കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസര്‍കോട് നഗരസഭാ ബജറ്റില്‍ വനിതാ ക്ഷേമത്തിന് ഊന്നല്‍

Google Oneindia Malayalam News

കാസര്‍കോട്: വനിതാ ക്ഷേമത്തിനും വിദ്യാഭ്യാസത്തിനും നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കി കാസര്‍കോട് നഗരസഭാ ബജറ്റ് വൈസ് ചെയര്‍മാന്‍ എല്‍.എ മഹമൂദ് ഹാജി അവതരിപ്പിച്ചു. അടിസ്ഥാന സൗകര്യ വികസനം, നഗരസൗന്ദര്യ വല്‍ക്കരണം, കുടിവെള്ളം, കാര്‍ഷിക മേഖലയുടെ ഉന്നമനം തുടങ്ങിയ പദ്ധതികളുടെ ഉന്നമനം ലക്ഷ്യമാക്കിക്കൊണ്ടുള്ളതാണ് പുതിയ ബജറ്റ്.

താലിയുമായി എത്തിയ ബ്രിജേഷ് കണ്ടത് ആതിരയുടെ ചേതനയറ്റ ശരീരം; ആതിര ഒടുവില്‍ പറഞ്ഞത് സംഭവിച്ചുതാലിയുമായി എത്തിയ ബ്രിജേഷ് കണ്ടത് ആതിരയുടെ ചേതനയറ്റ ശരീരം; ആതിര ഒടുവില്‍ പറഞ്ഞത് സംഭവിച്ചു

നഗരസഭാ കാര്യാലയത്തിനും ഗവ. ഹൈസ്‌കൂളിനും ഇടയിലായി നഗരസഭയുടെ അധീനതയിലുള്ള സ്ഥലത്ത് മൂന്ന് കോടി രൂപ ചെലവില്‍ പുതിയ മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സ് പണിയും. ഇതിന് ആദ്യപടിയായി ബജറ്റില്‍ ഒരു കോടി രൂപ വിലയിരുത്തി. ബഹുവര്‍ഷ പദ്ധതിയായി രണ്ട് കോടി രൂപ അനുവദിക്കും. മുനിസിപ്പല്‍ ടൗണ്‍ ഹാളിനോട് ചേര്‍ന്ന് 30 ലക്ഷം രൂപ ചെലവില്‍ മുനിസിപ്പല്‍ ഗസ്റ്റ് ഹൗസ് നിര്‍മ്മിക്കും.

kasarcode-map

നഗരസൗന്ദര്യ വല്‍ക്കരണത്തിന്റെ ഭാഗമായി മുനിസിപ്പല്‍ ഓഫീസിന്റെ ലാന്റ്മാര്‍ക്ക് എന്ന നിലയില്‍ ഗവ. ഹൈസ്‌കൂളിന് സമീപത്തുള്ള ജങ്ഷനില്‍ കൂറ്റന്‍ കമാനം സ്ഥാപിക്കും. മുനിസിപ്പല്‍ ഓഫീസ് റോഡ് നവീകരിക്കുന്നതിനും ഇരുഭാഗങ്ങളിലും ഹാന്റ് റെയില്‍ സ്ഥാപിച്ച് ഇന്റര്‍ലോക്ക് ചെയ്ത് നടപ്പാത ഒരുക്കുന്നതിനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. നഗരത്തിലെ പാര്‍ക്കുകളുടെ നവീകരണത്തിനും പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. വനിതകള്‍ക്കായി ഷീ ലോഡ്ജ് സ്ഥാപിക്കും. യുവതികള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് പവര്‍ ലോന്‍ഡ്രി യൂണിറ്റ് ആരംഭിക്കും. ഇതിന് 22 ലക്ഷം രൂപ അനുവദിച്ചു.

നഗരത്തിലെ പ്രധാന റോഡുകളില്‍ ദിശാബോര്‍ഡ് സ്ഥാപിക്കും. നഗരസഭയിലെ വിദ്യാലയങ്ങളില്‍ അടിസ്ഥാന ഭൗതിക സൗകര്യങ്ങള്‍ക്കും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും പരിഗണന നല്‍കികൊണ്ടുള്ള ബജറ്റില്‍ സര്‍വ്വശിക്ഷാ അഭിയാന്‍ പദ്ധതിക്കായി 20 ലക്ഷം രൂപ നീക്കിവെച്ചു. വിദ്യാലയങ്ങള്‍ക്ക് ആവശ്യമായ ഫര്‍ണിച്ചറുകളും കമ്പ്യൂട്ടറുകളും മറ്റു അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യും.

മുന്‍ നീക്കിയിരിപ്പ് അടക്കം 51,68,48,067 രൂപ വരവും 45,45,68,000 രൂപ ചെലവും പ്രതീക്ഷിക്കുന്ന 6,22,80,067 രൂപയുടെ മിച്ചബജറ്റാണ് നഗരസഭാ വൈസ് ചെയര്‍മാന്‍ അവതരിപ്പിച്ചത്. നഗരസഭാധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.എം അബ്ദുല്‍റഹ്മാന്‍, അഡ്വ. വി.എം മുനീര്‍, നൈമുന്നിസ എം, സമീന മുജീബ്, മിസ്‌രിയ ഹമീദ്, പ്രതിപക്ഷ നേതാവ് രമേശ് പി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

റെയിൽവെ പുറമ്പോക്ക് ഭൂമിയിൽ എംആർഎഫ് കേന്ദ്രമില്ല; വടകര നഗരസഭ തീരുമാനത്തിനെതിരെ കളക്ടർറെയിൽവെ പുറമ്പോക്ക് ഭൂമിയിൽ എംആർഎഫ് കേന്ദ്രമില്ല; വടകര നഗരസഭ തീരുമാനത്തിനെതിരെ കളക്ടർ

മദ്യ മാഫിയകള്‍ക്കു മുന്നില്‍ പിണറായി അരച്ചങ്കനായി- വെല്‍ഫെയര്‍ പാര്‍ട്ടിമദ്യ മാഫിയകള്‍ക്കു മുന്നില്‍ പിണറായി അരച്ചങ്കനായി- വെല്‍ഫെയര്‍ പാര്‍ട്ടി

English summary
kasarkode municipality budget; education and women welfare got the prominence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X