കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസര്‍കോട് കേന്ദ്ര മെഡിക്കല്‍ കോളേജ് ഉടന്‍ പ്രതീക്ഷിക്കാം- ഉപരാഷ്ട്രപതി

Google Oneindia Malayalam News

പെരിയ: കാസര്‍കോട്ട് കേന്ദ്ര മെഡിക്കല്‍ കോളേജ് ഉടന്‍ പ്രതീക്ഷിക്കാമെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു പറഞ്ഞു. പെരിയ കേന്ദ്രസര്‍വ്വകലാശാല കാമ്പസ് നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കല്‍ കോളേജിന് വേണ്ടി കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ മുന്നേറ്റം അഭിമാനാര്‍ഹമാണ്. ഒരു കാലത്ത് വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ വന്ന് ഒരുപാട് പേര്‍ വിദ്യാഭ്യാസം നേടിയിരുന്നു.

ബ്രിട്ടീഷ് ഭരണകാലത്തോടെ അത് മാറി. എന്നാല്‍ വീണ്ടും ലോകത്തിന്റെ വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇന്ത്യയെ ആശ്രയിച്ച് തുടങ്ങിയിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റമാണ് രാഷ്ട്രത്തെ അഭിവൃദ്ധിപ്പെടുത്തുക. ഇക്കാര്യത്തില്‍ കേരളം നല്ല നിലവാരത്തിലേക്ക് ഉയരുന്നുണ്ട്. വിദ്യാഭ്യാസ,സാംസ്‌കാരിക രംഗങ്ങളില്‍ കേരളത്തിന്റെ ഈ മികവ് കാണാം. രാഷ്ട്ര സ്‌നേഹത്തില്‍ കുറഞ്ഞ തൊന്നും ഒരു പൗരനില്‍ നിന്നും ഉണ്ടാവാന്‍ പാടില്ല. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ എന്ത് സംഭവിച്ചാലും നമുക്ക് അതിന്റെ ഉത്കണ്ഠ ഉണ്ടാവണം.

vice president

നമ്മുടെ ശരീരത്തിലെ തല മുതല്‍ കാല്‍പാദം വരെ എന്ത് വേദനയുണ്ടെങ്കിലും നാം അറിയുന്നത് പോലെ-ഉപരാഷ്ട്രപതി ഉപദേശിച്ചു. കാസര്‍കോട് വിവിധ സംസ്‌കാരങ്ങള്‍ കൊണ്ടും സപ്തഭാഷകള്‍ കൊണ്ടും സമ്പന്നമായ നാടാണ്. തെയ്യവും പൂരക്കളിയും യക്ഷഗാനവും കാസര്‍കോടിന്റെ മതിപ്പ് വര്‍ധിപ്പിക്കുന്നു. അമ്മ, ജന്മഭൂമി(ചിരിച്ചു കൊണ്ട് ഉപരാഷ്ട്രപതി; ജന്മഭൂമി പത്രത്തെയല്ല ഉദ്ദേശിച്ചത്), മാതൃഭാഷ, ഗുരു എന്നിവയെ സ്‌നേഹിക്കണം. മാതൃഭാഷയോടുള്ള സ്‌നേഹം ഒരിക്കലും കുറഞ്ഞ് പോകരുത്. മാതൃഭാഷ കണ്ണാണെങ്കില്‍ മറ്റു ഭാഷകള്‍ കണ്ണട മാത്രമാണ്. ഗൂഗിള്‍ ഒരിക്കലും ഗുരുവിന് തുല്യമാവില്ല-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രസര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ജി. ഗോപകുമാര്‍ സ്വാഗതം പറഞ്ഞു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, പി. കരുണാകരന്‍ എം.പി, ഡോ. ജി. ഗോപാല്‍റെഡ്ഡി, ഗിരീഷ് ചന്ദ്രഹുസൂര്‍, എ. രാധാകൃഷ്ണന്‍ നായര്‍ സംബന്ധിച്ചു

English summary
kasarkode medical college will soon says vice president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X