Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടമ്മമാരെ ഉറക്കഗുളിക നൽകി മയക്കും! പിന്നാലെ അറഫാസ് 'ഓപ്പറേഷൻ' തുടങ്ങും! ഫ്രീക്കൻ പിടിയിലായി...

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അറഫാസിന്റെ ക്വാർട്ടേഴ്സിൽ പരിശോധന നടത്തിയ പോലീസ് നിരവധി ഉറക്കഗുളികൾ കണ്ടെടുത്തു.

കാസർകോട്: വീട്ടമ്മമാരെ ഉറക്കഗുളിക നൽകി മയക്കിയ ശേഷം മോഷണം നടത്തുന്ന യുവാവിനെ പോലീസ് പിടികൂടി. നിരവധി മോഷണക്കേസുകളിൽ പ്രതിയായ തളങ്കരയിലെ മുഹമ്മദ് അറഫാസി(22)നെയാണ് കാസർകോട് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

കാസർകോട്ടെ ക്വാർട്ടേഴ്സ് ഉടമയായ വീട്ടമ്മയെ ഉറക്കഗുളിക നൽകി കൊള്ളയടിക്കാൻ പദ്ധതിയിടുന്നതിനിടെയാണ് അറഫാസ് പോലിസിന്റെ പിടിയിലായത്. തന്ത്രപരമായ നീക്കത്തിലൂടെയാണ് കാസർകോട് പോലീസ് ഫ്രീക്കനായ മോഷ്ടാവിനെ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അറഫാസിന്റെ ക്വാർട്ടേഴ്സിൽ പരിശോധന നടത്തിയ പോലീസ് നിരവധി ഉറക്കഗുളികൾ കണ്ടെടുത്തു.

വീട്ടമ്മമാരെ...

വീട്ടമ്മമാരെ...

കോളിയടുക്കത്തെ ക്വാർട്ടേഴ്സ് ഉടമയായ വീട്ടമ്മയെയും, സമീപത്തെ രണ്ട് വീടുകളിലെ സ്ത്രീകളെയും ഉറക്കഗുളിക നൽകി കൊള്ളയടിക്കാൻ പദ്ധതി തയ്യാറാക്കുന്നതിനിടെയാണ് അറഫാസ് പോലീസിന്റെ പിടിയിലായത്.

എല്ലാം രഹസ്യനീക്കം...

എല്ലാം രഹസ്യനീക്കം...

ക്വാർട്ടേഴ്സ് ഉടമയുടെ മുൻ ഭർത്താവിലുള്ള മകന്റെ സഹായത്തോടെയാണ് അറഫാസ് പദ്ധതി തയ്യാറാക്കിയിരുന്നത്.

നിരവധി ഉറക്കഗുളികൾ...

നിരവധി ഉറക്കഗുളികൾ...

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അറഫാസ് താമസിക്കുന്ന ക്വാർട്ടേഴ്സിൽ പോലീസ് റെയ്ഡ് നടത്തി. നിരവധി ഉറക്കഗുളികളാണ് അറഫാസിന്റെ ക്വാർട്ടേഴ്സിൽ നിന്നും പോലീസ് കണ്ടെടുത്തത്.

മോഷണക്കേസുകൾ...

മോഷണക്കേസുകൾ...

ബദിയടുക്കയിലെ വീട്ടിൽ നിന്ന് 35000 രൂപ കവർന്ന കേസിലും, കാഞ്ഞങ്ങാട്, പാണ്ടിക്കാട് എന്നിവിടങ്ങളിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിലും അറഫാസ് പ്രതിയാണ്.

ഓട്ടോ ഡ്രൈവറെ...

ഓട്ടോ ഡ്രൈവറെ...

പൊയിനാച്ചിയിൽ ഓട്ടം വിളിച്ച് കൊണ്ടുപോയി ഓട്ടോ ഡ്രൈവറെ കൊള്ളയടിച്ച കേസിലും, നെല്ലിക്കട്ടയിലെ ടൂറിസ്റ്റ് ബസിൽ നിന്ന് എൽഇഡി ടിവി മോഷ്ടിച്ച കേസിലും അറഫാസാണ് പ്രതി.

കണ്ടെടുത്തു...

കണ്ടെടുത്തു...

അറഫാസ് നേരത്തെ മോഷ്ടിച്ച എൽഇഡി ടിവിയും, ആക്രികടയിൽ വിറ്റ ബൈക്കിന്റെ എൻജിനും പോലീസ് കണ്ടെടുത്തു. അറഫാസിന്റെ കൈവശമുണ്ടായിരുന്ന നാലു മൊബൈൽ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+