കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാറിൽ മാത്രമല്ല അങ്ങ് കാസർകോടുമുണ്ട് ഭൂമി കൈയ്യേറ്റം; മിണ്ടാട്ടമില്ലാതെ സിപിഐയും മന്ത്രിയും!!

  • By Akshay
Google Oneindia Malayalam News

കാസർകോട്: റവന്യൂ വകുപ്പിന് കീഴിലുള്ള ഏക്കർ കണക്കിന് ഭൂമി അന്യാധീനപ്പെടുന്നത് സർക്കാർ കൈയ്യും കെട്ടി നോക്കി നിൽക്കുന്നെന്ന് പരാതി. ഭൂമി കൈയ്യേറ്റത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്ന സിപിഐ സ്വന്തം വകുപ്പിന് കീഴിലുള്ള കയ്യേറ്റങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നെന്നും പരാതി ഉയരുന്നു. പ്ളാന്റേഷൻ കോർപറേഷന്റെ കാസർകോട് എസ്റ്റേറ്റ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സ്വകാര്യ വ്യക്തികൾ കയ്യേറിയെന്ന് കണ്ടെത്തിയിട്ടും തുടർ നടപടിയെടുത്തില്ലെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

5667 ഏക്കറുളള എസ്റ്റേറ്റില്‍ 1435 ഏക്കർ ഭൂമിക്ക് പട്ടയമില്ലെന്നതാണ് തട്ടിപ്പുകാര്‍ക്കും അവര്‍ക്ക് കൂട്ടു നിൽക്കുന്നവർക്കും വളമാകുന്നത്. ആദ്യം വ്യാജ പട്ടയമുണ്ടാക്കും, അതിന് ശേഷം മൂന്നോ നാലോ തവണ ഭൂമി കൈമാറ്റം നടത്തും. പിന്നീട് സ്ഥലം അളന്ന് നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. കോർപ്പറേഷന്റെ കൈയ്യിൽ ഒരു രേഖയും ഉണ്ടാവാത്തതിനാൽ കോടതി കൈയ്യേറ്റക്കാർക്ക് അനുകൂലമായി മാത്രമേ വിധി പറയുകയുമുള്ളൂ.

Kasargode map

ഭൂമി കൈയ്യേറ്റത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്ന പാർട്ടിയാണ് സിപിഐ. മുന്നാർ കൈയ്യേറ്റ സംഭവവുമായുണ്ടായ വിഷയങ്ങൾ അതിന് ഉദാഹരണമാണ്. എന്നാൽ സിപിഐയുടെ മന്ത്രിയായ ഇ.ചന്ദ്രശേഖന്റെ വീടിരിക്കുന്നിടത്ത് നിന്നും ഏതാനും കിലോമീറ്റർ അപ്പുറത്താണ് പി.സി.കെയുടെ കാസർകോട് എസ്റ്റേറ്റ്. ഈ കയ്യേറ്റം കണ്ടില്ലെന്ന് നടിക്കുന്നത് കൃഷി ,റവന്യ വകുപ്പുകൾ ഭരിക്കുന്ന പാർട്ടി ഭൂമി കയ്യേറ്റങ്ങളോട് കാണിക്കുന്ന ആത്മാർത്ഥത തന്നെ ചോദ്യം ചെയ്യാൻ ഇടയാകും.

എസ്റ്റേറ്റിൽ കയ്യേറ്റം വ്യാപകമാണെന്ന പരാതികളുടെ അടിസ്ഥാനത്തിൽ കോർപ്പറേഷൻ പ്രഖ്യാപിച്ച അന്വേഷണത്തിൽ രണ്ട് പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. എസ്റ്റേറ്റ് മാനേജരുടെ ചുമതലുണ്ടായിരുന്ന അസിസ്റ്റൻറ് മാനേജർ സിഎസ് തോമസും ജനറൽ മാനേജർ ജസ്റ്റസ് കരുണരാജുമാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നത്. 2015ലായിരുന്നു പരാതിയുടെ അടിസ്ഥാനത്തിൽ കോർപ്പറേഷൻ അന്വേഷണം പ്രഖ്യാപിച്ചത്.

English summary
Kasargode land encroachment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X