കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ് ബാധിതനായ ദൃശ്യമാധ്യമപ്രവര്‍ത്തനുമായി സമ്പര്‍ക്കം; കാസര്‍കോഡ് കളക്ടര്‍ നിരീക്ഷണത്തില്‍

Google Oneindia Malayalam News

കാസര്‍കോഡ്: കാസര്‍കോഡ് ജില്ലാ കളക്ടര്‍ കോവിഡ് നിരീക്ഷണത്തില്‍. ജില്ലയില്‍ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച ദൃശ്യമാധ്യമപ്രവര്‍ത്തകനുമായി സമ്പര്‍ക്കം പുലര്‍ത്തിയ ജില്ലാ കളക്ടര്‍ കളക്ടര്‍ സജിത്ത് ബബുവിനെയാണ് ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശപ്രകാരം നിരീക്ഷണത്തിലാക്കിയത്. കോവിഡ് സ്ഥിരീകരിച്ച മാധ്യമപ്രവര്‍ത്തകന്‍ ഏപ്രില്‍ 19ന് ജില്ലാ കളക്ടറുടെ അഭിമുഖം എടുത്തിരുന്നു.

കളക്ടറക്ക് പുറമെ അദ്ദേഹത്തിന്റെ ഗണ്‍മാന്‍, ഡ്രൈവര്‍, എന്നിവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മറ്റു മാധ്യമപ്രവര്‍ത്തകരോടും നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 sajithbabu

അതേസമയം, സംസ്ഥാനത്ത് ഇന്നലെ 10 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 6 പേര്‍ കൊല്ലം ജില്ലയിലും 2 പേര്‍ വീതം തിരുവനന്തപുരം, കാസര്‍ഗോഡ് ജില്ലകളിലും നിന്നുള്ളവരാണ്. ഇതില്‍ 2 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊല്ലം ജില്ലയിലെ ഒരാള്‍ ആന്ധ്രാപ്രദേശില്‍ നിന്നും വന്നതാണ്.

5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. കാസര്‍ഗോഡ് ജില്ലയിലെ മാധ്യമപ്രവര്‍ത്തകര്‍ അടക്കം രണ്ടു പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവന്തപുരം ജില്ലയിലെ ഒരാള്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊല്ലം ജില്ലയിലെ 3 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

English summary
kasargode district collector sajith babu sent to quarantine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X