മനോജ് വധം; സിപിഎം നേതാവ് അടക്കം 3 പേര് അറസ്റ്റില്‍
കണ്ണൂര്‍: കതിരൂര്‍ ആര്.എസ്.എസ്. നേതാവ് മനോജിനെ കൊലപ്പെടുത്തിയകേസില്‍ മൂന്നു പേരെ സിബിഐ അറസ്റ്റ് ചെയ്തു. മീത്തലെ നച്ചിപ്പറമ്പത്ത് പൂവാടന്‍ വിജേഷ് എന്ന വിജു (31), സി.പി.എം. കുണ്ടേരിപ്പൊയില്‍ മുന്‍ബ്രാഞ്ച് സെക്രട്ടറി തോലമ്പ്ര താച്ചിയാട്ട് കുന്നുമ്മല്‍ സിനില്‍ (28), മാലൂര്‍ കാവിന്മൂലയിലെ പറമ്പത്ത് റിജു (27) എന്നിവരെയാണ് അറസ്റ്റ്ചെയ്തത്.
സി.ബി.ഐ. ഡിവൈ.എസ്.പി. ഹരി ഓംപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ എറണാകുളം സിബിഐ കോടതിയില്‍ ഹാജരാക്കും. ഇതോടെ കേസില്‍ ആകെ പതിനൊന്നുപേര്‍ അറസ്റ്റിലായി. നേരത്തെ കേസില്‍ അറസ്റ്റിലായ മാലൂര്‍ സ്വദേശിയും സി.പി.എം. മുന്‍ബ്രാഞ്ച് സെക്രട്ടറിയുമായ തരിപ്പയില്‍ പ്രഭാകരന്റെ മൊഴി പ്രകാരമാണ് ഇവര്‍ അറസ്റ്റിലായത്.

ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് സിബിഐയ്ക്ക് കൈമാറുമ്പോള്‍ നല്‍കിയിരുന്ന റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്ന പ്രതികളാണ് മൂവരും. കൊലപാതകത്തില്‍ ഇവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്നാണ് സൂചന. മുഖ്യപ്രതിയായ വിക്രമനെ കൊലപാതത്തിനിടെ സഹായിച്ചത് ഇവരാണെന്ന് ക്രൈംബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു.
കേസ് സിബിഐ ഏറ്റെടുത്തശേഷമുള്ള ആദ്യ അറസ്റ്റാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ക്രൈംബ്രാഞ്ചിന്റെ കേസ് ഡയറി പ്രകാരമാണ് സിബിഐയും കേസ് മുന്നോട്ടു കൊണ്ടുപോകുന്നത്. അതേസമയം, സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് കേസില്‍ പങ്കുണ്ടോ എന്ന കാര്യത്തില്‍ സിബിഐയ്ക്ക് ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications