കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയെ ആക്രമിച്ച കേസ് അവസാനിപ്പിക്കുന്നു? കശ്യപിനെ മാറ്റിയതിനു പിന്നിൽ!! ബെഹ്റ പറയും എല്ലാം!!

ഐജി ദിനേന്ദ്ര കശ്യപിനെ ക്രൈംബ്രാഞ്ചിൽ നിന്നും ഹെഡ് ക്വാർട്ടേഴ്സ് ഐജിയായിട്ടാണ് മാറ്റിയിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന സംഘത്തിന്റെ തലവനാണ് കശ്യപ്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: പോലീസ് തലപ്പത്ത് വീണ്ടും ഒരു അഴിച്ച് പണി ഉണ്ടായിരിക്കുകയാണ്. ടോമിൻ ജെ തച്ചങ്കരി ഉൾപ്പെടെ നിരവധി പ്രമുഖ ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥാനമാറ്റം ഉണ്ടായിരിക്കുന്നത്. ഇക്കൂട്ടത്തിൽ നിർണായകമായ മാറ്റം ഐജി ദേവേന്ദ്ര കശ്യപിന്റേതാണ്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷ സംഘത്തിന്റെ തലവനാണ് കശ്യപ്.

നടിയുടെ ദൃശ്യങ്ങൾ വിദ്യാർഥികളെ കാണിച്ചതിനു പിന്നിൽ?ശരിക്കും സംഭവിച്ചത്!അന്വേഷണം ആരംഭിച്ചു!നടിയുടെ ദൃശ്യങ്ങൾ വിദ്യാർഥികളെ കാണിച്ചതിനു പിന്നിൽ?ശരിക്കും സംഭവിച്ചത്!അന്വേഷണം ആരംഭിച്ചു!

കശ്യപിന്റെ മാറ്റത്തിൽ ശക്തമായ പ്രതിഷേധം തന്നെ ഉയർന്നിരിക്കുകയാണ്. കേസിന്റെ അന്വേഷണം നിർണായക ഘട്ടത്തിലെത്തി നിൽക്കുന്നതിനിടെ കശ്യപിനെ മാറ്റിയത് കേസന്വേഷണത്തെ ബാധിക്കുമെന്നാണ് പലരും പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡിജിപി ലോക്നാഥ് ബെഹ്റ.

കശ്പിനു മാറ്റം

കശ്പിനു മാറ്റം

ഐജി ദിനേന്ദ്ര കശ്യപിനെ ക്രൈംബ്രാഞ്ചിൽ നിന്നും ഹെഡ് ക്വാർട്ടേഴ്സ് ഐജിയായിട്ടാണ് മാറ്റിയിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന സംഘത്തിന്റെ തലവനാണ് കശ്യപ്.

കേസന്വേഷണത്തിൽ നിന്നല്ല

കേസന്വേഷണത്തിൽ നിന്നല്ല

അതേസമയം കശ്യപിനെ നടി ആക്രമിക്കപ്പെട്ട കേസന്വേഷണത്തിൽ നിന്നല്ല മാറ്റിയിരിക്കുന്നതെന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റ പറയുന്നത്. കേസന്വേഷണത്തിൽ തുടരും.

പ്രതിഷേധത്തിനു പിന്നാലെ

പ്രതിഷേധത്തിനു പിന്നാലെ

കശ്യപിനെ മാറ്റിയതിൽ കടുത്ത പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ബെഹ്റ തന്നെ രംഗത്തെത്തിയത്. കേസന്വേഷണത്തിൽ നിന്ന് മാറ്റി എന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നു.

 തലവനായി തുടരും

തലവനായി തുടരും

നടിയെ ആക്രമിച്ച കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ തലവനായി തന്നെ കശ്യപ് തുടരും.

അന്വേഷണം നിർണായക ഘട്ടത്തിൽ

അന്വേഷണം നിർണായക ഘട്ടത്തിൽ

അന്വേഷണം നിർണായക ഘട്ടത്തിലെത്തി നിൽക്കുന്നതിനിടെ കശ്യപിനെ മാറ്റിയത് പലർക്കും അതൃപ്തി ഉണ്ടായി. ഇതോടെയാണ് പ്രതിഷേധം ഉയർന്നത്.

അന്വേഷണ മികവ്

അന്വേഷണ മികവ്

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കശ്യപിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. കേസന്വേഷണത്തിൽ കശ്യപിന്റെ മികവിൽ എല്ലാവർക്കും സംതൃപ്തിയുണ്ട്.

മികച്ച ഉദ്യോഗസ്ഥൻ

മികച്ച ഉദ്യോഗസ്ഥൻ

സിബിഐയില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു പരിചയമുള്ള ഉദ്യോഗസ്ഥനാണ് ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപ്. കശ്യപിന്റെ മികവ് നടി ആക്രമിക്കപ്പെട്ട ഐജി കശ്യപ്.

അപ്പുണ്ണിയുടെ കീഴടങ്ങൽ

അപ്പുണ്ണിയുടെ കീഴടങ്ങൽ

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അന്വേഷണം നിർണായക ഘട്ടത്തിലെത്തി നിൽക്കുകയാണ്. ഒളിവിലായിരുന്ന ദിലീപിന്റെ മാനേജർ കഴിഞ്ഞ ദിവസം മൊഴിനൽകാൻ ഹാജരായിരുന്നു. അപ്പുണ്ണിയെ ചോദ്യം ചെയ്യുന്നതിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.

തലപ്പത്തെ അഴിച്ചു പണി

തലപ്പത്തെ അഴിച്ചു പണി

കഴിഞ്ഞ ദിവസം രാത്രിയാണ് പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി നടത്തിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. എഡിജിപി ടോമിൻ തച്ചങ്കരി അടക്കമുള്ള നിരവധി ഉദ്യോഗസ്ഥരെ വിവിധ സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. പോലീസ് ആസ്ഥാനത്തെ എഡിജിപി ടോമിൻ ജെ തച്ചങ്കരിയെ ഫയർഫോഴ്സ് കമാൻഡന്റ് ജനറലാക്കി നിയമിച്ചു. നിലവിൽ ഫയർഫോഴ്സിലായിരുന്ന ഡിജിപി ഹേമചന്ദ്രനെ പുതിയ ക്രൈംബ്രാഞ്ച് മേധാവിയാക്കി. ഗതാഗത കമ്മീഷണർ എസ് ആനന്ദകൃഷ്ണനാണ് പോലീസ് ആസ്ഥാനത്തെപുതിയ എഡിജിപി.

English summary
kashyap continue as actress attack investigation team head.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X