കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേള്‍ഡ് ട്രേഡ് സെന്റ്രര്‍ അക്രമണം കാന്തപുരം മുന്‍കൂട്ടി അറിഞ്ഞിരുന്നുവെന്ന് പ്രസംഗം- വീഡിയോ

Google Oneindia Malayalam News

Recommended Video

cmsvideo
വേള്‍ഡ് ട്രേഡ് സെന്റ്രര്‍ അക്രമണം കാന്തപുരം മുന്‍കൂട്ടി അറിഞ്ഞിരുന്നു?

അമേരിക്കയിലെ എന്നല്ല ലോകത്തിനെ തന്നെ ഒന്നാകെ പിടിച്ചു കുലുക്കിയ ഭീകരാക്രമണമായിരുന്നു 2001 സെപ്റ്റംബറില്‍ നടന്നത്. റാഞ്ചിയെടുത്ത ലോകവ്യാപാരകേന്ദ്രം, വിര്‍ജീനിയയില്‍ ഉള്ള പ്രതിരോധ വകുപ്പ് എന്നിവിടങ്ങളിലാ ഭീകരര്‍ ആക്രമമം നടത്തിയത്. ലോകവ്യാപാര കേന്ദ്രത്തിന്റെ ഏറ്റവും പൊക്കം കൂടിയ രണ്ടു ടവറുകള്‍ ഭീകരര്‍ വിമാനങ്ങള്‍ ഇടിച്ചു നിശ്ശേഷം തകര്‍ത്തു.

<strong>യതീഷ് ചന്ദ്ര ട്രൗസറില്‍ മൂത്രമൊഴിച്ചെന്ന് ശോഭാ സുരേന്ദ്രന്‍; വൈറലായി ഉണ്ണിത്താന്റെ മറുപടി - വീഡിയോ</strong>യതീഷ് ചന്ദ്ര ട്രൗസറില്‍ മൂത്രമൊഴിച്ചെന്ന് ശോഭാ സുരേന്ദ്രന്‍; വൈറലായി ഉണ്ണിത്താന്റെ മറുപടി - വീഡിയോ

യുദ്ധതന്ത്രങ്ങളേക്കാള്‍ സൂക്ഷ്മതയോടെ മെനഞ്ഞ ഈ ഭീകരാക്രമണത്തിന് ലോകചരിത്രത്തില്‍ സമാനതകളില്ല. ഇപ്പോള്‍ എന്തിനാണ് ഈ ആക്രമണത്തെക്കുറിച്ച് പറയുന്നത് എന്നുവെച്ചാല്‍ മലയാളികളുടെ സോഷ്യല്‍ മീഡിയയിലെ ചൂടേറിയ ചര്‍ച്ചാ വിഷയമാണ് ഇപ്പോള്‍ ഈ ഭീകരാക്രമണം. എപി വിഭാഗം സുന്നി നേതാവായ കാന്തപുരം ഈ ഭീകരാക്രണം നേരത്തെ അറിഞ്ഞിരുന്നുവെന്ന ഒരു പ്രസംഗം ആണ് ഈ ചര്‍ച്ചകള്‍ക്കൊക്കെ ആധാരം.

നേരത്തെ അറിഞ്ഞിരുന്നു

നേരത്തെ അറിഞ്ഞിരുന്നു

ലോകത്തെ പിടിച്ച്കുലുക്കിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം എപി വിഭാഗം സുന്നി നേതാവായ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ നേരത്തെ അറിഞ്ഞിരുന്നതായി അദ്ദേഹത്തിന്റെ അടുത്ത ശിഷ്യന്‍ വെളിപ്പെടുത്തുന്ന ശബ്ദമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ശബ്ദ സന്ദേശത്തില്‍

ശബ്ദ സന്ദേശത്തില്‍

കാന്തപുരത്തിന്റെ അടുത്ത അനുയായിയും പ്രമുഖ മതപണ്ഡിതനുമായ പത്തപ്പിരിയം അബ്ദുള്‍ റഷീദ് സഖാഫിയുടേതെന്ന പേരില്‍ ഫേസ്ബുക്കിലും വാട്‌സാപ്പില്‍ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2001 സെപ്റ്റംബറില്‍

2001 സെപ്റ്റംബറില്‍

2001 സെപ്റ്റംബറില്‍ അടുത്ത ശിഷ്യന്‍മാരുമായി അമേരിക്ക സന്ദര്‍ശിക്കുന്ന സമയത്ത് കാന്തപുരം പെട്ടെന്ന് നാട്ടിലേക്ക് മടങ്ങണമെന്ന് നിര്‍ബന്ധം പിടിക്കുകയുണ്ടായി. എന്നാല്‍ അമേരിക്കയിലെ വാഷിങ്ടണ്‍ പോലുള്ള സുപ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ബാക്കിയുണ്ടെന്ന് ശിഷ്യന്‍മാര്‍ വ്യക്തമാക്കി.

ഉസ്താദിന്റെ നിര്‍ബന്ധം

ഉസ്താദിന്റെ നിര്‍ബന്ധം

മാത്രവുമല്ല ഒപ്പമുള്ളവര്‍ക്ക് വിസകാലാവധിക്ക് ഇനിയും ശേഷിക്കുന്നുണ്ടെന്ന് മറ്റുള്ളവര്‍ ഉസ്ദാതിനെ അറിയിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഒടുവില്‍ ഉസ്താദിന്റെ നിര്‍ബന്ധത്തിനു വഴങ്ങി എല്ലാവരും പെട്ടെന്ന് തന്നെ അമേരിക്കന്‍ സന്ദര്‍ശനം അവസാനിപ്പിച്ച് കേരളത്തിലേക്ക് മടങ്ങിയെന്നും ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ശബ്ദസന്ദേശത്തില്‍ വ്യക്തമാക്കുന്നു.

പിറ്റേ ദിവസം

പിറ്റേ ദിവസം

ശബ്ദസന്ദേശം തുടരുന്നു.. ഉസ്താദും സംഘവും നാട്ടില്‍ എത്തിയതിന്റെ പിറ്റേ ദിവസം ഇറങ്ങിയ പത്രങ്ങളുടെ പ്രധാന തലക്കെട്ട് വേള്‍ഡ് ട്രേഡ് സെന്റര്‍ അക്രമിക്കപ്പെട്ടു എന്നതായിരുന്നു. ഒസാമാ ബിന്‍ലാദനെന്ന മുസ്ലിം തീവ്രവാദിയായിരുന്നു ആക്രമണങ്ങള്‍ക്ക് പിന്നില്‍.

താടിയും തലപ്പാവും

താടിയും തലപ്പാവും

ഇത് കാരണം താടിയും തലപ്പാവും വച്ചവരടക്കമുള്ള മുസ്ലിങ്ങളെ അമേരിക്കയില്‍ തെരഞ്ഞുപിടിച്ച് അമേരിക്കന്‍ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇതെല്ലാം മുന്‍കൂട്ടി കണ്ടുകൊണ്ടാണ്ട കാന്തപുരം അബൂബക്കര്‍ മുസ്ലിയാല്‍ അമേരിക്കന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കിയത്. ഇത് കാന്തപുരത്തിന്റെ ദിവ്യജ്ഞാനമാണെന്നും ശബ്ദ സന്ദേശത്തില്‍ വ്യക്തമാക്കുന്നു.

തങ്ങള്‍ മരണപ്പെട്ട സമയത്തും

തങ്ങള്‍ മരണപ്പെട്ട സമയത്തും

വൈലത്തുല്‍ യുസഫുല്‍ ജീലാനി തങ്ങള്‍ മരണപ്പെട്ട സമയത്തും കാന്തപുരത്തിന്റെ ഇത്തരത്തിലുള്ള ദിവ്യജ്ഞാനം വെളിപെട്ടുവെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശത്തില്‍ വ്യക്തമാകുന്നു. ആ സംഭവം ഇങ്ങനെ.

യുഎഇ സന്ദര്‍ശനം

യുഎഇ സന്ദര്‍ശനം

യുഎഇ സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കെ പെട്ടെന്ന ഉസ്താദ് നിര്‍ബന്ധം പിടിച്ചു. സാധാരണ അദ്ദേഹം ഷാര്‍ജ എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്യാറില്ല. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ മാത്രം നിലപാട് പുലര്‍ത്തുന്നതാണ് ഇതു വഴിയുള്ള യാത്രകള്‍ ഒഴിവാക്കാന്‍ കാരണം.

നാട്ടിലെത്തിയപ്പോള്‍

നാട്ടിലെത്തിയപ്പോള്‍

എങ്കിലും ബിസിനസ് ക്ലാസ് ടിക്കറ്റ് ലഭ്യമല്ലാത്തതിനാല്‍ അദ്ദേഹം എക്കണോമി ക്ലാസില്‍ നാട്ടിലേക്ക് തിരിക്കുകയായിരുന്നു. നാട്ടിലെത്തിയപ്പോഴാണ് വൈലത്തൂര്‍ യുസഫുല്‍ ജീലാനി തങ്ങള്‍ മരണപ്പെട്ടത് അറിയുന്നത്.

മുന്‍കൂട്ടി അറിഞ്ഞു

മുന്‍കൂട്ടി അറിഞ്ഞു

വൈലത്തൂര്‍ തങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ മരണം വിവരം മുന്‍കൂട്ടി അറിഞ്ഞതിനാലാണ് കാന്തപുരം പെട്ടെന്ന് നാട്ടിലേക്ക് തിരിച്ചതെന്നും പ്രചരിക്കുന്ന ശബ്ദ സന്ദേശത്തില്‍ വാദിക്കുന്നു.

