കസ്തൂരി രംഗന്‍; താമരശ്ശേരി ബാറിന് തീയിട്ടു

ആക്രമണത്തിനു പിന്നില്‍ സാമൂഹ്യ വിരുദ്ധരാണെന്ന് പൊലീസ് പറഞ്ഞു. ബറിനുമുന്നിലുള്ള എസ്എന്‍ഡിപി സമരപ്പന്തലും ആക്രമികള്‍ പൊളിച്ചുനീക്കി. അതേസമയം, കഴിഞ്ഞ ദിവസം അടിവാരത്തിലുണ്ടായ സംഘര്‍ഷത്തില്‍ 1,500 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതില്‍ 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പതിനൊന്ന് ടിപ്പര്‍ ലോറികളും ഒരു ജീപ്പും ഉള്‍പ്പടെ ആക്രമികളെത്തിയ വാഹനങ്ങള്‍ തിരിച്ചറിഞ്ഞു.
അടിവാരത്ത് കഴിഞ്ഞ ദിവസുമണ്ടായ ആക്രമണം ആസൂത്രിതമാണെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ആക്രമണം നിയന്ത്രണാതീധമായപ്പോള്‍ സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവയ്ക്കുകയായിരുന്നു. ഒട്ടേറെ സര്‍ക്കാര്‍ ഓഫീസുകളും സര്‍ക്കാര്‍, പൊലീസ്, വനംവകുപ്പ് വാഹനങ്ങളും അഗ്നിക്കിരയാക്കി. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണമുണ്ടായി.
സ്വകാര്യ വാഹനങ്ങളെല്ലാം ആക്രമണത്തില്‍ നിന്ന് ഒഴിവാക്കി. ഇതെല്ലാം ആസൂത്രിത ആക്രമണത്തിന്റെ ഫലമാണെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. എല്ലായിടത്തും ആക്രമികള്‍ ടിപ്പര്‍വാഹനത്തില്‍ തന്നെയാണ് എത്തിയതെന്നതും ഗൂഢാലോചന ചെയ്ത ആക്രമണമാണെന്ന് തന്നെയാണ് സൂചിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചു.












Click it and Unblock the Notifications