Get Updates
Get notified of breaking news, exclusive insights, and must-see stories!

ജഡ്ജി ആണെന്ന് പറഞ്ഞ് പോലീസ് വാഹനത്തിൽ യാത്ര; ഹോട്ടലിൽ 'സബ് കളക്ടറും'; തിരുവനന്തപുരം സ്വദേശി പിടിയിൽ

കാസർ​ഗോഡ്: സിനമികളിലൊക്കെ നമ്മൾ കാണാറില്ലേ പോലീസിന്റെ വേഷമിട്ടും ഡോക്ടറുടെ വേഷമിട്ടുമൊക്കെ പറ്റിക്കുന്ന സീനുകൾ. എന്നാൽ ഇത് സിനിമയിൽ മാത്രം നടക്കുന്ന ഒന്നല്ല എന്നാണ് കാസർ​ഗോഡ് നടന്ന സംഭവത്തിൽ നിന്ന് വ്യക്തമാകുന്നത്.

സിനിമയെ വെല്ലുന്ന സംഭവമാണ് നടന്നത്, ഡോക്ടറും പോലീസും ഒന്നുമായിട്ടല്ല വേഷം കെട്ടിയത് ജഡ്ജി ആയിട്ടായിരുന്നു ആൾമാറാട്ടം, പറ്റിക്കപ്പെട്ടതോ പോലീസും. സംഭവം എന്താണെന്ന് വിശദമായി അറിയാം.

police

പത്തനംതിട്ട ജഡ്ജി ആണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഹോസ്ദുർ​ഗ് പോലിസിനെ ഇയാൾ പറ്റിച്ചത്. ഒടുവിൽ ഇയാൾക്ക് പിടിവീണു. തിരുവനന്തപുരം തോന്നയ്ക്കൽ സ്വദേശി ഷംനാദ് ഷൗക്കത്താണ് പിടിയിലായത്.

വാഹനം കേടായെന്ന് ഫോൺ വിളിച്ച് അറിയിച്ചതിനെ തുടർന്ന് ഷൗക്കത്തിനെ പോലീസ് വാഹനത്തിൽ ഹോട്ടലിലും പിന്നീട് റെയിൽ വേ സ്റ്റേഷനിലും എത്തിക്കുകയായിരുന്നു. ഇന്നലെ രാത്രി പത്തരയ്ക്ക് ആണ് സംഭവം.

ഇയാൾ ഹോദുർ​ഗ് പോലീസിനെ വിളിച്ച് താൻ ജഡ്ജി ആണെന്ന് പറയുകയും തന്റെ വാഹനം കേടായത് കൊണ്ട് കാഞ്ഞങ്ങാട് നിൽക്കുകയാണെന്നും അറിയിച്ചു. ഇതിന് പിന്നാലെ പോലീസ് ഇയാളെ ഹോട്ടലിൽ കൊണ്ട് വിട്ടു. പിന്നാലെ താൻ ഭീഷണി ഉള്ള ജഡ്ജ് ആണെന്ന് പറഞ്ഞു. ഇതോടെ പോലീസ് സുരക്ഷ ഏർപ്പാട് ചെയ്യുകയും ചെയ്തു.

കുറച്ച് സമയം കഴിഞ്ഞപ്പോൾ പേകേണ്ടതുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് പോലീസ് ഇയാളെ കാഞ്ഞങ്ങാട് റെയിൽ വേ സ്റ്റേഷനിലേക്ക് എത്തിച്ചു. ആ സമയത്ത് അവിടെ ട്രെയിൻ ഇല്ലാത്തത് കൊണ്ട് നീലേശ്വരത്തേക്ക് കാെണ്ടുപോകാൻ പറഞ്ഞു. ഇതിനിടെ സംശയം തോന്നിയ പോലീസ് ഇയാളോട് ഐഡി കാർഡ് കാർഡ് ആവശ്യപ്പെട്ടു. എന്നാൽ ഇയാളുടെ കയ്യിൽ ഐ ഡി ഉണ്ടായിരുന്നില്ല, ബാ​ഗ് പരിശോധിത്തപ്പോഴാണ് ഇയാൾ വ്യാജ ജഡ്‍ജിയാണ് എന്ന് മനസ്സിലായത്.

തൊട്ട് പിന്നാലെ ഇയാൾ താമസിച്ച ഹോട്ടലിൽ എത്തി പോലീസ് പരിശോധിച്ചപ്പോൾ പണം നൽകിയില്ലെന്ന് അറിഞ്ഞു. സബ് കളക്ടർ ആണെന്ന് പറഞ്ഞായിരുന്നു ഇയാൾ മുറി എടുത്തത്. ഇയാൾക്കെതിരെ 9 കേസുകളുണ്ടെന്ന് ഹോസ്ദുർ​ഗ് പോലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+