കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജില്ലയിലെ ടൂറിസം വികസനത്തിന് അടിസ്ഥാന സൗകര്യമൊരുക്കണം; ബേക്കല്‍ ടൂറിസം സപ്പോര്‍ട്ട് ഗ്രൂപ്പ്

Google Oneindia Malayalam News

ബേക്കല്‍: ജില്ലയിലെ ടൂറിസം വികസനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കാന്‍ സര്‍ക്കാറും ബി.ആര്‍.ഡി.സിയും തയ്യാറാവണമെന്ന് ബേക്കല്‍ ടൂറിസം സപ്പോര്‍ട്ട് ഗ്രൂപ്പ് സംഘടിപ്പിച്ച സംഗമം ആവശ്യപ്പെട്ടു. ബേക്കല്‍ ടൂറിസം വികസനത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ഒട്ടേറെ പേര്‍ മുന്നോട്ടുവന്നിട്ടുണ്ട്. ഇവര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ല.

ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ഒരു പരിപാടിയും ജില്ലയില്‍ നടക്കാത്തതിനാല്‍ ജില്ലയില്‍ വിദേശ സഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ബേക്കല്‍ കോട്ടയില്‍ തുടങ്ങാന്‍ തീരുമാനിച്ച ലൈറ്റ് ആന്റ് ഷോയുടെ എല്ലാ സാങ്കേതിക പ്രശ്‌നങ്ങളും ഉടന്‍ പരിഹരിക്കണം. ജില്ലയുടെ ടൂറിസം വികസനത്തിന് മുഴുന്‍ രാഷ്ട്രീയ കക്ഷികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു.

 tourism

ബേക്കല്‍ ക്രസന്റ് ബീച്ചില്‍ ചേര്‍ന്ന സംഗമത്തില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആസൂറാബി, കാസര്‍കോട് മുനിസിപ്പല്‍ കൗണ്‍സിലര്‍ മുജീബ് തളങ്കര, പള്ളിക്കര പഞ്ചായത്ത് മെമ്പര്‍മാരായ എം.ജി ആയിഷ, ആയിഷ റസാക്ക്, എം.പി.എം ഷാഫി, ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത്, സി.പി.എം ഉദുമ എരിയ സെക്രട്ടറി കെ. മണികണ്ഠന്‍, മുസ്‌ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് കെ.ഇ.എ ബക്കര്‍.

നാഷണല്‍ ലീഗ് സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ്, ഡി.ടി.പി.സി സെക്രട്ടറി കെ. ബിജു, ഡി.വൈ.എസ്.പി. കെ. ബാലകൃഷ്ണന്‍, ബി.ആര്‍.ഡി.സി അസി. മാനേജര്‍ സുനില്‍, സംരംഭകരായ വിക്രം രാജ്, എം.ബി അഷ്‌റഫ്, അബു ഹാഷിം, മല്ലിക ഗോപാലന്‍, ഡോ. റഹീം കടവത്ത്, റീത്ത പത്മരാജ്, പി.കെ. അബ്ദുല്ല, കെ.സി ഇര്‍ഷാദ്, പി.കെ. ജലീല്‍, രാജേഷ് നീലേശ്വരം, സുരേഷ് നീലേശ്വരം, എ.കെ ശ്യാം, മാധ്യമ പ്രവര്‍ത്തകരായ മുജീബ് അഹ്മദ്, അബ്ദുല്ലക്കുഞ്ഞി ഉദുമ, കുഞ്ഞിക്കണ്ണന്‍ മുട്ടത്ത് സംബന്ധിച്ചു. സൈഫുദ്ദീന്‍ കളനാട്, ഫാറൂക്ക് കാസ്മി, മണി മാധവന്‍ നമ്പ്യാര്‍, ബി.കെ സലീം, ബി.കെ ശംസുദ്ദീന്‍, ഫത്താഹ് ഹംസ പരിപാടി നിയന്ത്രിച്ചു. എം.ബി അഷ്‌റഫ് മോഡറേറ്ററായിരുന്നു.

English summary
kasarkode tourism; infrastructure development is required,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X