Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയില്‍ സംഭവിച്ചത് കസ്തൂരി ഇഫക്ടോ?

തിരുവനന്തപുരം: കേരളം ഉറ്റുനോക്കിയ മണ്ഡലങ്ങളില്‍ ഒന്നായിരുന്നു ഇടുക്കി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് മാത്രമാണോ ഡീന്‍ കുര്യാക്കോസിനെ പരാജയപ്പെടുത്തിയതിന് പിന്നില്‍. ഇഞ്ചോടിഞ്ച് പോരാടിയാണ് യുഡിഎഫിനോടൊപ്പം നിന്ന മണ്ഡലത്തെ ഇട.ത് സ്വതന്ത്രന്‍ കൈപ്പിടിയിലാക്കിയത്.

യുഡിഎഫിന്റെ കൈവശുമുണ്ടായിരുന്ന പല മണ്ഡലങ്ങളും നഷ്ടമായെങ്കിലും കേരളത്തില്‍ മേല്‍കൈ നേടാനായെന്ന് ആശ്വസിയ്ക്കാം. എന്നിരുന്നാലും ഇടുക്കിയിലെ പരാജയം പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്യപ്പെടുമെന്ന് ഉറപ്പ്. അടിയൊഴുക്കുകള്‍ ഇടുക്കിയിലെ വോട്ടര്‍മാരെ സ്വധീനിയ്ക്കുമെന്ന് മുമ്പ് തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന് പുറമെ ഇടുക്കിയില്‍ കേരള കോണ്‍ഗ്രസ് പാലം വലിച്ചോ എന്നതും അവ്യക്തം.

Deen Kuriyakose

കാരണം ഇടുക്കി സീറ്റ് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നതാണ്. ഒടുവില്‍ കോട്ടയം കൊണ്ട് മാത്രം ഇവര്‍ക്ക് തൃപ്തിപ്പെടേണ്ടി വന്നു. 2009ല്‍ പിടി തോമസ് 74,791 വോട്ടുകള്‍ക്ക് ജയിച്ച മണ്ഡലമാണ് യുഡിഎഫിന് നഷ്ടമായിരിയ്ക്കുന്നത്.

50618 വോട്ടുകള്‍ക്കാണ് യുഡിഎഫിന്റെ മണഡ്‌ലമായിരുന്ന ഇടുക്കി എല്‍ഡിഎഫ് സ്വതന്ത്രന്‍ പിടിച്ചെടക്കിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തെച്ചൊല്ലിയും ഇടുക്കി ഡിസിസിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എന്തായാലും പരാജയം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുമെന്ന് ഉറപ്പ്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+