Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസുകാര്‍ക്കെതിരെ കൊലവിളിയുമായി സിപിഎം നേതാവ്; പ്രസംഗം പ്രചരിക്കുന്നു, ചിതറിപ്പിക്കും

കാസര്‍ഗോഡ്: കോണ്‍ഗ്രസുകാര്‍ക്കെതിരെ കൊലവിളി നടത്തുന്ന സിപിഎം നേതാവിന്റെ പ്രസംഗം പ്രചരിക്കുന്നു. കാസര്‍ഗോഡ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിപിപി മുസ്തഫയുടെ പ്രസംഗമാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. ഇയാള്‍ കഴിഞ്ഞ ജനുവരി ഏഴിന് നടത്തിയ പ്രസംഗത്തിലാണ് കോണ്‍ഗ്രസ് നേതാക്കളെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുന്നത്. അധികം കളിച്ചാല്‍ ചിതയില്‍ വയ്ക്കാന്‍ പോലും ഇല്ലാത്ത വിധം കോണ്‍ഗ്രസ് നേതാക്കളെ ചിതറിപ്പിച്ച് കളയുമെന്നാണ് മുസ്തഫയുടെ ഭീഷണി.

Kas

പെരിയയിലെ രണ്ട്് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ അറസ്റ്റിലായിരുന്നു. നേരത്തെ പീതാംബരന് നേരെ ആക്രമണമുണ്ടായ വേളയിലാണ് മുസ്തഫ പ്രസംഗിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് പ്രസംഗം കൂടുതല്‍ ചര്‍ച്ചയായിരിക്കുന്നത്.

പാതാളത്തോളം ക്ഷമിച്ചുകഴിഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെ സഖാവ് പീതാംബരനെയും സുരേന്ദ്രനെയും മിനിഞ്ഞാന്ന് മര്‍ദ്ദിക്കുന്നത് വരെയുള്ള സംഭവങ്ങളുണ്ടായി. എല്ലാം ക്ഷമിക്കുകയാണ്. എന്നാല്‍ ഇനിയും ചവിട്ടാന്‍ വന്നാല്‍ ആ പാതാളത്തില്‍ നിന്ന് റോക്കറ്റ് പോലെ സിപിഎം കുതിച്ച് കയറും. അതിന്റെ വഴിയില്‍ പിന്നെ കല്യോട്ടല്ല, ഗോവിന്ദന്‍ നായരല്ല, ബാബുരാജല്ല, പെറുക്കിയെടുത്ത് ചിതയില്‍ വയ്ക്കാന്‍ ബാക്കിയില്ലാത്ത വിധം ചിതറി പോകും- മുസ്തഫ പ്രസംഗത്തില്‍ പറഞ്ഞു.

കേസില്‍ അറസ്റ്റിലായ പീതാംബരനെ സിപിഎം പുറത്താക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടി അറിയാതെ പീതാംബരന്‍ ഒന്നും ചെയ്യില്ലെന്ന് ഭാര്യ മഞ്ജു പറയുന്നു. കേസില്‍ അറസ്റ്റിലായവരെല്ലാം സിപിഎം ബന്ധമുള്ളവരാണ്. കുഞ്ഞിരാമന്‍ എംഎല്‍എയ്ക്ക് സംഭവത്തില്‍ ബന്ധമുണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+