കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലകൃഷ്ണന്‍ വധക്കേസില്‍ വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധം; വിചാരണ പൂര്‍ത്തിയാകുന്നു

Google Oneindia Malayalam News

കാസറഗോഡ് : ഇതര സമുദായത്തിലെ യുവതിയെ പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരില്‍ കാസര്‍കോട്ടെ കൊറിയര്‍ സ്ഥാപന ഉടമ ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ കൊച്ചിയിലെ സി.ബി.ഐ. കോടതിയില്‍ പൂര്‍ത്തിയാകുന്നു. ഇഴഞ്ഞു നീങ്ങുകയയായിരുന്ന വിചാരണാ നടപടികള്‍ ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് വേഗത്തിലായത്.

2001 സെപ്തംബര്‍ 18 നാണ് ബാലകൃഷ്ണനെ ഒരു സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. മുഹമ്മദ് ഇഖ്ബാല്‍ എന്ന ഇക്കു, എം.എം മുഹമ്മദ് ഹനീഫ, അബ്ദുല്‍ ഗഫൂര്‍, അബൂബക്കര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. വിദ്യാനഗറില്‍ നിന്നും ബാലകൃഷ്ണനെ കാറില്‍ കയറ്റിക്കൊണ്ടുപോയി പുലിക്കുന്നില്‍ ചന്ദ്രഗിരിപുഴക്ക് സമീപത്ത് വെച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ഉപ്പള സ്വദേശിനിയായ യുവതിയെ ബാലകൃഷ്ണന്‍ പ്രണയിച്ച് വിവാഹം ചെയ്തതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

balakrishnan

പൊലീസ് അന്വേഷണം തൃപ്തികരമാകാത്തതിനാല്‍ ബാലകൃഷ്ണന്റെ പിതാവ് വര്‍ഷങ്ങളോളം നിയമയുദ്ധം നടത്തിയതിനെ തുടര്‍ന്ന് കേസ് സി.ബി.ഐ.ക്ക് വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവാകുകയായിരുന്നു. സി.ബി.ഐ. അന്വേഷണം വൈകിയതോടെ കേസിന്റെ വിചാരണക്കും കാലതാമസം നേരിട്ടു.
വിദ്യാനഗര്‍ പൊടവടുക്കത്തെ ഗോപാലന്‍-പങ്കജാക്ഷി ദമ്പതികളുടെ മകനായ ബാലകൃഷ്ണന്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കൂടിയായിരുന്നു. പഴയ ബസ്സ്റ്റാന്റിലാണ് ബാലകൃഷ്ണന്‍ കൊറിയര്‍ സര്‍വ്വീസ് സ്ഥാപനം നടത്തി വന്നിരുന്നത്

English summary
kasarkdoe balakrishnan murder; hearing going to be complete
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X