കാസര്‍കോട് ബാങ്ക് കവര്‍ച്ച; പ്രതിയുടെ രേഖാ ചിത്രം പുറത്ത് വിട്ടു
കാസര്‍ഗോഡ്; ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ചയിലെ പ്രതിയുടെ രേഖാ ചിത്രം പോലീസ് പുറത്ത് വിട്ടു. മഞ്ചേശ്വരം സ്വദേശിയായ ഇസ്മയിലിന്റെ രേഖാ ചിത്രമാണ് പോലീസ് പുറത്ത് വിട്ടത്.
നിലവില്‍ ബാങ്ക് ഇരിക്കുന്ന കെട്ടിടത്തിന്റെ താഴ്‌ത്തെ നില വാടകയ്ക്ക് എടുത്തിരുന്നത് ഇസ്മയിലാണ്. ഇസ്മയിലിനെ കെട്ടിട ഉടമയ്ക്ക് പരിചയപ്പെടുത്തി കൊടുത്തത് വെള്ളാട്ട് സ്വദേശിയായ യൂസഫാണ്. യൂസഫ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.

യൂസഫും ഇസ്മയിലും ബിസിനസ് പാര്‍ട്ടണര്‍മാരാണെന്നാണ് യൂസഫ് പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. നാലംഗ സംഘമായിരുന്നു ബാങ്ക് കവര്‍ച്ചയില്‍ ഉണ്ടായിരുന്നത്. പ്രതികളെ പിടിക്കൂടാനുള്ള പോലീസിന്റെ ഊര്‍ജിത ശ്രമം നടക്കുന്നുണ്ട്. വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലെ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ ഉണ്ടാകുകയുള്ളുവെന്നും പോലീസ് അറിയിച്ചു.
അടുത്തുള്ള ഫാര്‍മേഴ്‌സ് ബാങ്കിന്റെ സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടാനുള്ള പോലീസിന്റെ ശ്രമം ഇപ്പോള്‍ നടക്കുന്നത്. കാസര്‍ഗോഡില്‍ ഒരു മാസം നടക്കുന്ന രണ്ടാമത്തെ ബാങ്ക് കവര്‍ച്ചയാണ് വിജയ ബാങ്കില്‍ കഴിഞ്ഞ ദിവസം നടന്നത്. 19.5 കിലോ സ്വര്‍ണവും മൂന്ന് ലക്ഷം രൂപയുമടക്കം 7.33 കോടിയാണ് നഷ്ടമാ












Click it and Unblock the Notifications