കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപ്പും മുളകും ചേര്‍ത്ത് കലയുടെ വിരുന്നൊരുക്കി സൗഹൃദയ വാര്‍ഷികാഘോഷം

Google Oneindia Malayalam News

കാസര്‍കോട്: നര്‍മ്മവും നൃത്തവുമായി ഉപ്പുംമുളകും ടീമും തിരുവാതിരയും മാജിക്കും പാട്ടുമൊക്കെയായി കാസര്‍കോട്ടെ കലാകാരന്മാരും അണിനിരന്നപ്പോള്‍ ജില്ലാ പൊലീസിന്റെ സൗഹൃദയ വാര്‍ഷിക പരിപാടി ആഘോഷപ്പൊലിമയിലമര്‍ന്നു. മുനിസിപ്പല്‍ ടൗണ്‍ ഹാളിലാണ് വാര്‍ഷിക പരിപാടി അരങ്ങേറിയത്. ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് മേധാവി കെജി സൈമണ്‍ അധ്യക്ഷത വഹിച്ചു.

കോഴിക്കോട് സര്‍വ്വകലാശാല ചരിത്ര വിഭാഗം മേധാവി ഡോ. പി.ജെ. വിന്‍സെന്റ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയര്‍ പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ഡി.വൈ.എസ്.പി.മാരായ എം.വി. സുകുമാരന്‍, ഹരിശ്ചന്ദ്രനായ്ക്, ഹസൈനാര്‍, അഡ്വ. പി.വി. ജയരാജന്‍, കാസര്‍കോട് പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ടി.എ. ഷാഫി, അസീസ് അബ്ദുല്ല, തുടങ്ങിയവര്‍ സംബന്ധിച്ചു. പരിപാടിയിലെ ആകര്‍ഷകം ബിജുവിന്റെ നേതൃത്വത്തില്‍ ഫ്‌ളവേഴ്‌സ് ടി.വിയിലെ ഉപ്പും മുളകും ടീം അവതരിപ്പിച്ച നര്‍മ്മ പരിപാടി തന്നെയായിരുന്നു. 'മുടിയന്‍' വിഷ്ണു അവതരിപ്പിച്ച നൃത്തം നിറഞ്ഞ സദസ്സിന്റെ കയ്യടിവാങ്ങി.

uppum mulkam team

ഉപ്പും മുളകിലെ കഥാപാത്രങ്ങളായ ബാലുവും നീലുവും ലച്ചുവും ശിവാനന്ദയും കേശുവും തൊട്ടുമുന്നില്‍ നിന്ന് നര്‍മ്മത്തിന്റെ ചെപ്പഴിച്ചപ്പോള്‍ ആരാധകര്‍ക്കത് ചിരിയുടെ നിമിഷങ്ങളായി. വര്‍ഗീയവും വിഭാഗീയവുമായ ചിന്താഗതികള്‍ക്കും സങ്കുചിത മനോഭാവങ്ങള്‍ക്കുമപ്പുറം സൗഹൃദവും സമഭാവനയും ഊട്ടിയുറപ്പിക്കാനുള്ള ലക്ഷ്യത്തോടെ ജില്ലാ പൊലീസ് നടപ്പിലാക്കിയ സൗഹൃദ പദ്ധതിയുടെ ആഘോഷമാണ് കൊണ്ടാടപ്പെട്ടത്.

English summary
kasarkode district police annual program sowhridaya held in kasarkode municipal town hall
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X