മനോജ് വധം; പി ജയരാജനോട് സിബിഐ ചോദിച്ചത് എന്തൊക്കെ?
തിരുവനന്തപുരം: ആര് എസ് എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ സബിഐ ചോദ്യം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചോദ്യം ചെയ്യല്‍ ചൊവ്വാഴ്ച വൈകിട്ട് നാലുമണിവരെ നീണ്ടുനിന്നു. കേസിലെ ഗൂഢാലോചനയാണ് സിബിഐ ഇപ്പോള്‍ അന്വേഷിച്ചുവരുന്നത്, ഇതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍.
മനോജിനെ കൊലചെയ്തെന്ന് കരുതുന്ന മുഖ്യപ്രതി വിക്രമന് അടക്കമുള്ളവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ കുറ്റപത്രവും സമര്‍പ്പിച്ചുകഴിഞ്ഞു. വിക്രമന് നേരത്തെ ജയരാജിന്റെ അടുത്ത അനുയായിരുന്നെന്നാണ് ആരോപണം. ഈ അടുപ്പത്തിന്റെ പേരില്‍ ജയരാജന് ഏതെങ്കിലും തരത്തില്‍ കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയോ എന്ന കാര്യമാണ് സിബിഐ പ്രധാനമായും അന്വേഷിക്കുന്നത്.

ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു മനോജ്. ഇതിന്റെ പ്രതികാരമായാണ് കൊലയെന്ന് വിക്രമന് നേരത്തെ പോലീസിനും പിന്നീട് സിബിഐയ്ക്കും മൊഴി നല്‍കിയിരുന്നു. അതേസമയം, മനോജിനെ കൊലചെയ്യാന്‍ ജയരാജന് പ്രേരണയായോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു വിക്രമിന്റെ മൊഴി. എന്നാല്‍ ഇത് സിബിഐ മുഖവിലയ്ക്കെടുത്തിട്ടില്ല.
മനോജിനെ കൊലപ്പെടുത്തിയശേഷം വിക്രമന് ജയരാജന് താവളമൊരുക്കിയെന്നും സംശയമുണ്ടായിരുന്നെങ്കിലും അക്കാര്യവും തെളിയിക്കാന്‍ ആയിട്ടില്ല. വിക്രമനുമായുള്ള ജയരാജിന്റെ അടുപ്പവും അടുത്തകാലത്ത് പ്രതിയുമായി നടത്തിയ ആശയ വിനിമയവുമാണ് സിബിഐ ജയരാജനോട് ചോദിച്ചത്. ഈ വിഷയങ്ങളില്‍ വ്യക്തമായ മറുപടി നല്‍കിയതായി ജയരാജിന് പറഞ്ഞു. വീണ്ടും ചോദ്യം ചെയ്യുമോ എന്ന കാര്യം തന്നെ അറിയിച്ചിട്ടില്ലെന്നും ജയരാജന് വ്യക്തമാക്കി.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications