മക്കളെ വഴിയിൽ കളഞ്ഞ് കാമുകനൊപ്പം പോയ യുവതി മലപ്പുറത്തെ മതപഠനകേന്ദ്രത്തിൽ! കാമുകൻ മതി, മതം പഠിക്കണം
കാമുകനോടൊപ്പം നാടുവിട്ട ജയശ്രീയെ മലപ്പുറത്തെ മതപഠനകേന്ദ്രത്തിൽ നിന്നാണ് പോലീസ് കണ്ടെത്തിയത്.
കാസർകോട്: മക്കളെ പെരുവഴിയിൽ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ ഭർതൃമതിയായ യുവതിക്കെതിരെ പോലീസ് കേസെടുത്തു. കാസർകോട് നെല്ലിക്കുന്ന് സ്വദേശിനിയും മേൽപ്പറമ്പിലെ ഇംഗ്ലീഷ് മീഡിയം സ്കൂൾ അദ്ധ്യാപികയുമായ ജയശ്രീ(32)ക്കെതിരെയാണ് കാസർകോട് ടൗൺ പോലീസ് കേസെടുത്തത്. ഭർത്താവായ മേൽപ്പറമ്പ് മറവയൽ സ്വാതി നിവാസിലെ മധുസൂദനന്റെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കാമുകനോടൊപ്പം നാടുവിട്ട ജയശ്രീയെ മലപ്പുറത്തെ മതപഠനകേന്ദ്രത്തിൽ നിന്നാണ് പോലീസ് കണ്ടെത്തിയത്. പിന്നീട് കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ജയശ്രീയെ, കോടതി നിർദേശപ്രകാരം മഹിളാ മന്ദിരത്തിൽ പാർപ്പിച്ചിരിക്കുകയാണ്. ഭാര്യയെ കാണാനില്ലെന്ന മധുസൂദനന്റെ പരാതിയെ തുടർന്നാണ് ജയശ്രീയെ പോലീസ് മലപ്പുറത്ത് നിന്നും കണ്ടെത്തിയത്. ഇതിനു പിന്നാലെയാണ് കുട്ടികളെ ഉപേക്ഷിച്ചത് പോയതിന് കേസെടുത്തത്.

അദ്ധ്യാപിക...
നെല്ലിക്കുന്ന് സ്വദേശിനിയായ ജയശ്രീ മേൽപ്പറമ്പിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അദ്ധ്യാപികയാണ്. മേൽപ്പറമ്പ് മറവയൽ സ്വാതി നിവാസിലെ മധുസൂദനനാണ് ജയശ്രീയുടെ ഭർത്താവ്.

രണ്ട് മക്കൾ...
സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അദ്ധ്യാപികയായ ജയശ്രീയ്ക്കും മധുസൂദനനും പത്ത് വയസുള്ള മകളും, മൂന്നര വയസുള്ള മകനുമാണുള്ളത്.

പ്രണയം...
ഭർത്താവും മക്കളുമൊത്തുള്ള കുടുംബജീവിതം മുന്നോട്ടുപോകുന്നതിനിടെയാണ് ജയശ്രീ അന്യമതത്തിൽപ്പെട്ട മറ്റൊരു യുവാവുമായി അടുപ്പത്തിലാകുന്നത്. ഈ ബന്ധം പിന്നീട് പ്രണയത്തിലേക്കെത്തുകയായിരുന്നു.

ആഗസ്റ്റ് 11ന്...
ആഗസ്റ്റ് 11ന് രാവിലെയാണ് ജയശ്രീ മക്കളെയും കൊണ്ട് മരവയലിലെ വീട്ടിൽ നിന്നിറങ്ങിയത്. രാവിലെ വീട്ടിൽ നിന്നിറങ്ങിയ ജയശ്രീ മക്കളെയും കൊണ്ട് ഓട്ടോയിൽ കയറിപോകുകയായിരുന്നു.

പെരുവഴിയിൽ...
ഒരു മണിക്കൂറോളം ഓട്ടോയിൽ യാത്ര ചെയ്ത ശേഷമാണ് മക്കളെ വഴിയിൽ ഇറക്കിവിട്ടത്. വഴിയരികിൽ ഇറക്കിയ മക്കളോട് അമ്മ ഇപ്പോവരാമെന്ന് പറഞ്ഞാണ് ജയശ്രീ മുങ്ങിയത്.

നാട്ടുകാർ...
രണ്ട് കുട്ടികൾ ഏറെനേരം റോഡരികിൽ കാത്തുനിന്നെങ്കിലും അമ്മ തിരിച്ചുവന്നില്ല. അമ്മയെ കാണാതെ കരഞ്ഞ കുട്ടികളെ നാട്ടുകാരാണ് ആശ്വസിപ്പിച്ചത്. തുടർന്ന് നാട്ടുകാർ തന്നെയാണ് ഇവരെ വീട്ടിലെത്തിച്ചത്.

കാമുകനൊപ്പം...
ഇതിനിടെ തന്റെ ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് മധുസൂദനൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ജയശ്രീ കാമുകനൊപ്പം പോയതാണെന്ന് വ്യക്തമായി.

മലപ്പുറത്ത്...
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജയശ്രീയെ മലപ്പുറത്തെ മതപഠനകേന്ദ്രത്തിൽ നിന്നും കണ്ടെത്തിയത്. ഇവിടെ നിന്നും കസ്റ്റഡിയിലെടുത്ത ജയശ്രീയെ മൊഴി രേഖപ്പെടുത്തിയ ശേഷം കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ മുൻപിൽ ഹാജരാക്കി.

കാമുകനൊപ്പം ജീവിക്കണം...
ഭർത്താവിനും മക്കൾക്കുമൊപ്പം ജീവിക്കാൻ താൽപ്പര്യമില്ലെന്നും, കാമുകനൊപ്പം ജീവിക്കാനും മതപഠനം തുടരാനുമാണ് ആഗ്രഹമെന്നും ജയശ്രീ കോടതിയിൽ പറഞ്ഞു.

മഹിളാ മന്ദിരത്തിൽ...
ജയശ്രീ വിവാഹമോചനം നേടിയിട്ടില്ലാത്തതിനാൽ തത്ക്കാലം മഹിളാ മന്ദിരത്തിൽ പാർപ്പിക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. അതേസമയം, ജയശ്രീക്കെതിരെ കുട്ടികളെ വഴിയിൽ ഉപേക്ഷിച്ചതിന് കാസർകോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബാലനീതി നിയമപ്രകാരവും...
കുട്ടികളെ ഉപേക്ഷിച്ച് പോയതിന് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 317-ാം വകുപ്പ് പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബാലനീതി നിയമപ്രകാരവും കേസെടുക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications