• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആദ്യ വിവാഹം പ്രണയിച്ച്, ഒടുവില്‍ കാമുകനൊപ്പം പോവാന്‍ തട്ടിക്കൊണ്ടു പോവല്‍; നാടകം പൊളിഞ്ഞത് ഇങ്ങനെ

  • By Desk

കാസാര്‍കോടിനെ നടുക്കിയ ആ വാര്‍ത്ത പുരത്തുവരുന്നത് ഇന്നലെ രാവിലെ പത്തുമണിയോടെയാണ്. ജില്ലയിലെ വെള്ളടുക്കടുക്കത്ത് അമ്മയേയും കഞ്ഞിനേയും ആരോ തട്ടിക്കൊണ്ടു പോയിരിക്കുന്നു. വീട്ടില്‍ ചോരപ്പാടുകള്‍, അക്രമം നടന്നതിന്റെ എല്ലാ ലക്ഷണങ്ങളും. നാട്ടുകാര്‍ ആകെ അങ്കലാപ്പിലായി.

ബെംഗളൂരു-തിരുവല്ല ബസ് അപകടത്തില്‍പ്പെട്ടു; മലയാളികള്‍ ഉള്‍പ്പടെ ഏഴുമരണം, 31 പേര്‍ക്ക് പരിക്ക്

വിവരമറിഞ്ഞ ഉടന്‍ പോലീസ് സ്ഥലത്തെത്തി. അപ്പോഴേക്കും വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നതിനാല്‍ ജില്ലാ പോലീസ് മേധാവി തന്നെ നേരിട്ടെത്തിയായിരുന്നു അന്വേഷണം. തുടര്‍ന്ന് വടക്കന്‍ ജില്ലകളിലാകെ പോലീസ് വലവിരിച്ചു. ഒടുവില്‍ വൈകിട്ടോടെ സംഭവത്തിലെ യാതാര്‍ത്ഥ പ്രതികള്‍ പിടിയിലായതോടെയാണ് ആദ്യന്തം ദുരൂഹതകള്‍ നിറഞ്ഞ ഒരു നാടകത്തിന് തിരശ്ശീല വീണത്.

തുടക്കം

തുടക്കം

ഇന്നലെ രാവിലെ പത്തോടെയായിരുന്നു നാടകീയ സംഭവങ്ങളുടെ തുടക്കം. ബൈക്ക് മെക്കാനിക്കായ കാസര്‍കോട് വെള്ളടുക്കക്കത്തെ യുവാവിന്റെ ഭാര്യ മീനുവിനേയും മൂന്നവയസ്സുകാരനായ മകനേയും തട്ടിക്കൊണ്ടുപോയതായുള്ള വിവരം പോലീസില്‍ അറിയിക്കുന്നത് നാട്ടുകാരണ്.

ഫോണില്‍

ഫോണില്‍

വീട്ടില്‍ ആരൊക്കെയോ എത്തിയതായും തങ്ങളെ അക്രമിക്കുന്നുവെന്നും രാവിലെ ജോലിക്ക് പോയ ഭര്‍ത്താവിനെ മീനു ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു. വീട്ടില്‍ ആരൊക്കെയോ വന്നിട്ടുണ്ടെന്നും ഇവര്‍ തന്നെ അക്രമിക്കുന്നതായും തട്ടി കൊണ്ടുപോകാന്‍ ശ്രമിക്കുന്നതായും മീനു പറഞ്ഞു. ഫോണ്‍ സംഭാഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് കരഞ്ഞുകൊണ്ട് നീനു ഫോണ്‍ കട്ട് ചെയ്യുകായിരുന്നെന്ന് യുവാവ് വ്യക്തമാക്കിയിരുന്നു.

ചിറ്റാരിക്കല്‍ പോലീസ്

ചിറ്റാരിക്കല്‍ പോലീസ്

ഇതോടൊപ്പം തന്നെ കഴുത്തില്‍ മുറിവേറ്റതായുള്ള ചിത്രവും മീനു ഭര്‍ത്താവിന് അയച്ചു കൊടുത്തിരുന്നു. വീട്ടില്‍ നിന്ന് കരച്ചിലും ബഹളവും കേട്ട നാട്ടുകാരാണ് വിവരം ആദ്യം പോലീസില്‍ അറിയിച്ചത്. ചിറ്റാരിക്കല്‍ പോലീസ് സ്ഥലത്ത് എത്തുമ്പോഴേക്കും യുവാവും വീട്ടിലേക്ക് എത്തിയിരുന്നു. വീടിനുള്ളില്‍ ഭക്ഷണവും പാത്രങ്ങളും ചിതറിക്കിടക്കുന്ന നിലയിലായിരുന്നു

