Get Updates
Get notified of breaking news, exclusive insights, and must-see stories!

കാത്തിരുന്ന് പിന്തുടർന്ന് വെട്ടിക്കൊന്നു! തിരിച്ചടിയുണ്ടാകും! തിരിച്ചടി നൽകാൻ ആഹ്വാനം ചെയ്ത് സുധാകരൻ

Recommended Video

cmsvideo
    കനത്ത തിരിച്ചടി നൽകുമെന്ന് കെ സുധാകരൻ | Oneindia Malayalam

    കാസർകോഡ്: അപ്രതീക്ഷിതമായി കാസര്‍കോഡ് നടന്ന ഇരട്ടക്കൊലപാതകം സംസ്ഥാനത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവരാണ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടിരിക്കുന്നത്. സിപിഎം ആണ് കൊലപാതകത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

    അതേസമയം ആരോപണം സിപിഎം നിഷേധിക്കുന്നുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് സിപിഎം കനത്ത വില നല്‍കേണ്ടി വരുമെന്ന് കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. സിപിഎമ്മിന് ചുട്ട മറുപടി നല്‍കാനും ഫേസ്ബുക്ക് ലൈവില്‍ സുധാകരന്‍ ആവശ്യപ്പെട്ടു.

    കാത്തിരുന്ന് കൊലപ്പെടുത്തി

    കാത്തിരുന്ന് കൊലപ്പെടുത്തി

    സുധാകരന്റെ വാക്കുകൾ ഇങ്ങനെ: '' പൈശാചികമായാണ് യൂത്ത് കോണ്‍ഗ്രസിന്റെ രണ്ട് പ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഭാഗമാണ് ഈ കൊലപാതകം. പ്രാദേശിക തലത്തിലുണ്ടായ നിസ്സാരമായ രാഷ്ട്രീയ സംഘര്‍ഷത്തിന്റെ പേരില്‍ കാത്തിരുന്ന് ബൈക്കില്‍ യാത്ര ചെയ്തവരെ പിന്തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. സിപിഎമ്മിന്റെ എക്കാലത്തേയും രാഷ്ട്രീയ ശൈലിയുടെ ഭാഗമാണിത്.

    കനത്ത വില കൊടുക്കേണ്ടി വരും

    കനത്ത വില കൊടുക്കേണ്ടി വരും

    ഷുഹൈബിന്റെ ചരമവാര്‍ഷികം ആചരിക്കുമ്പോഴാണ് രണ്ട് പേര്‍ കൂടി കൊല്ലപ്പെട്ടിരിക്കുന്നത്. സിപിഎം ഈ കൊലപാതകങ്ങള്‍ക്ക് കനത്ത വില കൊടുക്കേണ്ടതായി വരും. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബലി കൊടുത്ത് കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ സാധിക്കുമോ എന്ന് സിപിഎം ആലോചിക്കണം. അക്രമം വിട്ട് സിപിഎമ്മിന് ഒരു ശൈലിയില്ല. കിരാതമായ കൊലപാതകത്തിന് എതിരെ പ്രവര്‍ത്തകര്‍ക്ക് എങ്ങനെയൊക്കെ പ്രതികരിക്കാന്‍ സാധിക്കുമോ അങ്ങനെയൊക്കെ പ്രതികരിക്കണം.

    സിപിഎമ്മിനെ നിലയ്ക്ക് നിർത്തണം

    സിപിഎമ്മിനെ നിലയ്ക്ക് നിർത്തണം

    ശക്തമായ പ്രതിഷേധം കേരളത്തില്‍ എങ്ങും ഉണ്ടാവണം. സിപിഎമ്മിനെ നിലയ്ക്ക് നിര്‍ത്താന്‍ സാധിക്കുന്ന തരത്തിലുളള പ്രതിഷേധം ഉയരണം. കാസര്‍കോഡ് ഉണ്ടാകുന്ന ഏത് അക്രമത്തിനും സിപിഎം ആയിരിക്കും ഉത്തരവാദി. ഈ രണ്ട് കൊലപാതകങ്ങള്‍ കൊണ്ട് എല്ലാം അവസാനിച്ചു എന്ന് സിപിഎം കരുതേണ്ട. തിരിച്ചടിയുണ്ടാകും. കനത്ത വില സിപിഎം നല്‍കേണ്ടി വരും.

    എന്നും അടി കൊള്ളാനാവില്ല

    എന്നും അടി കൊള്ളാനാവില്ല

    എന്നും സിപിഎമ്മിന്റെ അടി സഹിച്ച് കൊണ്ട് മുന്നോട്ട് പോവുക എന്നത് ഏറെക്കാലം കോണ്‍ഗ്രസിന് സാധിക്കില്ല. പാര്‍ട്ടി പ്രവര്‍ത്തകരെ കോണ്‍ഗ്രസ് സംരക്ഷിക്കും. ശക്തമായി പ്രതികരിച്ച് മുന്നോട്ട് പോകാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുന്നു. വികാരപരമായും രാഷ്ട്രീയപരമായും ഈ പ്രശ്‌നത്തോട് പ്രവര്‍ത്തകര്‍ പ്രതികരിക്കണം എന്നും ഫേസ്ബുക്ക് വീഡിയോയില്‍ സുധാകരന്‍ ആവശ്യപ്പെടുന്നു.

    തീ കൊള്ളി കൊണ്ടാണ്ട് തല ചൊറിയുന്നത്

    തീ കൊള്ളി കൊണ്ടാണ്ട് തല ചൊറിയുന്നത്

    പ്രിയ ശുഹൈബിന്റെ കൊലപാതകത്തിന് ഒരു വർഷം തികഞ്ഞപ്പോഴാണ് വീണ്ടും സി പി എം രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇല്ലാതാക്കിയത് എതിരാളികളുടെ ജീവനെടുക്കുന്ന സിപിഎം ഭീകരസംഘടനകളെ പോലെയാണ് പെരുമാറുന്നത്. കാസർഗോഡ് 19 വയസുള്ള കൃപേഷിനേയും 21 വയസുകാരനായ ശരത് ലാലിനെയും വെട്ടികൊന്ന സിപിഎം തീ കൊള്ളി കൊണ്ടാണ്ട് തല ചൊറിയുന്നത് എന്ന് ഓർത്താൽ നന്ന് എന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നു.

    ഫേസ്ബുക്ക് പോസ്റ്റ്

    കെ സുധാകരൻ ഫേസ്ബുക്ക് ലൈവ് കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+