കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിയാസ് മൗലവി വധക്കേസ് വിചാരണ തുടങ്ങുന്നു

  • By Desk
Google Oneindia Malayalam News

കാസര്‍ഗോഡ്:പഴയ ചൂരി പള്ളിയിൽ അതിക്രമിച്ച് കയറി മദ്രസ അധ്യാപകനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ആരംഭിച്ചു. ഇതിന്റെ മുന്നോടിയായി കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതികളെ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കി ഇന്നലെ കുറ്റപത്രം വായിച്ച് കേൾപ്പിച്ചു.

സിപിഐ ഇതൊന്നും അറിയാതെ ചെയ്തതല്ല.. പിണറായി വിജയന് ചുട്ട മറുപടിയുമായി കാനം രാജേന്ദ്രൻ.. മരണമാസ്സ്!!
വിചാരണ തീയ്യതി തീരുമാനിക്കാനായി പ്രതികളെ അടുത്ത മാസം 14 ന് വീണ്ടും കോടതിയിൽ ഹാജരാക്കാൻ ജഡ്‌ജി എസ്.മനോഹര കിണി ഉത്തരവിട്ടു. 2017 മാർച്ച് 20 ന് രാത്രിയിലാണ് പഴയ ചൂരിപ്പളളിയിൽ കയറി മദ്രസ അധ്യാപകനായ കർണ്ണാടക, കുടക് സ്വദേശി റിയാസ് മൗലവി(32)ഐ കൊലപ്പെടുത്തിയത്. കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്.പി ഡോ.എ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പ്രതികളായ നിഥിൻ(18), എൻ.അഖിലേഷ്(25), എസ്.അജേഷ്(20) എന്നിവരെ 23 ന് അറസ്റ്റ് ചെയ്‌തിരുന്നു.

court

24 ന് ഇവരെ റിമാൻഡ് ചെയ്‌തു. കൊലപാതകം നടന്ന് 89 ദിവസം ആകുമ്പോ കുറ്റപത്രം സമർപ്പിച്ചു. അതിനാൽ കേസിലെ പ്രതികൾക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. പ്രതികൾ റിമാൻഡിൽ തുടരുന്നതിനിടയിലാണ് വിചാരണ നടപടികൾ തുടങ്ങുന്നത്. ഇതിന്റെ ഭാഗമായാണ് കുറ്റപത്രം വായിച്ച് കേൾപ്പിച്ചത്.

1000 പേജുള്ള കുറ്റപത്രത്തിൽ 449(അതിക്രമിച്ചു കയറൽ, 302 കൊലപാതകം), 295 ( ആരാധനാലയം മലിനപ്പെടുത്തൽ),201/ 34 (തെളിവ് നശിപ്പിക്കൽ), 153/ എ (വർഗീയ കൊലപാതകത്തിനു ശ്രമിക്കൽ) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

English summary
Kasargod; Riyas Moulavi murder case hearing going to start
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X