കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീര്‍ കേസ്, പ്രതികള്‍ക്ക് ജീവപര്യന്തം

  • By Aswathi
Google Oneindia Malayalam News

court order
കൊച്ചി: ഭീകരപ്രവര്‍ത്തനത്തിന് മലയാളിയുവാക്കളെ കാശ്മീരിലേക്ക് റിക്രൂട്ട് ചെയ്ത കേസിലെ എല്ലാ പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ. കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് 13 പ്രതികള്‍ക്കും ശിക്ഷ വിധിച്ചത്. മൂന്ന് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തമാണ് ശിക്ഷ. 20ാം പ്രതി സര്‍ഫ്രസ് നവാസ്, അബ്ദുള്‍ ജബ്ബാര്‍, സാബിന്‍ എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം. അമ്പതിനായിരം രൂപയും എല്ലാ പ്രതികളും പിഴയടക്കണം.

രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ തീവ്രവാദികളെ സൃഷ്ടിക്കുകയാണ് പ്രതികള്‍ ചെയതതെന്നും അതുകൊണ്ട് തന്നെ പരമാവധി ശിക്ഷ ഇവര്‍ക്ക് വിധിക്കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം, ബംഗ്ലൂരു ജയിലിലേക്ക് മാറ്റണമെന്നും തൊപ്പിവയ്ക്കാനും താടിവളര്‍ത്താനും അനുവദിക്കണമെന്നും തടിയന്റെവിട നസീര്‍ ആവശ്യപ്പെട്ടു. പരമാവധി ശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന് പതിനഞ്ചാം പ്രതി അബ്ദുള്‍ ജബ്ബാറും ആവശ്യപ്പെട്ടു.

കാശ്മീരിലെ ലോലാബ് വനമേഖലയില്‍ നടത്തിയ തീവ്രവാദ ക്യാബില്‍ പങ്കെടുത്ത അബ്ദുള്‍ ജബ്ബാറിനെതിരെ രാജ്യദ്രോഹകുറ്റമാണ് ചുമത്തിയത്. കാശ്മീരിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതിന്റെ മുഖ്യസൂത്രധാരന്‍ തടിയന്റെവിട നസീറും ഇതിനുള്ള പണം എത്തിച്ചത് സര്‍ഫ്രസ് നവാസാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. രാജ്യദ്രോഹം, ഗൂഢാലോചന, മതസ്പര്‍ദ വളര്‍ത്തല്‍ തുടങ്ങിയ വിവിധ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

18 പ്രതികളുള്ള കേസില്‍ 13 പേരും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. അഞ്ച് പേരെ കുറ്റവിമുക്തരാക്കി. കേസില്‍ രണ്ട് പേര്‍ ഒളിവിലാണ്. കാശ്മീരില്‍ കൊല്ലപ്പെട്ട നാല് യുവാക്കളും ആദ്യപ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയെങ്കിലും പിന്നീട് വിട്ടയച്ചു. എന്‍ഐഎ പ്രത്യേക കോടതി ജഡ്ജി എസ് വിജയകുമാറാണ് കേസ് വിചാരണചെയ്തത്. 2012 ഫെബ്രുവരിയില്‍ ആരംഭിച്ച വിചാരണയില്‍ 186 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചിരുന്നു.

English summary
NIA Special court sentenced 13 persons to life term for the case relating to recruitment of youths from Kerala for terror camps in Kashmir.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X