കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട് ലക്കിടിയില്‍ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു

Google Oneindia Malayalam News

കാസറഗോഡ്: ജുമുഅ കഴിഞ്ഞ് കോളജിലേക്ക് മടങ്ങവെ ലോറി ബൈക്കിലിടിച്ച് കാസര്‍കോട് സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു. ബൈക്ക് യാത്രികനായ കാഞ്ഞങ്ങാട് കൊളവയല്‍ പാലക്കിയിലെ അബ്ദുല്‍ കരീമിന്റെ മകന്‍ മുഹമ്മദ് സഫ് വാന്‍ (21),മലപ്പുറം വേങ്ങര സ്വദേശി നൂറുദ്ദീന്‍ (21)ന് ആണ് മരിച്ചത്. വയനാട് ലക്കിടിയിലാണ് അപകടം നടന്നത്. വയനാട് ലക്കിടി ഓറിയന്റ് ആര്‍ട്‌സ് കോളജിലെ വിദ്യര്‍ത്ഥികളാണ് ഇരുവരും.

road accident

അമിത വേഗതയില്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിച്ച ലോറി ബൈക്കിലിടിക്കുകയായിരുന്നു. സഫ് വാനും നൂറുദ്ദീനും ജുമാ നമസ്‌കാരം കഴിഞ്ഞ് കോളജിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും അപ്പോഴേക്കും സഫ്വാന്‍ മരിച്ചിരുന്നു. സഹോദരങ്ങള്‍: ഫഹീം, സഫൂറ, ഫൈസാന്‍.

വയനാട് വൈത്തിരി ലക്കടിയിൽ ലോറി ബൈക്കിലിടിച്ച് മരിച്ച കാഞ്ഞങ്ങാട് കൊളവയലിലെ സി.കെ സഫ്‌വാന്റെ മൃതദേഹം ഇന്ന് രാവിലെ പത്തരയോടെ കൊളവയലിലെ ജുമാമസ്ജിദിൽ ഖബറടക്കി. അപകടത്തിൽ പരിക്കേറ്റ സുഹൃത്ത് മലപ്പുറം വേങ്ങരയിലെ അബുവിന്റെ മകൻ നസറുദ്ധീൻ ഇന്ന് രാവിലെ ആശുപത്രിയിൽ വെച്ച് മരിച്ചു. ഇന്നലെ രാത്രി 12 മണിയോടെയാണ് സഫ്‌വാന്റെ മൃതദേഹം കൊളവയലിലെ വീട്ടിലെത്തിച്ചത്. നിരവധി പേരാണ് അവസാന നോക്കുകാണാൻ സഫ്‌വാന്റെ വീട്ടിലെത്തിയത്.

സ്റ്റാറ്റസ് ഇഷ്ടപ്പെട്ടില്ല, ഒടുവില്‍ തമ്മിലടിയും വെടിവെപ്പും,17കാരന് സംഭവിച്ചത് ഞെട്ടിപ്പിക്കുന്നത്സ്റ്റാറ്റസ് ഇഷ്ടപ്പെട്ടില്ല, ഒടുവില്‍ തമ്മിലടിയും വെടിവെപ്പും,17കാരന് സംഭവിച്ചത് ഞെട്ടിപ്പിക്കുന്നത്

വയനാട് വൈത്തിരി ലക്കടി ഓറിയന്റൽ കോളേജിലെ അവസാനവർഷ ട്രാവൽ ആൻഡ് ടുറിസം വിദ്യാർത്ഥിയായ സഫ്‌വാൻ കാഞ്ഞങ്ങാട് കോട്ടച്ചേരി പാലക്കി ട്രേഡേഴ്‌സ് ഉടമ കൊളവയലിലെ അബ്‌ദുൾ കരീമിന്റെ മകനാണ്. ഇന്നലെ ഉച്ചയ്ക്ക് ജുമുഅ നിസ്‌കാരം കഴിഞ്ഞ് സുഹൃത്ത് നസ്‌റുദീനൊപ്പം കോളേജിലേക്ക് പോകുമ്പോൾ ഇവർ സഞ്ചരിച്ച ബൈക്കിൽ എതിരെ വരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സഫ്‌വാൻ ഇന്നലെ വൈകിട്ടും നസ്‌റുദീൻ ഇന്നുരാവിലെയും മരിച്ചു.

English summary
kasarkode native died in accident in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X