കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസര്‍കോടിന്റെ സാംസ്‌കാരിക വൈവിധ്യം സൈലന്റ്‌വാലിയിലെ ജൈവ വൈവിധ്യത്തെ ഓര്‍മ്മിപ്പിക്കുന്നു

Google Oneindia Malayalam News

കാസര്‍കോട്: സൈലന്റ് വാലിയിലെ ജൈവ വൈവിധ്യത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് കാസര്‍കോട് സാംസ്‌കാരിക വൈവിധ്യമെന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനും ഗാനരചയിതാവുമായ ജമാല്‍ കൊച്ചങ്ങാടി പറഞ്ഞു. ഇവിടുത്തെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ അതിനെ സംരക്ഷിക്കുന്നതിലും അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തളങ്കര മുഹമ്മദ് റഫി സാംസ്‌കാരിക കേന്ദ്രം സ്ഥാപക പ്രസിഡണ്ട് എന്‍.എ. സുലൈമാന്‍ അനുസ്മരണച്ചടങ്ങില്‍ അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ നാലാമത്തെ അവാര്‍ഡ് പ്രൊഫ. ഇബ്രാഹിം ബേവിഞ്ചക്ക് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 bekalfort

ഇബ്രാഹിം ബേവിഞ്ച സത്യം തുറന്നു പറഞ്ഞു. അതു കൊണ്ട് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട് പോയതാണെന്നും അല്ലെങ്കില്‍ മലയാളത്തിന്റെ വലിയ വലിയ അവാര്‍ഡുകളെല്ലാം എത്തിച്ചേരേണ്ടതായിരുന്നെന്നും കൊച്ചങ്ങാടി പറഞ്ഞു.പ്രസിഡണ്ട് പി.എസ്. ഹമീദിന്റെ അധ്യക്ഷതയില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

എല്ലാവര്‍ക്കും ആശ്രയിക്കാവുന്ന വ്യക്തിത്വമാണ് ഇബ്രാഹിം മാഷിന്റേതെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. അമ്പത് പതിറ്റാണ്ടിനിടയിലെ അദ്ദേഹത്തിന്റെ ജീവിതം വരച്ചുകാണിക്കുന്നത് അതാണ് -എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

പ്രൊഫ. ഖാദര്‍ മാങ്ങാട് എന്‍.എ. സുലൈമാന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജീവിത വിശുദ്ധി കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വമാണ് ബേവിഞ്ച മാഷിന്റേതെന്ന് ഡോ. ഖാദര്‍ മാങ്ങാട് പറഞ്ഞു. എ.എസ് മുഹമ്മദ്കുഞ്ഞി അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. പി.കെ സത്താര്‍ സ്വാഗതം പറഞ്ഞു. മുന്‍മന്ത്രി സി.ടി. അഹമ്മദലി, ടി.ഇ. അബ്ദുല്ല, നാരായണന്‍ പേരിയ, എ.കെ. മൊയ്തീന്‍ കുഞ്ഞി, എന്‍.എ. അബൂബക്കര്‍, സി.എല്‍ ഹമീദ്, വി.വി പ്രഭാകരന്‍, ടി.എ. ഷാഫി, കെ.എം. അബ്ദുല്‍ റഹ്മാന്‍, മുജീബ് അഹമദ്, ബി.എസ്. മഹമൂദ്, എരിയാല്‍ ഷരീഫ്, സി.എല്‍. ഹമീദ്, അസീസ് കടപ്പുറം സംസാരിച്ചു.

English summary
kasarkode bio diversity resembling silent valley
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X