കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രാമീണ കലയുടെ നാല് ഉത്സവ ദിനങ്ങള്‍: ബഹുഭാഷാ സാംസ്‌കാരിക സര്‍ഗോത്സവവും ഷേണി ജന്മശതാബ്ദി ആഘോഷവും 7ന്

Google Oneindia Malayalam News

കാസര്‍കോട്: .ഭാരത് ഭവന്‍ ഒരുക്കുന്ന 'പലമയില്‍ ഒരുമ' ബഹുഭാഷാ സാംസ്‌കാരിക സര്‍ഗോത്സവത്തിനും ഷേണി ജന്‍മശതാബ്ദി ആഘോഷത്തിനും 7ന് തുടക്കമാവും. ഗ്രാമീണ കലയുടെ നാല് ഉത്സവ ദിനങ്ങള്‍ക്ക് ഒരുക്കമായതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട്, ബദിയഡുക്ക, കാഞ്ഞങ്ങാട്, മഞ്ചേശ്വരം എന്നീ സ്ഥലങ്ങളിലാണ് സാംസ്‌കാരിക സര്‍ഗോത്സവങ്ങള്‍ നടക്കുന്നത്.

മംഗലാപുരം ജോക്കട്ടെ സ്റ്റേഷന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ബോര്‍ഡ് നശിപ്പിച്ചുമംഗലാപുരം ജോക്കട്ടെ സ്റ്റേഷന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ബോര്‍ഡ് നശിപ്പിച്ചു

ഉദ്ഘാടന സമ്മേളനം, ഭാഷാസംവാദം, ബഹുഭാഷാ കവിയരങ്ങ്, സെമിനാര്‍, ഗ്രാമീണ കലോത്സവം, യക്ഷഗാനം, പുസ്തകോത്സവം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ ഒമ്പതരയോടെ കന്നഡ കള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ബംഗളൂരു, ഷേണി രംഗ ജംഗമ ട്രസ്റ്റ് കാസര്‍കോട് എന്നിവയുടെ സഹകരണത്തോടെ ഷേണി ജന്മശതാബ്ദി ആഘോഷം മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ബ്രഹ്മശ്രീ ഉളിയത്തായ വിഷ്ണു ആ സ്ര, ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കും. റിട്ട: പ്രൊഫ. യക്ഷഗാന കലാ പണ്ഡിതന്‍ ഡോ.പ്രഭാകര്‍ ജോഷി അധ്യക്ഷത വഹിക്കും. ബല്‍വന്ത് റാവു പാട്ടീല്‍ ആമുഖ പ്രഭാഷണം നടത്തും.

kasarcode-map

രാവിലെ പത്തരയ്ക്ക് സെമിനാര്‍. ഷേണി ദശമുഖ ദര്‍ശനം എന്ന വിഷയത്തില്‍ ഉജിറെ അശോക ദട്ട് വിഷയം അവതരിപ്പിക്കും. ഡോ.ജി.എന്‍ ഹെഗ്‌ഡെ, ലക്ഷ്മീശ തോള്‍പ്പാടി, അംബാതനയ മുദ്രാടി എന്നിവര്‍ സംബന്ധിക്കും. ഉച്ചയ്ക്ക് 12.30ന് യക്ഷഗാന താളമദ്ദള, 2 ന് പുലിക്കുന്ന് സി.രാഘവന്‍ മാസ്റ്റര്‍ നഗറില്‍ സാംസ്‌കാരിക അന്യോന്യം ഭാഷാ വിനിമയ സൗഹൃദം. പയ്യന്നുര്‍ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിക്കും. വൈകിട്ട് മൂന്നിന് മഹാകവി ടി.ഉബൈദ് നഗറില്‍ ബഹുഭാഷാ കാവ്യോത്സവം കവി പി.പി.ശ്രീധരനുള്ളി ഉദ്ഘാടനം ചെയ്യും. വിവിധ ഭാഷകളിലെ കവികള്‍ സംബന്ധിക്കും.

