ജയരാജന് ജാമ്യം കിട്ടുമോ? കടിഞ്ഞാണിടാന്‍ സിബിഐ; ഗൂഢാലോചന നടന്നത് പ്രതിയുടെ തറവാട്ടു ക്ഷേത്രത്തില്‍
കതിരൂര്‍: മനോജ് വധക്കേസില്‍ പി ജയരാജന് സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വിജി അനില്‍ കുമാര്‍ ഇന്ന് വിധി പ്രസ്താവിക്കും. ചൊവ്വാഴ്ച കോടതി സിബി ഐ പ്രോസിക്യൂട്ടറില്‍ നിന്ന് വിശദമായ വാദം കേട്ടിരുന്നു. കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നത് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ തറവാട്ടു ക്ഷേത്രത്തിലാണെന്ന് സിബി ഐ പ്രോസിക്യൂട്ടര്‍ എസ് കൃഷ്ണകുമാര്‍ പറഞ്ഞു. ജയരാജന് ഗൂഢാലോചനയിലെ മുഖ്യ പ്രതിയാണെന്നും മറ്റു പ്രതികളുടെ പങ്ക് കൊലപാതകത്തിന് ശേഷമാണ് തുടങ്ങുന്നതെങ്കില്‍ ജയരാജന്റെ പങ്ക് ഇതിന് മുന്‍പ് തന്നെ ഉണ്ടായിരുന്നുവെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.
മനോജിനെ കൊലപ്പെടുടത്തിയ ഉടനെ 11 ാം പ്രതിയായ കൃഷണ് ജയരാജിന്റെ ഫോണില്‍ വിളിച്ചിട്ടുണ്ട്. ഇതേ സമയം പ്രതി വിശ്വനാഥനും ജയരാജനുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇതിന്റ ഫലമായാണ് കൊലപാതകത്തിനിടയില്‍ പരിക്കേറ്റ വിക്രമിനെ ജയരാജിന്റെ ഉടമസ്ഥതയിലുള്ള ബൊലേറോ വാഹനത്തില്‍ കണ്ണൂരിലും പയ്യന്നൂരിലെ ആശുപത്രിയിലും എത്തിച്ചത്. കമ്മ്യൂണിസ്റ്റ് കുടുംബമായ മനോജിന്റെ കുടുംബവുമായി ജയരാജന് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. പിന്നീട് ആര്‍എസ്എസിലേക്ക് മനോജ് മാറിയത് ജയരാജിനെ ചൊടിപ്പിച്ചു. പിന്നീട് മനോജിന് നേരെ നിരവധി തവണ വധശ്രമം ഉണ്ടായി.

ലോക്കല്‍ പോലീസിന് പാര്ട്ടിക്കാര് നല്കുന്നതുപോലെയുള്ള നിര്‍ദേശമനുസരിച്ചല്ല പ്രതി ചേര്‍ത്തത്, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. സിപിഎം സംഘടനാ സംവിധാനം ഉപയോഗിച്ച് ജയരാജനെ നിയമത്തിന്റെ മുന്പില് രോഗിയായി ചിത്രീകരിച്ചു. സിബി ഐയ്ക്ക് സ്വതന്ത്രമായി ചോദ്യം ചെയ്യാനുള്ള അവസരം ആശുപത്രി വാസത്തിന്റെ പേരില്‍ തടസ്സപ്പെടുത്തി. ഗൂഢാലോചനയിലെ മറ്റു മൂന്നു പ്രതികള്‍ക്ക് നിര്‍ബന്ധ ജാമ്യമാണ് നല്‍കിയത്. എന്നാല്‍ ജയരാജന്റെ ജാമ്യാപേക്ഷ അതിന്റെ പരിഗണനാ പരിധിയില്‍ പോലും വരില്ലെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു.
ഇതേ സമയം ഗൂഡാലോചന നടന്നുവെന്നു പറയുന്ന തറവാട്ടു ക്ഷേത്രം ഒരു വ്യക്തിയുടേതല്ലെന്നും ട്രസ്റ്റിന്റേതാണെന്നും പ്രതിഭാഗം പ്രോസിക്യൂട്ടര്‍ കെ വിശ്വന് പറഞ്ഞു. വിക്രമിനെ കൊണ്ടുപോയ വാഹനം ജയരാജിന്റെതല്ല. പാട്യം സോഷ്യല്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടേതാണ്. അതിന്റെ ഭാരവാഹി എന്ന നിലയിലാണ് ജയരാജന് ആര്‍ടിസി ഉടമസ്ഥനായത്. ജയരാജന് ജാമ്യം അനുവദിക്കണമെന്നും വിശ്വന് പറഞ്ഞു. കേസ് ഡയറി സിബി ഐ വീണ്ടും കോടതിയില്‍ സമര്‍പ്പിച്ചു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications