കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനോജ് വധം; പി ജയരാജനോട് സിബിഐ ചോദിച്ചത് എന്തൊക്കെ?

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: ആര്‍ എസ് എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ സബിഐ ചോദ്യം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചോദ്യം ചെയ്യല്‍ ചൊവ്വാഴ്ച വൈകിട്ട് നാലുമണിവരെ നീണ്ടുനിന്നു. കേസിലെ ഗൂഢാലോചനയാണ് സിബിഐ ഇപ്പോള്‍ അന്വേഷിച്ചുവരുന്നത്, ഇതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍.

മനോജിനെ കൊലചെയ്‌തെന്ന് കരുതുന്ന മുഖ്യപ്രതി വിക്രമന്‍ അടക്കമുള്ളവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ കുറ്റപത്രവും സമര്‍പ്പിച്ചുകഴിഞ്ഞു. വിക്രമന്‍ നേരത്തെ ജയരാജിന്റെ അടുത്ത അനുയായിരുന്നെന്നാണ് ആരോപണം. ഈ അടുപ്പത്തിന്റെ പേരില്‍ ജയരാജന്‍ ഏതെങ്കിലും തരത്തില്‍ കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയോ എന്ന കാര്യമാണ് സിബിഐ പ്രധാനമായും അന്വേഷിക്കുന്നത്.

p-jayarajan

ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു മനോജ്. ഇതിന്റെ പ്രതികാരമായാണ് കൊലയെന്ന് വിക്രമന്‍ നേരത്തെ പോലീസിനും പിന്നീട് സിബിഐയ്ക്കും മൊഴി നല്‍കിയിരുന്നു. അതേസമയം, മനോജിനെ കൊലചെയ്യാന്‍ ജയരാജന്‍ പ്രേരണയായോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു വിക്രമിന്റെ മൊഴി. എന്നാല്‍ ഇത് സിബിഐ മുഖവിലയ്‌ക്കെടുത്തിട്ടില്ല.

മനോജിനെ കൊലപ്പെടുത്തിയശേഷം വിക്രമന് ജയരാജന്‍ താവളമൊരുക്കിയെന്നും സംശയമുണ്ടായിരുന്നെങ്കിലും അക്കാര്യവും തെളിയിക്കാന്‍ ആയിട്ടില്ല. വിക്രമനുമായുള്ള ജയരാജിന്റെ അടുപ്പവും അടുത്തകാലത്ത് പ്രതിയുമായി നടത്തിയ ആശയ വിനിമയവുമാണ് സിബിഐ ജയരാജനോട് ചോദിച്ചത്. ഈ വിഷയങ്ങളില്‍ വ്യക്തമായ മറുപടി നല്‍കിയതായി ജയരാജിന്‍ പറഞ്ഞു. വീണ്ടും ചോദ്യം ചെയ്യുമോ എന്ന കാര്യം തന്നെ അറിയിച്ചിട്ടില്ലെന്നും ജയരാജന്‍ വ്യക്തമാക്കി.

English summary
Kathiroor Manoj murder case; CBI questions P Jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X