കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കതിരൂര്‍ മനോജ് വധം; ഒന്നാം പ്രതി വിക്രമന്‍ അടക്കം 15ഓളം പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

Google Oneindia Malayalam News

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി വിക്രമന്‍ അടക്കം 15ഓളം പ്രതികള്‍ക്കാണ് ഇപ്പോള്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കരുത് എന്നതടക്കമുള്ള കര്‍ശന ഉപാധികളോടെയാണ് ഇപ്പോള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്. യുഎപിഎ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് പ്രതികള്‍ അഞ്ച് വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുകയായിരുന്നു.

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളെ പിന്തുണച്ചുള്ള യൂത്ത് കോണ്‍ഗ്രസ് സമരപന്തലില്‍ നിന്നുള്ള ചിത്രങ്ങള്‍

kerala

യുഎപിഎ നിയമത്തിലെ 18, 15 (1) (എ) (1), 16 (എ), 19 വകുപ്പുകള്‍ക്ക് പുറമേ കുറ്റകൃത്യത്തിനായുള്ള ഗൂഢാലോചന അന്യായമായി സംഘംചേരല്‍, കലാപമുണ്ടാക്കാന്‍ ശ്രമം, മാരകായുധമുപയോഗിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളും ചേര്‍ത്താണ് സിബിഐ കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. 2014 സെപ്റ്റംബര്‍ ഒന്നിനാണ് കതിരൂര്‍ ആര്‍എസ്എസ് നേതാവായിരുന്ന മനോജിനെ വാഹനത്തിനു നേരെ ബോംബ് എറിഞ്ഞ് വണ്ടിയില്‍ നിന്ന് വലിച്ചിറക്കി വെട്ടി കൊന്നത്.

കേസില്‍ 25ാം പ്രതിയായിരുന്ന പി ജയരാജന്‍ കേസില്‍ മുഖ്യ സൂത്രധാരനാണെന്നാണ് സിബിഐ ആരോപിക്കുന്നത്. നേരത്തെ യുഎപിഎ അടക്കമുള്ള കുറ്റം ചുമത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതിനെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഇത് ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്‌ന

മുകേഷ് പഠിച്ചുപറയും; ഗണേഷ് മിടുക്കന്‍... ദേവന്‍ കാര്യം കഷ്ടം... സിനിമാക്കാരുടെ രാഷ്ട്രീയത്തില്‍ പിസി ജോര്‍ജ്മുകേഷ് പഠിച്ചുപറയും; ഗണേഷ് മിടുക്കന്‍... ദേവന്‍ കാര്യം കഷ്ടം... സിനിമാക്കാരുടെ രാഷ്ട്രീയത്തില്‍ പിസി ജോര്‍ജ്

മാതൃഭൂമിയിലെ മാധ്യമപ്രവർത്തകയ്ക്ക് 'കളക്ടർ ബ്രോ'യുടെ അധിക്ഷേപ മറുപടി; അത് പ്രശാന്ത് അല്ല, താനെന്ന് ഭാര്യമാതൃഭൂമിയിലെ മാധ്യമപ്രവർത്തകയ്ക്ക് 'കളക്ടർ ബ്രോ'യുടെ അധിക്ഷേപ മറുപടി; അത് പ്രശാന്ത് അല്ല, താനെന്ന് ഭാര്യ

ഇടുക്കിയിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന ബന്ധു തൂങ്ങിമരിച്ച നിലയില്‍ഇടുക്കിയിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന ബന്ധു തൂങ്ങിമരിച്ച നിലയില്‍

Recommended Video

cmsvideo
പ്രതിപക്ഷം പുറത്തിറക്കുന്നത് തെരഞ്ഞെടുപ്പ് നമ്പറുകൾ | Oneindia Malayalam

English summary
Kathirur Manoj murder; High Court granted bail to 15 accused, including the first accused Vikraman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X