാം ഇവ ഒട്ടികിടക്കും. മണ്ണിനിടയിൽ 3 വർശം വരെ ഇവയ്ക്ക് പതുങ്ങി കഴിയാൻ ആകുമത്രേ. ഒരൊച്ച് മാസങ്ങളുടെ വ്യത്യാസത്തിൽ ആയിരം മുട്ടകളെങ്കിലും ഇടുമത്രേ. മാത്രമല്ല ഇവയിൽ 90 ശതമാനം മുട്ടകളും വിരിയുകയും ചെയ്യും. 5 മുതൽ പത്ത് വർഷം വരെയാണ് ഒരൊച്ചിന്റെ ആയുസ്സ്.

ജനജീവിതം ദുസ്സഹമാക്കുന്ന ആഫ്രിക്കൻ ഒച്ചുകളെ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ കരീം കമ്പാർ അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്. ത്വരിത നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.

English summary
Kasargod; Periyadukka People suffers from African snails; asks for Urgent action
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X