കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസര്‍കോട് ഇരട്ടക്കൊലപാതകം; സിപിഎം നേതാവ് പിടിയില്‍, പാര്‍ട്ടി പുറത്താക്കുമെന്ന് എംഎല്‍എ

Google Oneindia Malayalam News

കാസര്‍കോട്: പെരിയ ഇരട്ട കൊലപാത കേസില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പിടിയില്‍. എ പീതാംബരന്‍ ആണ് പിടിയിലായത്. തിങ്കളാഴ്ച രാത്രിയാണ് അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. കൊലപാതകം ആസൂത്രണം ചെയ്യുകയും കൃത്യം നിര്‍വഹിക്കാന്‍ ആളുകളെ എത്തിച്ചതടക്കമുള്ള കാര്യങ്ങള്‍ നിയന്ത്രിച്ചത് പീതാംബരനാണ് എന്നാണ് സൂചന. അതേസമയം, പീതാംബരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ പറഞ്ഞു.

Kasa

പീതാംബരനെ കൂടാതെ മറ്റുചിലരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സിപിഎം അനുഭാവികളായ മുരളി, സജീവന്‍, ദാസന്‍ എന്നിവരുള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. പ്രദേശത്തെ സിപിഎം പ്രവര്‍ത്തകര്‍ക്ക് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് മുന്‍വൈരാഗ്യമുണ്ടായിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നുണ്ട്. കൊല്ലപ്പെട്ടവര്‍ക്കെതിരെ മുമ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയ കോളജ് വിദ്യാര്‍ഥിയും സുഹൃത്തായ സിപിഎം പ്രവര്‍ത്തകനും കസ്റ്റഡിയിലുണ്ട്.

ചില സിപിഎം പ്രാദേശിക നേതാക്കള്‍ ഒളിവിലാണ്. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ തേടുകയാണ് പോലീസ്. കൊല്ലപ്പെട്ട ശരത്തിനെയും കൃപേഷിനേയും സിപിഎം നേതാവ് ഒരു സംഘത്തിന് കാണിച്ചുകൊടുത്തുവെന്ന് പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ രജിസ്‌ട്രേഷനിലുള്ള ജീപ്പുകള്‍ കൊല്ലിയോട് എത്തിയതായും കണ്ടെത്തി. ഈ ജീപ്പുകള്‍ കണ്ടെത്താന്‍ പോലീസ് ശ്രമിക്കുകയാണ്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

കൃത്യത്തില്‍ പങ്കെടുത്തവരെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. അക്രമികള്‍ സഞ്ചരിച്ച വാഹനവും പോലീസ് തിരിച്ചറിഞ്ഞു. എത്ര പേര്‍ ഇപ്പോള്‍ കസ്റ്റഡിയിലുണ്ട് എന്ന് വ്യക്തമല്ല. ചോദ്യം ചെയ്യല്‍ തുടരുകയാണ്. വ്യക്തമായ വിവരങ്ങള്‍ ശേഖരിച്ച ശേഷം മാത്രമേ അറസ്റ്റ് രേഖപ്പെടുത്തൂ. ലോക്കല്‍ കമ്മിറ്റി അംഗം പിടിയിലായതോടെ സിപിഎം വെട്ടിലായിരിക്കുകയാണ്. പാര്‍ട്ടിക്ക് സംഭവത്തിലുള്ള പങ്ക് കൂടുതല്‍ വ്യക്തമാകുകയാണ്.

English summary
Kasarkode Periya Murder Case: CPM Local committee member in Custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X