വൈകീട്ട് അഞ്ചിന് സി.രാഘവന്‍ മാസ്റ്റര്‍ നഗറില്‍ പ്രാദേശിക പത്ര ഭാഷ സംവാദത്തില്‍ കാസര്‍കോട് സാഹിത്യ വേദി പ്രസിഡണ്ട് റഹ്മാന്‍ തായലങ്ങാടി അധ്യക്ഷത വഹിക്കും. വൈകീട്ട് ആറിന് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സാംസ്‌കാരിക സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എല്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ.അധ്യക്ഷത വഹിക്കും. എഴുത്തുകാരന്‍ വിവേക് ഷാന്‍ ഭാഗ്, സാഹിത്യകാരന്‍ യു.എ.ഖാദര്‍ മുഖ്യാതിഥികളായിരിക്കും. കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് മുഖ്യ പ്രഭാഷണം നടത്തും. രാത്രി ഏഴരയ്ക്ക് സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ ഗ്രാമീണ കലോല്‍സവം. 8 ന് ബദിയഡുക്ക മഹാകവി കയ്യാര്‍ കിഞ്ഞണ്ണ റൈ നഗറില്‍ (ഗുരു സദനഹാള്‍) ബഹുഭാഷാ കാവ്യോത്സവം രാവിലെ 10ന് പവിത്രന്‍ തീക്കുനി ഉദ്ഘാടനം ചെയ്യും.

മാധവന്‍ പുറച്ചേരി അധ്യക്ഷത വഹിക്കും കവികള്‍ സംബന്ധിക്കും. ഉച്ചയ്ക്ക് രണ്ടിന് കയ്യാര്‍ കിഞണ്ണ റൈ നഗറില്‍ നാട്ടുഭാഷയുടെ വേരുകള്‍ തേടുമ്പോള്‍ സെമിനാര്‍ ഡോ.ആശാലത, അനുപമ പ്രസാദ്, ജോസഫ് ലോറന്‍സ്, ഡോ.കിഷോര്‍ കുമാര്‍ റൈ സംബന്ധിക്കും. വൈകിട്ട് അഞ്ചിന് സാംസ്‌കാരിക സമ്മേളനം പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. എം.എ.റഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തും.

ബദിയഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് കെ.എന്‍.കൃഷ്ണ ഭട്ട് അധ്യക്ഷത വഹിക്കും. വിവിധ തുറകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സായിറാം ഭട്ട്, പി.എസ് പുണിഞ്ചിത്തായ, പ്രൊഫ. ശ്രീനാഥ്, ബളപ്പദവ് മാധവ ഉപാധ്യായ, നിട്ടോണി, കേളു മാസ്റ്റര്‍ അഗല്‍പ്പാടി, ദേവകി, ബദര്‍ മാഷ്, പി.എന്‍.ആര്‍ അമ്മണ്ണായ, അബ്ദുല്‍ ലത്തീഫ് പേരൂര്‍ എന്നിവരെ ആദരിക്കും. വൈകീട്ട് ആറരയ്ക്ക് ഗ്രാമോല്‍സവം, ഇന്ത്യന്‍ ഗ്രാമോല്‍സവം, ഗ്രാമീണ കലാരൂപങ്ങള്‍ അരങ്ങേറും.

