കാസര്‍ക്കോട്ടേ മോഷണത്തിനിടെയുള്ള കൊലപാതകം, വൃദ്ധന്‍റെ നില അതീവ ഗുരുതരം
കാസര്‍കോട് : ചീമേനിയില്‍ റിട്ടേര്‍ഡ് അധ്യാപികയെ മോഷണസംഘം കഴുത്തറുത്ത കൊലപ്പെടുത്തി. പിവി ജാനകി (65) ആണ് മരിച്ചത്. ഭര്‍ത്താവ് കൃഷ്ണനെ (72)യാണ് ഗുരുതരമായ പരിക്കുകളോടെ മംഗ്ലളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലിയന്നൂര്‍ സ്‌കൂളിന് സമീപത്ത് ഇവര്‍ താമസിക്കുന്ന വീട്ടിലാണ് മോഷ്ടാക്കള്‍ അതിക്രമം കാണിച്ചത്. മൂന്നംഗ സംഘം ബുധനാഴ്ച രാത്രി 9.30 ഓടെ എത്തി ദമ്പതികളെ ആക്രമിച്ച് ജാനകി അണിഞ്ഞിരുന്ന മാല, വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും , 50,000 രൂപ എന്നിവ കവരുകയും ചെയ്തത്. വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി അന്വേഷണം നടത്തി വരുന്നു.

പോലീസ് നായയെയും കൊണ്ടുവരും. കൊലപാതക വിവരമറിഞ്ഞ് നൂറ് കണക്കിന് ആളുകള്‍ സ്ഥലത്ത് തടിച്ച് കൂടിയിട്ടുണ്ട്. കവര്‍ച്ചാ സംഘത്തില്‍ മൂന്ന് പേരാണ് ഉണ്ടായിരുന്നതെന്നാണ് സൂചന.












Click it and Unblock the Notifications