വയനാട് ലക്കിടിയില്‍ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു
കാസറഗോഡ്: ജുമുഅ കഴിഞ്ഞ് കോളജിലേക്ക് മടങ്ങവെ ലോറി ബൈക്കിലിടിച്ച് കാസര്‍കോട് സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു. ബൈക്ക് യാത്രികനായ കാഞ്ഞങ്ങാട് കൊളവയല്‍ പാലക്കിയിലെ അബ്ദുല്‍ കരീമിന്റെ മകന്‍ മുഹമ്മദ് സഫ് വാന്‍ (21),മലപ്പുറം വേങ്ങര സ്വദേശി നൂറുദ്ദീന്‍ (21)ന് ആണ് മരിച്ചത്. വയനാട് ലക്കിടിയിലാണ് അപകടം നടന്നത്. വയനാട് ലക്കിടി ഓറിയന്റ് ആര്‍ട്‌സ് കോളജിലെ വിദ്യര്‍ത്ഥികളാണ് ഇരുവരും.

അമിത വേഗതയില്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിച്ച ലോറി ബൈക്കിലിടിക്കുകയായിരുന്നു. സഫ് വാനും നൂറുദ്ദീനും ജുമാ നമസ്‌കാരം കഴിഞ്ഞ് കോളജിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും അപ്പോഴേക്കും സഫ്വാന്‍ മരിച്ചിരുന്നു. സഹോദരങ്ങള്‍: ഫഹീം, സഫൂറ, ഫൈസാന്‍.
വയനാട് വൈത്തിരി ലക്കടിയിൽ ലോറി ബൈക്കിലിടിച്ച് മരിച്ച കാഞ്ഞങ്ങാട് കൊളവയലിലെ സി.കെ സഫ്‌വാന്റെ മൃതദേഹം ഇന്ന് രാവിലെ പത്തരയോടെ കൊളവയലിലെ ജുമാമസ്ജിദിൽ ഖബറടക്കി. അപകടത്തിൽ പരിക്കേറ്റ സുഹൃത്ത് മലപ്പുറം വേങ്ങരയിലെ അബുവിന്റെ മകൻ നസറുദ്ധീൻ ഇന്ന് രാവിലെ ആശുപത്രിയിൽ വെച്ച് മരിച്ചു. ഇന്നലെ രാത്രി 12 മണിയോടെയാണ് സഫ്‌വാന്റെ മൃതദേഹം കൊളവയലിലെ വീട്ടിലെത്തിച്ചത്. നിരവധി പേരാണ് അവസാന നോക്കുകാണാൻ സഫ്‌വാന്റെ വീട്ടിലെത്തിയത്.
വയനാട് വൈത്തിരി ലക്കടി ഓറിയന്റൽ കോളേജിലെ അവസാനവർഷ ട്രാവൽ ആൻഡ് ടുറിസം വിദ്യാർത്ഥിയായ സഫ്‌വാൻ കാഞ്ഞങ്ങാട് കോട്ടച്ചേരി പാലക്കി ട്രേഡേഴ്‌സ് ഉടമ കൊളവയലിലെ അബ്‌ദുൾ കരീമിന്റെ മകനാണ്. ഇന്നലെ ഉച്ചയ്ക്ക് ജുമുഅ നിസ്‌കാരം കഴിഞ്ഞ് സുഹൃത്ത് നസ്‌റുദീനൊപ്പം കോളേജിലേക്ക് പോകുമ്പോൾ ഇവർ സഞ്ചരിച്ച ബൈക്കിൽ എതിരെ വരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സഫ്‌വാൻ ഇന്നലെ വൈകിട്ടും നസ്‌റുദീൻ ഇന്നുരാവിലെയും മരിച്ചു.
-
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന്‍ കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു












Click it and Unblock the Notifications