കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ അവഗണന; കാസർകോട് ചാല ബിഎഡ് സെന്റർ പ്രതിസന്ധിയിൽ

Google Oneindia Malayalam News

കാസര്‍കോട്: ചാല ബിഎഡ് സെന്റര്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ അവഗണന മൂലം പ്രതിസന്ധിയിലാണെന്ന് പിടിഎ പറഞ്ഞു. 20 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന ഈ കോളേജില്‍ സ്ഥിര അധ്യാപകരെ ഇതുവരെ നിയമിച്ചിട്ടില്ല. വര്‍ഷത്തില്‍ 70000 രൂപ ഫീസ് കൊടുത്തുപഠിക്കുന്ന ഒരു വിദ്യാലയത്തിലാണ് ഈ ദുരിതം.

വിദ്യാർത്ഥികൾക്ക് വാരിക്കോരി മാർക്ക്; തന്റെ കവിതകൾ പഠിപ്പിക്കരുതെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട്...
ഈ ഒരുമാസത്തിനിടെ നാല് സ്ഥിരം അധ്യാപകേതര തസ്തിക യൂണിവേഴ്‌സിറ്റി നിര്‍ത്തലാക്കിയിരിക്കുകയാണ്. ലൈബ്രേറിയന്‍, ക്ലാര്‍ക്ക്, അറ്റന്‍ഡര്‍, പാറാവ് എന്നീ തസ്തികകള്‍ ഏകപക്ഷീയമായി പിന്‍വലിക്കുക കൂടി ചെയ്തപ്പോള്‍ ഒരു സ്ഥാപനം തന്നെ കാസര്‍കോടിന് നഷ്ടപ്പെടുമോയെന്ന ആശങ്കയും പിടിഎ പങ്കുവെച്ചു. പരീക്ഷാ സമയത്ത് ലൈബ്രറി തുറന്നു പ്രവര്‍ത്തിക്കാന്‍ പറ്റാത്ത സാഹചര്യവുമുണ്ട്. കാസര്‍കോട് ബിഎഡ് സെന്റര്‍ താല്‍ക്കാലിക സംവിധാനമാണെന്നും യൂണിവേഴ്‌സിറ്റിയുടെ എക്‌സാം സെന്റര്‍ മാത്രമാണെന്നുമാണ് അധികൃതര്‍ പറയുന്നത്.

 du

ഇത്തരം സാഹചര്യത്തിലാണ് ഇവിടെ എം.സി.എ, എം.ബി.എ കോഴ്‌സിന് വിദ്യാര്‍ത്ഥികളില്ലാതെ വന്നതും ഈ രണ്ട് കോഴ്‌സുകളും നിര്‍ത്തലാക്കിയതും. കാസര്‍കോട് ചാല സെന്ററില്‍ ഏഴ് വിഷയങ്ങളാണ് നിലവിലുള്ളത്. അതില്‍ കന്നഡയും അറബിക്കും വേറെ എവിടെയും നിലവിലില്ല. കാസര്‍കോട് ഗവ. കോളേജില്‍ നിന്ന് ഈ വിഷയത്തില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ ബിഎഡ് കോഴ്‌സിന് ഇവിടെയാണ് ആശ്രയിക്കുന്നത്.

രക്ഷാകര്‍ത്താക്കളുടെ അടിയന്തിര യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യുകയും ഇതിന് വേണ്ട നടപടിയുമായി മുന്നോട്ട് പോകാന്‍ ബി.എഡ് കോളേജ് സംരക്ഷണ സമിതി എന്ന പേരില്‍ ഒരു ഏഴംഗ കമ്മിറ്റി രൂപീകരിക്കുകയും പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തതായും സംരക്ഷണ ഭാരവാഹികളായ കെ. ബാലകൃഷ്ണന്‍, ജയചന്ദ്രന്‍ പി.സി. എന്നിവര്‍ അറിയിച്ചു.

ഷമി വിവാദത്തിലേക്ക് ഗാംഗുലിയും, വിളിച്ചിരുന്നുവെന്ന് ഹസിന്‍...ദാദ എന്തിന് മിണ്ടാതിരുന്നു!ഷമി വിവാദത്തിലേക്ക് ഗാംഗുലിയും, വിളിച്ചിരുന്നുവെന്ന് ഹസിന്‍...ദാദ എന്തിന് മിണ്ടാതിരുന്നു!

അടിച്ചുകൊന്ന ജുനൈദിന് നീതി കിട്ടുമോ? സുപ്രീംകോടതി ഇടപെടുന്നു, സിബിഐ നിലപാട് മറ്റൊന്ന്അടിച്ചുകൊന്ന ജുനൈദിന് നീതി കിട്ടുമോ? സുപ്രീംകോടതി ഇടപെടുന്നു, സിബിഐ നിലപാട് മറ്റൊന്ന്

English summary
kasarkode chala BEd center on crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X