കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി; കുടുസു മുറിയില്‍ നിന്നുതിരിയാന്‍ ഇടമില്ല

Google Oneindia Malayalam News

കാസര്‍കോട്: ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി അസൗകര്യങ്ങള്‍ മൂലം വീര്‍പ്പുമുട്ടുന്നു. കോടതിയില്‍ വിചാരണ നടക്കുന്ന ഹാള്‍ വിശാലമല്ലാത്തതിനാല്‍ ഇവിടെ കക്ഷികള്‍ക്കും അഭിഭാഷകര്‍ക്കും വിചാരണക്ക് ഹാജരാകുന്ന പ്രതികള്‍ക്കും സാക്ഷികള്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെല്ലാം തിങ്ങിഞെരുങ്ങി നില്‍ക്കേണ്ടി വരുന്നു. സെഷന്‍സ് (ഒന്ന്) കോടതിയിലെ ഓഫീസ് പ്രവര്‍ത്തിക്കുന്നത് കുടുസുമുറിയിലാണ്.

പത്ത് ജീവനക്കാരാണ് ഈ മുറിയിലുള്ളത്. ഓഫീസ് മുറിയുടെ മുക്കാല്‍ ഭാഗവും കേസിന്റെ ഫയലുകള്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്നു. കേസിന്റെ തിരക്കുള്ള ദിവസങ്ങളില്‍ ഈ മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും പോകുന്നവര്‍ അബദ്ധത്തില്‍ കൂട്ടിയിടിക്കുന്ന സ്ഥിതി വരെയുണ്ടാകുന്നു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സ്വസ്ഥമായി എഴുതി പൂര്‍ത്തിയാക്കാന്‍ പോലും ബുദ്ധിമുട്ടേണ്ട അവസ്ഥയാണ് ജീവനക്കാര്‍ക്കുള്ളത്. ചൂടുകാലമായതിനാല്‍ കോടതി ഹാളിലെയും ഓഫീസ് മുറിയിലെയും തിരക്കുകള്‍ ഉളവാക്കുന്ന വീര്‍പ്പുമുട്ടല്‍ ദുസ്സഹമാവുകയാണ്. ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി താഴത്തെ നിലയിലും രണ്ട് കോടതി മുകളിലത്തെ നിലയിലുമാണ് പ്രവര്‍ത്തിക്കുന്നത്.

court

ഒന്നാം കോടതിയെ അപേക്ഷിച്ച് രണ്ടാം കോടതിയില്‍ തിരക്ക് കുറവാണെങ്കിലും ഇവിടെയും ഹാളിനും മുറിക്കും വിസ്തൃതി പരിമിതമാണ്. ഒന്നാം കോടതിയില്‍ കൂടുതലും പരിഗണനക്ക് വരുന്നത് പോക്‌സോ കേസുകളാണ്. കൊലപാതകം, മദ്യം-മയക്ക് മരുന്ന്- കഞ്ചാവ് കേസുകളുടെ വിചാരണയും ഇവിടെ നടക്കുന്നുണ്ട്. കേസുകളുടെ കൂമ്പാരം കാരണം ഒന്നാം കോടതിയില്‍ എപ്പോഴും തിരക്കാണ്അ.തിനനുസരിച്ചുള്ള കെട്ടിടസൗകര്യമില്ലാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നം. ജീവനക്കാര്‍ ജോലി ഭാരം നേരിടുന്നുണ്ട്.

കോടതി വരാന്തയും ചെറുതാണ്. ഇവിടെ മറ്റ് കോടതികളെല്ലാം സൗകര്യപ്രദമായ ഹാളുകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതിയുടെ പ്രവര്‍ത്തനത്തെ സ്ഥലപരിമിതി പ്രതികൂലമായി ബാധിക്കുകയാണ്.

English summary
Kasarkode district additional sessions court troubled under space limit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X