Get Updates
Get notified of breaking news, exclusive insights, and must-see stories!

പി ജയരാജനെതിരെയുള്ള കുറ്റപത്രത്തിൽ പിഴവ്; കേസ് പരിഗണിക്കുന്നത് മാറ്റി

കണ്ണൂർ: കതിരൂർ മനോജ് വധക്കേസിൽ സിബിഐ സമർപിച്ച കുറ്റപത്രത്തിൽ സാങ്കേതിക പിഴവുണ്ടെന്ന് സിബിഐ കോടതി. പി ജയരാജനെതിരെ ശക്തമായ തെളിവുകള്‍ നിരത്തിയായിരുന്നു സിബിഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. സംഘം ചേര്‍ന്ന് ആക്രമിക്കല്‍, ഗൂഢാലോചന, കലാപത്തിന് ആഹ്വാനം ചെയ്യല്‍ എന്നിവയ്ക്ക് പുറമെ യുഎപിഎ അടക്കം 15 ലേറെ വകുപ്പുകളാണ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിബിഐ ചുമത്തിയത്. ജയരാജനെതിരെ യുഎപിഎ വകുപ്പുകളും കുറ്റപത്രത്തിലുണ്ട്.

എന്നാൽ സിബിഐയുടെ വാദങ്ങള്‍ കൂടി കേട്ടതിന് ശേഷമേ കുറ്റപത്രം മടക്കാവൂയെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന കേസ് പരിഗണിക്കുന്നത് സെപ്തംബര്‍ ഏഴിലേക്ക് മാറ്റി. കണ്ണൂരില്‍ കലാപവും ഭീകരാന്തരീക്ഷവും സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നും ജയരാജനെ ആക്രമിച്ചതിനുളള പ്രതികാരമായിട്ടാണ് മനോജിനെ കൊലപ്പെടുത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

P Jayarajan

ഒന്നാംപ്രതി വിക്രമനുമായി കൊലപാതകം ആസൂത്രണം ചെയ്തത് ജയരാജനാണ്. മറ്റ് പ്രതികളെ ഏകോപിപ്പിച്ചത് വിക്രമനാണെന്നും സിബിഐ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. കൊലപാതകത്തിന് മുഖ്യ ആസൂത്രണം വഹിച്ചതില്‍ കേസിലെ 25-ാം പ്രതിയായ പി ജയരാജനാണെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. കൂടാതെ പി ജയരാജനെതിരെ സാക്ഷി മൊഴികളുണ്ടെന്നും കുറ്റപത്രത്തിലുണ്ട്. 2014 സെപ്തംബര്‍ ഒന്നിനാണ് മനോജ് കൊല്ലപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+