കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഗരത്തിലെ ഫുട്പാത്ത് കയ്യേറി തെരുവ് കച്ചവടക്കാരും വ്യാപാരികളും; ഒഴിപ്പിക്കാനാവാതെ നഗരസഭ

Google Oneindia Malayalam News

കാസര്‍കോട്: പഴയ ബസ്സ്റ്റാന്റിലെ ഫുട്പാത്ത് തെരുവ് കച്ചവടക്കാരും ചില വ്യാപാരികളും കയ്യേറിയതോടെ ഇതു വഴിയുള്ള കാല്‍നട യാത്ര തടസ്സപ്പെട്ടു. പകരം റോഡിലിറങ്ങി നടക്കേണ്ട സ്ഥിതിയാണ്. ഇത് അപകടഭീഷണിയുയര്‍ത്തുന്നു. നഗരത്തിലെ ഫുട്പാത്ത് കയ്യേറി കച്ചവടം നടത്തുന്നത് വര്‍ധിച്ചിരിക്കുകയാണ്. ഗവ.ഹൈസ്‌ക്കൂളിന് മുന്‍വശം മുതല്‍ മാര്‍ക്കറ്റ് റോഡ് വരെയുള്ള ഫുട്പാത്തുകളെല്ലാം തെരുവ് കച്ചവടക്കാര്‍ കയ്യേറിയിരിക്കുകയാണ്. ഇതിന് പുറമെ ചില വ്യാപാരികള്‍ അവരുടെ സ്ഥാപനങ്ങള്‍ക്ക് മുന്നിലെ ഫുട്പാത്തുകളിലും സാധനങ്ങള്‍ നിരത്തി വെക്കുന്നതും പതിവായിട്ടുണ്ട്.

പഴയ ബസ്സ്റ്റാന്റിലെ മുബാറക് മസ്ജിദിന് മുന്‍വശത്തെ ഫുട്പാത്തില്‍ നടക്കാന്‍ കഴിയാത്ത വിധത്തിലാണ് ഫുട്പാത്ത് കച്ചവടം പൊടിപൊടിക്കുന്നത്. ചില വ്യാപാര സ്ഥാപനങ്ങള്‍ അവരുടെ മുന്നിലെ സ്ഥലങ്ങള്‍ തെരുവ് കച്ചവടക്കാര്‍ക്ക് ദിവസവാടകക്ക് നല്‍കിയിട്ടുണ്ട്. ഫുട്പാത്ത് മാസങ്ങളായി പലരും കയ്യടക്കിയിരിക്കുകയാണ്. റമദാന്‍ അടുത്തതോടെ ഇനി അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ എത്തി ബാക്കിയുള്ള ഫുട്പാത്തുകള്‍ കയ്യടക്കുന്നതോടെ കാല്‍നട യാത്രക്കാര്‍ കൂടുതല്‍ ദുരിതത്തിലാവും.

street vendors

മുബാറക് മസ്ജിദിന്റെ മുന്‍വശത്തെ ഫുട്പാത്ത് തെരുവ് കച്ചവടക്കാര്‍ കയ്യടക്കിയതോടെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ക്ക് ബസില്‍ നിന്നിറങ്ങി റോഡിലൂടെ നടക്കേണ്ടി വരുന്നു. ട്രാഫിക് പൊലീസ് സദാനേരവും ഇവിടെയുണ്ടെങ്കിലും റോഡ് തടസപ്പെടുത്തിയുള്ള കച്ചവടത്തിനെതിരെ നടപടിയുണ്ടാവുന്നില്ല. ഫുട്പാത്ത് കയ്യേറി കച്ചവടം നടത്തുന്നവരെ ഇവിടെ നിന്ന് മാറ്റി മറ്റൊരു സ്ഥലം കണ്ടെത്തി നല്‍കുമെന്ന് നഗരസഭ അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇത് ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ല.

വിശാലമായ മത്സ്യ മാര്‍ക്കറ്റ് ഉണ്ടെങ്കിലും മീന്‍ വില്‍പന റോഡിലാണ്. ഇവിടെയും ഫുട്പാത്തുകള്‍ കയ്യടക്കി കച്ചവടം നടക്കുന്നു. ഇത് മത്സ്യം കയറ്റി വരുന്ന വാഹനങ്ങള്‍ക്കും മാര്‍ക്കറ്റില്‍ മത്സ്യം വാങ്ങാനെത്തുന്നവര്‍ക്കും വലിയ ദുരിതമാണ് ഉണ്ടാക്കുന്നത്. ഫുട്പാത്ത് കയ്യടക്കി കച്ചവടം ചെയ്യുന്നവര്‍ പിന്നീട് ഇവിടെ നിന്നും ഒരിക്കലും ഒഴിഞ്ഞ് പോകുന്നില്ല. പെരുന്നാള്‍, ഓണം തുടങ്ങിയ വിശേഷ ദിവസങ്ങള്‍ എത്തുന്നതിന് മുമ്പ് ഫുട്പാത്ത് കയ്യടക്കി അവിടെ കച്ചവടം ചെയ്യുന്നവര്‍ക്ക് വാടകക്ക് നല്‍കുന്ന സംഘവും നഗരത്തിലുള്ളതായി ആക്ഷേപമുണ്ട്. തെരുവ് കച്ചവടത്തിനെതിരെ നഗരസഭ കര്‍ശന നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

English summary
kasarkode foot path was occupied by street vendors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X