കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസ്തൂരി രംഗനില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍, അക്രമം

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: പശ്ചിമഘട്ടം സംരക്ഷിക്കുന്നതിനുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പലാക്കിയതില്‍ പ്രതിഷേധിച്ച് ഹര്‍ത്താലും അക്രമവും. കോഴിക്കോട് 2013 നവംബര്‍ 15 ന് ഹര്‍ത്താല്‍ തുടങ്ങിക്കഴിഞ്ഞു. ഇടുക്കി ജില്ലയില്‍ നവംബര്‍ 16 നാണ് ഹര്‍ത്താല്‍.

കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലാണ് ഹര്‍ത്താല്‍ നടക്കുന്നത്. ഇവിടെ കഴിഞ്ഞ ദിവസം രാത്രി ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. പള്ളിക്കാരും പാര്‍ട്ടിക്കാരും ഒരുമിച്ചാണ് ഇവിടെ കേന്ദ്ര സര്‍ക്കാരിനെ തിരിഞ്ഞിരിക്കുന്നത്. തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി, പുതുപ്പാടി മേഖലകളിലാണ് രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ ഹര്‍ത്താന്‍ നടത്തുന്നത്.

Western Ghats

തിരുവമ്പാടിയിലും കോടഞ്ചേരിയിലും സ്ഥിതി അക്രമാസക്തമായി എന്നാണ് റിപ്പോര്‍ട്ട്. രണ്ടിടത്തേയും വില്ലേജ് ഓഫീസുകള്‍ സമരക്കാര്‍ കല്ലെറിഞ്ഞു തകര്‍ത്തു എന്നും റിപിപോര്‍ട്ടുകള്‍ ഉണ്ട്. തിരുവമ്പാടി വില്ലേജ് ഓഫീസിന് നേരെ കഴിഞ്ഞ ദിവസവും കല്ലേറുണ്ടായിരുന്നു. കോടഞ്ചേരിയില്‍ സമരക്കാര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.

ഇടുക്കി ജില്ലയെയാണ് ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപിപോര്‍ട്ടുകള്‍ ഏറ്റവും അധികം ബാധിക്കുക. ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ പ്രദേശങ്ങളാണ് പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളായി കണ്ടെത്തിയിട്ടുള്ളത്. ജില്ലയിലെ പ്രധാന കാര്‍ഷികകേന്ദ്രങ്ങള്‍ മുഴുവനും പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളാണ്.

English summary
Protesting agaisnt the implementation of Kasturirangan Report, Left Democratic Front called for hartal at Kozhikkode, and Idukki districts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X