കാസർകോട് കൂക്കാർ പാലത്തിന്റെ കൈവരി തകര്‍ന്നു; അപകടം മാടിവിളിക്കുന്നു
ഉപ്പള: കുക്കാര്‍ പാലത്തിന്റെ കൈവരി തകര്‍ന്നു. പാലത്തിലെ കുഴി വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും പേടി സ്വപ്‌നമായി മാറി. മാസങ്ങള്‍ക്ക് മുമ്പ് തന്നെ പാലത്തിന്റെ ഒരു ഭാഗത്തെ കൈവരി തകര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം പാലത്തിന്റെ മറ്റൊരുവശത്ത് കൈവരിയുടെ താഴെ വന്‍ കുഴി പ്രത്യക്ഷപ്പെട്ടതോടു കൂടി ഭയത്തോടെയാണ് ഇതുവഴി കാല്‍നട യാത്രക്കാര്‍ കടന്നുപോകുന്നത്.

വാഹനങ്ങളും അപകടഭീഷണി നേരിടുന്നു. നടന്നു പോകുമ്പോള്‍ പിടിച്ച് നില്‍ക്കാന്‍ കൈവരി ഇല്ലാത്തത് മൂലം കാല്‍നടയാത്രക്കാര്‍ ഭീതിയോടെയാണ് ഇതുവഴി പോകുന്നത്. പാലത്തിന്റെ സമീപത്തെ കുക്കാര്‍ സ്‌കൂളില്‍ എത്തുന്ന പല വിദ്യാര്‍ത്ഥികളും പാലത്തില്‍ നടന്നാണ് പോകുന്നത്.
വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഓടി രക്ഷപ്പെടുന്ന കാഴ്ച നിത്യസംഭവമാണ്. കഴിഞ്ഞ ദിവസം വാഹനം വരുന്നതിനിടെ മാറി നില്‍ക്കുമ്പോള്‍ ഒരു വിദ്യാര്‍ത്ഥിയുടെ കാല്‍ പാലത്തിന്റെ കുഴിയില്‍ വീണ് പരിക്കേറ്റിരുന്നു. ഇതുവഴി കടന്നു പോകുന്ന പി.ഡബ്ല്യു.ഡി അധികൃതരുടെ ശ്രദ്ധയില്‍ ഈ ദുരിതം പെട്ടിട്ടും നന്നാക്കാന്‍ നടപടി എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.












Click it and Unblock the Notifications