കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാഞ്ഞങ്ങാട് ആര്‍ടി ഓഫീസ് ആസ്ഥാനത്തെ ചൊല്ലി കലക്ടറും മന്ത്രിയും രണ്ടു തട്ടില്‍

Google Oneindia Malayalam News

കാഞ്ഞങ്ങാട്: മലയോരത്തെ ആര്‍ടി ഓഫീസ് ആസ്ഥാനത്തിന്റെ പേരില്‍ റവന്യൂവിഭാഗത്തില്‍ ചേരിതിരിവ്. ഈ വിഷയത്തില്‍ ജില്ലാകലക്ടറും മന്ത്രിയും രണ്ടുതട്ടിലാണ്. വെള്ളരിക്കുണ്ട് താലൂക്കിന് കീഴില്‍ പുതുതായി അനുവദിച്ച ആര്‍.ടി ഓഫീസ് വെള്ളരിക്കുണ്ടില്‍ സ്ഥാപിക്കണമെന്ന് കലക്ടര്‍ ഗതാഗത മന്ത്രിയുടെ ഓഫീസിന് നല്‍കിയ റിപ്പോര്‍ട്ട് മന്ത്രി ഒപ്പിടാതെ തിരിച്ചയച്ചതോടെ വിവാദം മുറുകി.

ആര്‍.ടി ഓഫീസ് വെള്ളരിക്കുണ്ടിലും ടെസ്റ്റിങ്ങ് ഗ്രൗണ്ട് പരപ്പയ്ക്കടുത്ത പുലിയംകുളത്തും സ്ഥാപിക്കണമെന്നായിരുന്നു കലക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. ആര്‍.ടി ഓഫീസിനായി വെള്ളരിക്കുണ്ട്, പരപ്പ പ്രദേശങ്ങളിലെ ജനങ്ങള്‍ അവകാശവാദമുന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രിയുടെ ഓഫീസ് കലക്ടറോട് റിപ്പോര്‍ട്ട് തേടിയത്. രണ്ടാഴ്ച മുമ്പ് വെള്ളരിക്കുണ്ട് തഹസില്‍ദാര്‍, ആര്‍.ടി.ഒ, ജോ.ആര്‍.ടി.ഒ തുടങ്ങിയ ഉദ്യോഗസ്ഥര്‍ ഇരു സ്ഥലങ്ങളും സന്ദര്‍ശിച്ചിരുന്നു.

kasarkode

ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടാണ് കലക്ടര്‍ കഴിഞ്ഞ ദിവസം കൈമാറിയത്. ഇതാണ് ഇടതുപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മന്ത്രി ഒപ്പിടാതെ തിരിച്ചയച്ചത്. ആര്‍.ടി.ഒ ഓഫീസ് പരപ്പയില്‍ സ്ഥാപിക്കണമെന്നായിരുന്നു എല്‍.ഡി.എഫ് തീരുമാനം.

ഇതിനു വിരുദ്ധമായ റിപ്പോര്‍ട്ടാണ് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ചത്. ഇത് സി.പി.എം, സി.പി.ഐ കക്ഷികളിലെ പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സി.പി.എം പരപ്പ ബ്രാഞ്ചിന്റെ യോഗം ഏരിയാ സെക്രട്ടറി ടി.കെ രവിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്നു. ഒരു കാരണവശാലും ആര്‍.ടി ഓഫീസ് പരപ്പയില്‍ നിന്നും മാറ്റരുതെന്നാണ് ബ്രാഞ്ച് കമ്മിറ്റി യോഗത്തില്‍ ശക്തമായ അഭിപ്രായമുണ്ടായത്. അങ്ങനെയൊരു നടപടി ഉണ്ടായാല്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുമെന്നും ബ്രാഞ്ച് കമ്മിറ്റി യോഗത്തില്‍ അംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കി.

English summary
kasarkode collector and transport minister fights each other on rto office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X