കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിയാസ് മൗലവി പിടയുന്നതിനിടെ പുറത്തിറങ്ങിയ പള്ളിഖത്തീബിനെ കല്ലെറിഞ്ഞു!കേസിൽകുറ്റപ്പത്രം സമർപ്പിച്ചു

കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി എ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപ്പത്രം സമർപ്പിച്ചത്.

  • By ഡെന്നീസ്
Google Oneindia Malayalam News

കാസർകോട്: മദ്രസാ അദ്ധ്യാപകൻ റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപ്പത്രം സമർപ്പിച്ചു. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി എ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപ്പത്രം സമർപ്പിച്ചത്.

കൊച്ചി മെട്രോയെ നെഞ്ചിലേറ്റി കേരളം!ആദ്യ ദിനത്തിലെ വരുമാനം കേട്ടാൽ ഞെട്ടും!അരലക്ഷത്തിലേറെ യാത്രക്കാർകൊച്ചി മെട്രോയെ നെഞ്ചിലേറ്റി കേരളം!ആദ്യ ദിനത്തിലെ വരുമാനം കേട്ടാൽ ഞെട്ടും!അരലക്ഷത്തിലേറെ യാത്രക്കാർ

ഭയക്കണം പനിയെ! സംസ്ഥാനത്ത് പനി മരണങ്ങൾ തുടരുന്നു,കഴിഞ്ഞ ദിവസം 14 മരണം,ചികിത്സയ്ക്കെത്തിയത് 22896 പേർഭയക്കണം പനിയെ! സംസ്ഥാനത്ത് പനി മരണങ്ങൾ തുടരുന്നു,കഴിഞ്ഞ ദിവസം 14 മരണം,ചികിത്സയ്ക്കെത്തിയത് 22896 പേർ

പ്രതികൾ അറസ്റ്റിലായി 88 ദിവസത്തിന് ശേഷമാണ് കുറ്റപ്പത്രം സമർപ്പിച്ചിരിക്കുന്നത്. പ്രതികൾ സഞ്ചരിച്ച ബൈക്കും മൗലവിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയും അടക്കം കേസിലെ അൻപതോളം തൊണ്ടിമുതലുകളുടെ വിവരവും 137 സാക്ഷികളുടെ മൊഴികളും കുറ്റപ്പത്രത്തിലുണ്ട്.

കേസിൽ മൂന്നു പ്രതികൾ...

കേസിൽ മൂന്നു പ്രതികൾ...

മാത്തെയിലെ നിതിന്‍(19), കേളുഗുഡെ ഗംഗൈ കേശവകുടീരത്തിലെ അഖിലേഷ് എന്ന അഖില്‍(25), കേളുഗുഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു(20), എന്നിവരാണ് കേസിലെ പ്രതികൾ. ഇവർ നിലവിൽ റിമാൻഡിലാണ്.

മറ്റാരുമില്ല...

മറ്റാരുമില്ല...

പഴയ ചൂരി മൊഹ്യുദ്ധീൻ പള്ളിയിലെ മുറിയിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് മദ്രസാ അദ്ധ്യാപകനായ റിയാസ് മൗലവി കൊല്ലപ്പെടുന്നത്. കേസിൽ അറസ്റ്റിലായ മൂന്നു പ്രതികൾക്ക് പുറമേ വേറെ പ്രതികളൊന്നുമില്ലെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരിക്കുന്നത്.

മൂന്നാം പ്രതിയുടെ ബൈക്കിൽ...

മൂന്നാം പ്രതിയുടെ ബൈക്കിൽ...

2017 മാർച്ച് 20ന് രാത്രി 11.45ഓടെയാണ് മദ്രസാ അദ്ധ്യാപകനായ റിയാസ് മൗലവിയെ മൂവരും ചേർന്ന് കൊലപ്പെടുത്തുന്നത്. മൂന്നാം പ്രതിയായ അഖിലിന്റെ ബൈക്കിലാണ് മൂവരും പള്ളിയിലെത്തിയത്.

കുത്തിയത് അജേഷ്...

കുത്തിയത് അജേഷ്...

പള്ളിമുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന റിയാസ് മൗലവിയെ അജേഷാണ് കുത്തിക്കൊലപ്പെടുത്തിയത്. ഈ സമയം രണ്ടാംപ്രതി നിതിൻ പള്ളി മുറ്റത്ത് നിന്നും പതിനഞ്ച് മീറ്റർ അകലെയാണ് നിന്നിരുന്നത്. മൂന്നാം പ്രതി അഖിൽ ബൈക്കുമായി കോമ്പൗണ്ടിന് പുറത്ത് കാത്തുനിൽക്കുകയായിരുന്നു.