9 ന് കാഞ്ഞങ്ങാട് പി.സ്മാരകം മഹാകവി പി.നഗറില്‍ രാവിലെ പത്തിന് ദേശഭാഷകളുടെ ചരിത്രവഴികള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ഡോ.സി.ബാലന്‍ അധ്യക്ഷത വഹിക്കും 11.30 ന് എന്റെ ഭാഷാ എന്റെ കഥയില്‍ സംവാദം ഡോ.അംബികാസുതന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്യും. സന്തോഷ് ഏച്ചിക്കാനം അധ്യക്ഷത വഹിക്കും . ഉച്ചയ്ക്ക് രണ്ടിന് ബഹുഭാഷാ കാവ്യോല്‍സവം കവി കരിവെള്ളൂളൂര്‍ മുരളി ഉദ്ഘാടനം ചെയ്യും. സി.എം.വിനയചന്ദ്രന്‍ അധ്യക്ഷത വഹിക്കും ഉച്ചയ്ക്ക് മൂന്നരയ്ക് ഭാഷയിലെ കാലദേശ വിശേഷം സെമിനാര്‍ കേരള സാഹിത്യ അക്കാദമി അംഗം ഇ.പി.രാജഗോപാലന്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ.കെ.പി.ജയരാജന്‍ അധ്യക്ഷത വഹിക്കും. വൈകിട്ട് അഞ്ചിന് കിഴക്കുംകര ചൈതന്യഗ്രൗണ്ടില്‍ മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്യും. അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.ദാമോദരന്‍ അധ്യക്ഷത വഹിക്കും. എഴുത്തുകാരന്‍ കെ.പി.രാമനുണ്ണി മുഖ്യാതിഥിയായിരിക്കും. ഡോ.കെ.പി.സുധീര മുഖ്യ പ്രഭാഷണം നടത്തും. കലാ പ്രവര്‍ത്തകരായ വി.രവീന്ദ്രന്‍ നായര്‍, കൃഷ്ണന്‍ മാസ്റ്റര്‍, സി.കെ.ഗോപിനാഥ്, തമ്പാന്‍ കൊടക്കാട്, പി.ദാമോദര പണിക്കര്‍ എം.എം.മാധവന്‍, കുഞ്ഞിരാമന്‍ ഏറ്റു കുടുക്ക എന്നിവരെ മന്ത്രി ആദരിക്കും. വൈകിട്ട് ഗ്രാമോല്‍സവം. വയലാറിന്റെ ആയിഷ എന്ന കവിതയുടെ രംഗാവിഷ്‌കാരം അദ്രമാന്‍.

10 ന് മഞ്ചേശ്വരം ഗോവിന്ദ പൈ നഗറില്‍ ബഹുഭാഷാ സാംസ്‌കാരിക സര്‍ഗോല്‍സവവും ഉപഭാഷാ കൂട്ടായ്മമയും ഡോ.വിവേക് റൈ, ഉദ്ഘാടനം ചെയ്യും. ഡോ.വി.പി.പി.മുസ്തഫ അധ്യക്ഷതഹിക്കും. ഡോ.പ്രഭാകരന്‍ പഴശ്ശി മുഖ്യ പ്രഭാഷണം നടത്തും. ഉച്ചക്ക് രണ്ടിന് ബഹുഭാഷാ കാവ്യോല്‍സവം കവി ഏഴാച്ചേരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കവി മണമ്പൂര്‍ രാജന്‍ ബാബു അധ്യക്ഷത വഹിക്കും. വൈകീട്ട് അഞ്ചിന് കവി ഗോവിന്ദ പൈ നഗറില്‍ സമാപന ചടങ്ങ് പി.കരുണാകരന്‍ എം.പി.ഉദ്ഘാടനം ചെയ്യും. മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്‍ അസീസ് ഹാജി അധ്യക്ഷത വഹിക്കും. പി.ബി.അബ്ദുല്‍ റസാക്ക് എം.എല്‍ എ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് കലാവിരുന്ന് തമിഴ്‌നാട്, ആന്ധ്ര കര്‍ണാടക, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ കലാകാരന്‍മാരുടെ വിവിധ കലാപരിപാടികള്‍.

വാര്‍ത്ത സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, ജനറല്‍ കണ്‍വീനര്‍ രവീന്ദ്രന്‍ കൊടക്കാട്, പ്രമോദ് പയ്യന്നുര്‍, എം.ചന്ദ്ര പ്രകാശ്, റോബിന്‍ സേവ്യര്‍, ടി.എ.ഷാഫി, സി.എല്‍.ഹമീദ് സംബന്ധിച്ചു.

English summary
kasarkode multi language fest on 7th april
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X