ചൂടേറിയ ചര്‍ച്ച

ചൂടേറിയ ചര്‍ച്ച

എന്തായാലും സോഷ്യല്‍ മീഡിയില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കാണ് ഈ ശബ്ദസന്ദേശം ഇടയാക്കിയിരിക്കുന്നത്. എപി-ഇകെ വിഭാഗം പ്രവര്‍ത്തകര്‍ക്കിടയില്‍ ആണ് വാദപ്രതിവാദങ്ങള്‍ നടക്കുന്നത്. കാന്തപുരം അബൂബക്കര്‍ മുസ്ലിയാരെ വാഴ്ത്തപ്പെട്ടവനാക്കാനുള്ള സംഘടിത ശ്രമമാണ് ഇതിന് പിന്നിലെന്നാണ് ഇകെ വിഭാഗം സമസ്ത പ്രതികരിക്കുന്നത്.

ചോദ്യം ചെയ്യാന്‍

ചോദ്യം ചെയ്യാന്‍

സോഷ്യല്‍ മീഡിയയില്‍ ഇതേ കുറിച്ച് ഉയരുന്ന ചില അഭിപ്രായങ്ങള്‍ ഇങ്ങനെ..

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം കറാമത്തിലൂടെ മുന്‍ കൂട്ടി അറിഞിട്ടും ഒളിച്ച് വെച്ച എപി അബൂബക്കര്‍ മുസ്ലിയാരേയും എപിയെ കുറിച്ചുള്ള ഈ വിവരം ഇത് വരെ മറച്ച് വെച്ച ശിഷ്യന്‍ റഷീദ് സഖാഫിയെയും പുതിയ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ചോദ്യം ചെയ്യാന്‍ അമേരിക്കക്ക് കൈമാറാന്‍ ഇന്ത്യന്‍ ഭരണകൂടം തയ്യാറാവണം .

അമേരിക്കന്‍ അന്യേഷണ സംഘം

അമേരിക്കന്‍ അന്യേഷണ സംഘം

ഈ പഹയന്‍ എന്തൊക്കെയാണ് പറയുന്നത് .ട്രേഡ് സെന്റര്‍ തകരുന്നത് എപി അറിഞ്ഞെന്നോ? അമേരിക്കന്‍ അന്യേഷണ സംഘം അറിയണ്ട എപ്പോള്‍ പൊക്കിയെന്ന് ചോദിച്ചാല്‍ മതി .. പിന്നെ ഷാര്‍ജ എയര്‍പോര്‍ട്ടിനെ പറ്റി പറഞ്ഞത് ഇഷ്ടപ്പെട്ടു. പാവങ്ങള്‍ വിയര്‍പ്പ് ഒഴുക്കി അദ്ധ്യാനിച്ചത് ഒരു പണിയും ചെയ്യാതെ മുണുങ്ങുന്ന നിങ്ങള്‍ തന്നെ പറയണം

ഒരു സംശയം

ഒരു സംശയം

ഒരു സംശയം, കഴിഞ്ഞ പ്രളയത്തിന്റെ സമയത്ത് ഉസ്താദ് ഇവിടെ ഉണ്ടായിരുന്നോ? അതല്ലാ അതും മുന്‍കൂട്ടി കണ്ട് വേറെ എവിടെങ്കിലുമായിരുന്നോ.

വല്ലാത്ത തള്ള്

വല്ലാത്ത തള്ള്

ഷാര്‍ജ എയര്‍പോര്‍ട്ട്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പോലെ യാണ് പോലും .. അവിടെ നിന്നും ഉസ്താദ് പോവാറില്ലത്രെ.. ഈ പഹയന്‍... വല്ലാത്ത തള്ള് ആണല്ലോ തള്ളുന്നത്.... അത് കേട്ട് തക്ബീര്‍ ചൊല്ലാന്‍ കുറെ കാന്ത.. ഭക്തർ

അതെനിക്ക് ഇഷ്ടപെട്ടു

അതെനിക്ക് ഇഷ്ടപെട്ടു

അതെനിക്ക് ഇഷ്ടപെട്ടു നിങ്ങള്‍ നാളെ വന്നോ എനിക്ക് ഇന്ന് പോണം 'അതായത് അക്രമം ഉണ്ടാകുമെന്ന് കറാമത്തിലൂടെ അറിഞ്ഞ മൊല്ലാക്ക പെട്ടന്ന് തടി കൈചലാകി കൂടെ പോയ രണ്ട് പേരോട്‌പോലും കാര്യം പറയാന്‍ നിന്നില്ല അതാണ് ഉസ്താദ് പിന്നെ സഖറാത്തിന് കെടക്കുമ്പോള്‍ സംസം വെള്ളം കൊടുക്കുക എന്ന് കേട്ടിട്ടുണ്ട് അത് അമ്മുമുടി വെള്ളമാക്കി പടച്ചോന്‍ ശൈഖുനയ്ക്ക് വഹീയിറക്കിയത് അറിഞ്ഞതില്‍ സന്തോഷം

ശബ്ദസന്ദേശം

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പ്രസംഗ

English summary
kathapuram was aware about the world trade center attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X