രക്തതുള്ളികള്‍

രക്തതുള്ളികള്‍

വീട്ടീല്‍ ഒരു മല്‍പ്പിടുത്തതിന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ട്. അവിടെവിടെയായി രക്തതുള്ളികളും കണ്ടത് ആശങ്ക വര്‍ധിപ്പിച്ചു. എന്നാല്‍ തുടക്കത്തില്‍ തന്നെ പോലീസിന് ചില സംശയങ്ങള്‍ ഉടലെടുത്തിരുന്നു. വീട്ടില്‍ കണ്ട രക്തതുള്ളികള്‍ എന്ന് തോന്നിപ്പിച്ച ചുവന്ന പാടുകള്‍ കുങ്കുമ വെള്ളം ആണെന്ന് തിരിച്ചറിഞ്ഞത് പോലീസിന്റെ സംശയങ്ങള്‍ ബലപ്പെടുത്തി.

സൂക്ഷമ പരിശോധനകള്‍

സൂക്ഷമ പരിശോധനകള്‍

യുവതി സ്വയം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതായിരിക്കാമെന്ന സംശയങ്ങല്‍ പോലീസ് തുടക്കത്തിലെ കുടംബക്കാരോട് വ്യക്തമാക്കിയിരുന്നെങ്കിലും അവര്‍ പോലീസിന്റെ സംശയത്തെ തള്ളിക്കളയുകയായിരുന്നു. പുറത്ത് അന്വേഷണം വ്യാപിപ്പിക്കുന്നതിനൊപ്പം തന്നെ വീട്ടിലും പോലീസ് സൂക്ഷമ പരിശോധനകള്‍ നടത്തി.

കുങ്കുമ വെള്ളം

കുങ്കുമ വെള്ളം

പരിശോധനയ്ക്കായി കണ്ണൂരില്‍ നിന്ന് ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും വീട്ടിലെത്തി. വീട്ടിലെ തറയില്‍ കണ്ടത് ചോരപ്പാടുകളല്ലെന്നും കുങ്കുമ വെള്ളമാണെന്നും ഇവര്‍ വിശദീകരിച്ചതോടെ യുവതി സ്വയം ഇറങ്ങിപ്പോയതാണെന്ന് പോലീസ് ഉറപ്പിച്ചു.

കാര്‍

കാര്‍

യുവതിയെ ഫോണ്‍കോളുകള്‍ പരിശോധന നടത്തിയിതിന്റെ അടിസ്ഥാനത്തില്‍ ആണ്‍സുഹൃത്തിനെക്കുറിച്ചുള്ള സൂചന ലഭിച്ചു. തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ച കാര്‍ പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് വെച്ച് പോലീസ് കണ്ടെത്തിയതോടെ ആ സമയം അവിടുന്ന് പുറപ്പെട്ട ട്രെയിനുകള്‍ കേന്ദ്രീകരിച്ചായി അന്വേഷണം.

ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍

ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍

ഇരുവരും ഇന്റര്‍സിറ്റ് എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതായി പോലീസ് കണ്ടെത്തി. തുടര്‍ന്ന് ഇരുവരേയും കോഴിക്കോട് റെയില്‍ വേ സ്‌റ്റേഷനില്‍ വെച്ച് കസ്റ്റഡിയിലെടുത്തതോടെയാണ് നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവങ്ങള്‍ക്ക് അവസാനമായത്.

പ്രണയ വിവാഹം

പ്രണയ വിവാഹം

കോട്ടയം സ്വദേശിയായ മീനുവും മനുവും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. വിവാഹ ശേഷം ചെറുപുഴയില്‍ ഒരു കടയില്‍ മീനു ജോലിക്ക് പോയിരുന്നു. ഇവിടെ വെച്ചാണ് ബിനു എന്ന യുവാവുമായി മീനു പ്രണയത്തിലാവുന്നത്.

തര്‍ക്കം

തര്‍ക്കം

മീനുവും ബിനുവും തമ്മിലുള്ള ബന്ധം ഭര്‍ത്താവ് അറിഞ്ഞത് ഇരുവരും തമ്മിലുള്ള തര്‍ക്കത്തിനിടയാക്കിയിരുന്നു. ഒടുവില്‍ മീനുവിനെ ജോലിക്ക് പോകുന്നതില്‍ നിന്ന് ഭര്‍ത്താവ് വിലക്കിയിരുന്നു. തുടര്‍ന്നാണ് മീനുവും ബിനുവും ഒളിച്ചോടാന്‍ തീരുമാനിച്ചത്. ഇതിനായി മെനഞ്ഞ തട്ടിക്കൊണ്ടുപോവല്‍ നാടകമാണ് പോലീസ് അതിവിദഗ്ധമായി പൊളിച്ചത്.

English summary
kasargodu kidnap case; follow up

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more