ഖത്തീബിനെ കല്ലെറിഞ്ഞു...

ഖത്തീബിനെ കല്ലെറിഞ്ഞു...

റിയാസ് മൗലവിയുടെ ശബ്ദം കേട്ട് തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന ഖത്തീബ് അബ്ദുൾ അസീസ് വഹാബി പുറത്തിറങ്ങിയെങ്കിലും, നിതിൻ കല്ലെറിഞ്ഞതിനെ തുടർന്ന് വാതിലടച്ച് അകത്തേക്ക് പോയി.

പ്രതികളെ പിടികൂടിയത് രണ്ടുദിവസത്തിന് ശേഷം...

പ്രതികളെ പിടികൂടിയത് രണ്ടുദിവസത്തിന് ശേഷം...

കൃത്യം നടത്തിയ ശേഷം പ്രതികള്‍ മൂന്നുപേരും അഖിലിന്റെ ബൈക്കില്‍ കേളുഗുഡെയിലേക്ക് പോയി. അവിടെ ഷെഡില്‍ക്കഴിഞ്ഞ ഇവരെ രണ്ടുദിവസത്തിന് ശേഷം പിടികൂടാനായി.

ഡിഎൻഎ പരിശോധനഫലം...

ഡിഎൻഎ പരിശോധനഫലം...

ഡിഎൻഎ പരിശോധനഫലമടക്കം നിരവധി ശാസ്ത്രീയ തെളിവുകൾ അടങ്ങുന്നതാണ് കുറ്റപ്പത്രം. റിയാസിനെ കുത്തിയ അജേഷിന്റെ വസ്ത്രത്തില്‍ വീണ ചോരപ്പാടില്‍നിന്ന് കിട്ടിയ ഡി.എന്‍.എ.യും റിയാസിന്റെ ഡി.എന്‍.എ.യും ഒന്നാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

കത്തിയിലെ നാരുകൾ...

കത്തിയിലെ നാരുകൾ...

സൂക്ഷമ പരിശോധനയിലൂടെ കണ്ടെത്തിയ കത്തിയിലെ നാരുകളും റിയാസ് മൗലവിയുടെ ലുങ്കിയിലെ നാരുകളും ഒന്നാണെന്നും വ്യക്തമായിരുന്നു.

കല്ലെറിഞ്ഞ് ഓടിച്ച പക...

കല്ലെറിഞ്ഞ് ഓടിച്ച പക...

മാർച്ച് 18ന് ഒന്നും രണ്ടും പ്രതികൾ മോഷ്ടിച്ച ബൈക്കുമായി പ്രദേശത്തെ കായിക മത്സരം കാണാൻ പോയിരുന്നു. ഇതിനിടെ ഒരു വിഭാഗവുമായി തർക്കമുണ്ടാകുകയും അവർ പ്രതികളെ കല്ലെറിഞ്ഞ് ഓടിക്കുകയും ചെയ്തിരുന്നു. ഈ സംഭവമാണ് ഒരു വിഭാഗത്തോട് പകയുണ്ടാകാൻ കാരണമായത്.

തിരിച്ചറിയിൽ പരേഡ്....

തിരിച്ചറിയിൽ പരേഡ്....

നിയമസഭ തിരഞ്ഞെടുപ്പിലും ഇതേ ആൾക്കാരുമായി പ്രതികൾ തർക്കത്തിലേർപ്പെട്ടിരുന്നു. നേരത്തെ നടന്ന തിരിച്ചറിയൽ പരേഡിൽ കേസിലെ പ്രധാനസാക്ഷിയായ ഖത്തീബ് അബ്ദുൾ അസീസ് വഹാബി രണ്ടാം പ്രതി നിതിനെ തിരിച്ചറിഞ്ഞിരുന്നു. രാത്രിയിൽ വൈദ്യുതി വിളക്കിന്റെ വെളിച്ചത്തിൽ പ്രതിയുടെ മുഖം കണ്ടിരുന്നുവെന്നാണ് ഖത്തീബ് പറഞ്ഞത്.

കുറ്റപ്പത്രം സമർപ്പിച്ചു, ഇനി...

കുറ്റപ്പത്രം സമർപ്പിച്ചു, ഇനി...

ആഭ്യന്തരവകുപ്പിന്റെ അനുമതി വേഗം ലഭിച്ചതിനാലാണ് കാലതാമസമുണ്ടാകാതെ കുറ്റപ്പത്രം സമർപ്പിക്കാനായത്. കേസിൽ വിചാരണ ഉടൻ ആരംഭിക്കും.

English summary
kasargod riyas moulavi murder case; charge sheet submitted by investigation team.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X