Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശുപത്രിയിൽ ഉമ്മയ്ക്ക് കൂട്ടിരിക്കാൻ പോയി! 20കാരിയായ നഴ്സിനെ പീഡിപ്പിച്ചു, പ്രവാസി യുവാവ് പിടിയിൽ...

ഗൾഫിലായിരുന്ന റിയാസ് മാതാവിന് അസുഖം ബാധിച്ചതിനെ തുടർന്നാണ് നാട്ടിലെത്തിയത്.

കാസർകോട്: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉമ്മയ്ക്ക് കൂട്ടിരിക്കാൻ പോയ മകൻ നഴ്സിനെ ലൈംഗികമായി പീഡിപ്പിച്ചു. ആശുപത്രി മുറിയിൽ വെച്ച് തന്നെ പീഡിപ്പിച്ചെന്ന നഴ്സിന്റെ പരാതിയിൽ കൊല്ലം സ്വദേശിയായ യുവാവിനെ കാസർകോട് പോലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം കരുനാഗപ്പള്ളി തറയിൽ മുക്ക് ഫാത്തിമ മൻസിലിൽ കെഎസ് ശിഹാബിന്റെ മകൻ മുഹമ്മദ് റിയാസ് എന്ന കെഎസ് റിയാസിനെ(26)യാണ് കാസർകോട് സിഐ അബ്ദുൾ റഹീം അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗൾഫിലായിരുന്ന റിയാസ് മാതാവിന് അസുഖം ബാധിച്ചതിനെ തുടർന്നാണ് നാട്ടിലെത്തിയത്. ഇതിനു പിന്നാലെ മാതാവിന്റെ അസുഖം മാറാൻ അവരോടൊപ്പം വിവിധ തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാൻ പോയി.

മാതാവിനൊപ്പം...

മാതാവിനൊപ്പം...

ഗൾഫിൽ നിന്നും നാട്ടിലെത്തിയ റിയാസ് മാതാവിനൊപ്പം വിവിധ തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിച്ചുവരികയായിരുന്നു. മാതാവിന്റെ അസുഖം മാറാൻ വേണ്ടിയായിരുന്നു തീർത്ഥാടനം.

രോഗം മൂർച്ഛിച്ചു...

രോഗം മൂർച്ഛിച്ചു...

തീർത്ഥാടന യാത്രയ്ക്കിടെ കാസർകോട് എത്തിയപ്പോൾ മാതാവിന്റെ രോഗം മൂർച്ഛിച്ചു. തുടർന്ന് മാതാവിനെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചികിത്സ...

ചികിത്സ...

ആരോഗ്യനില മോശമായതിനാൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത് ചികിത്സ തുടരണമെന്നാണ് ഡോക്ടർ നിർദേശിച്ചത്.

അടുപ്പം...

അടുപ്പം...

കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ മാതാവ് ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇവിടുത്തെ 20കാരിയായ നഴ്സുമായി റിയാസ് അടുപ്പത്തിലായത്.

പീഡനം...

പീഡനം...

താനുമായി അടുപ്പമുണ്ടായിരുന്ന റിയാസ്, ആശുപത്രി മുറിയിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നഴ്സിന്റെ പരാതിയിൽ പറയുന്നത്.

പിന്മാറി...

പിന്മാറി...

ആശുപത്രി മുറിയിൽ വെച്ച് പീഡിപ്പിച്ച ശേഷം റിയാസ് വിവാഹ വാഗ്ദാനം നൽകിയിരുന്നുവെന്നും 20കാരിയായ നഴ്സ് പരാതിയിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ പിന്നീട് റിയാസ് ഈ വാഗ്ദാനത്തിൽ നിന്ന് പിന്മാറി.

പരാതി...

പരാതി...

വിവാഹ വാഗ്ദാനത്തിൽ നിന്നും റിയാസ് പിന്മാറിയപ്പോളാണ് നഴ്സ് പോലീസിൽ പരാതി നൽകിയത്. നഴ്സിന്റെ പരാതിയെ തുടർന്ന് കാസർകോട് സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റിയാസിനെ അറസ്റ്റ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+